‘എന്റെ ചേച്ചിമ്മ എന്നെന്നേക്കുമായി അവരുടെ കൃഷ്ണനോടൊപ്പം ഉണ്ടായിരിക്കാന്‍ പോയി’ വിതുമ്പലോടെ ചന്ദ്ര ലക്ഷ്മണ

‘സ്വന്തം സുജാത’യിലെ സാറാമ്മ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയായ സിനിമാ- സീരിയല്‍ നടി രശ്മി ഗോപാലന്‍ ഇന്ന് അന്തരിച്ചു. ബെംഗളൂരുവില്‍ ജനിച്ചുവളര്‍ന്ന രശ്മി, പരസ്യ ചിത്രങ്ങളിലൂടെയാണ് അഭിനയരംഗത്തേയ്ക്ക് എത്തിയത്. നിരവധി സീരിയലുകളില്‍ വേഷമിട്ടു. ശാരീരിക ബുദ്ധിമുട്ടുകളെ…

‘സ്വന്തം സുജാത’യിലെ സാറാമ്മ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയായ സിനിമാ- സീരിയല്‍ നടി രശ്മി ഗോപാലന്‍ ഇന്ന് അന്തരിച്ചു. ബെംഗളൂരുവില്‍ ജനിച്ചുവളര്‍ന്ന രശ്മി, പരസ്യ ചിത്രങ്ങളിലൂടെയാണ് അഭിനയരംഗത്തേയ്ക്ക് എത്തിയത്. നിരവധി സീരിയലുകളില്‍ വേഷമിട്ടു. ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ആശുപത്രിയിലായിരുന്നു അന്ത്യം. ഇപ്പോഴിതാ രശ്മി ജയഗോപാലിന്റെ ഓര്‍മകള്‍ പങ്കുവച്ച് സഹതാരം ചന്ദ്ര ലക്ഷ്മണ്‍ രംഗത്തെത്തി.

‘ഇത് ഞങ്ങളുടെ ഒരുമിച്ചുള്ള അവസാന ചിത്രമായിരിക്കുമെന്ന് എന്റെ വിചിത്രമായ സ്വപ്നത്തില്‍ പോലും ഞാന്‍ കരുതിയിരുന്നില്ല… ഞങ്ങളുടെ പ്രിയപ്പെട്ട രശ്മിചേച്ചീ, എന്റെ ചേച്ചിമ്മ എന്നെന്നേക്കുമായി അവരുടെ കൃഷ്ണനോടൊപ്പം ഉണ്ടായിരിക്കാന്‍ പോയി. അവര്‍ സ്‌നേഹത്തിന്റെ പ്രതിരൂപമാണ്, അവരുടെ കരുതലോടെ എല്ലാവരുടെയും ജീവിതത്തെ സ്പര്‍ശിച്ചു…

ഇന്ന് നമുക്ക് അവരെ നഷ്ടപ്പെട്ടു, അവരുടെ സാന്നിധ്യമില്ലാതെ ഷൂട്ടിങ് സ്‌പോട്ടില്‍ കഴിയുന്നത് ചിന്തിക്കുന്നത് ഞങ്ങള്‍ക്കെല്ലാവര്‍ക്കും വളരെ ബുദ്ധിമുട്ടാണ്. സ്വന്തം സുജാതയിലെ എല്ലാവരും അവരെ മിസ് ചെയ്യും.. വ്യക്തിപരമായി നോക്കുമ്പോള്‍, ഞങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു കുടുംബാംഗത്തെ ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടു…’.- ചന്ദ്ര കുറിച്ചിതങ്ങനെയായിരുന്നു.

നിരവധി പേര്‍ രശ്മിയുടെ മരണത്തില്‍ അനുശോചനം അറിയിച്ചു.