‘രക്ഷിതാവിലും ഗുരുവിനുമുപരിയാണ് തന്റെ അവസ്ഥ’ ; നാരായണി ഡാൻസ് വേദിയിൽ, നെഞ്ചിടിപ്പിൽ ശോഭന

മലയാളികളുടെ എക്കാലത്തെയും പ്രിയ താരമാണ് ശോഭന. അഭിനയത്തിൽ ഇപ്പോൾ സജീവമല്ലെങ്കിലും നൃത്തത്തിൽ സജീവമായി തന്നെ തുടരുകയാണ് താരം. സമൂഹമാധ്യമങ്ങളിലും സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും വിഡിയോകൾക്കുമെല്ലാം വലിയ സ്വീകാര്യത തന്നെയാണ് ലഭിക്കാറുള്ളത്. അത്തരത്തിൽ താരം…

മലയാളികളുടെ എക്കാലത്തെയും പ്രിയ താരമാണ് ശോഭന. അഭിനയത്തിൽ ഇപ്പോൾ സജീവമല്ലെങ്കിലും നൃത്തത്തിൽ സജീവമായി തന്നെ തുടരുകയാണ് താരം. സമൂഹമാധ്യമങ്ങളിലും സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും വിഡിയോകൾക്കുമെല്ലാം വലിയ സ്വീകാര്യത തന്നെയാണ് ലഭിക്കാറുള്ളത്. അത്തരത്തിൽ താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോ ആണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.

ഒരു സ്റ്റേജ് പെർഫോമൻസിന്റെ വീഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. ‘പഠിപ്പിക്കലും രക്ഷാകർതൃത്വവും തമ്മിലുള്ള നേർത്ത രേഖ… പലപ്പോഴും ഒന്ന് മറ്റൊന്നിലേക്ക് ലയിക്കുന്നു…അർദ്ധമണ്ഡലത്തിൽ, സ്റ്റേജിൽ അലരിപ്പിനായി സങ്കീർണ്ണമായ ഒരു അടവ് അവതരിപ്പിക്കാൻ വിദ്യാർത്ഥികൾ ഇരിക്കുമ്പോൾ വയറ്റിൽ ഒരു ആളൽ ഉള്ളത് ടീച്ചർക്ക് ആണ്. എന്തും സംഭവിക്കാം, ലൈറ്റും ഭാരമേറിയ വേഷവിധാനവുമൊക്കെ കുട്ടിയെ പരിഭ്രമിപ്പിക്കാം. ഫാനിൽ ചവിട്ടി മറിഞ്ഞു വീണാൽ, അരങ്ങേറ്റം തന്നെ പാളിപ്പോകാം, ‘രക്ഷിതാവിലും ഗുരുവിനുമുപരിയാണ് തന്റെ അവസ്ഥ’ എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് താരം കുറിച്ചിരിക്കുന്നത്.

ശോഭനയുടെ മകൾ നാരായണിയും വിഡിയോയിൽ ഉണ്ടെന്നതിന്റെ സൂചനയാണ് താരം ഈ ഒരു വീഡിയോയിലൂടെ നൽകുന്നത്. നാരായണി ദി ട്രാവലർ എന്ന ഇൻസ്റ്റ ഐഡിയും ടാഗ് ചെയ്തിട്ടുണ്ട്. ഈ ഐഡി ശോഭനയുടെ മകൾ നാരായണിയുടേത് ആണോ എന്ന ചോദ്യമാണ് വീഡിയോയ്ക്ക് താഴെയായി കൂടുതലായി വന്നിരിക്കുന്ന കമന്റ്.