Local News

ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്!!! മുഖ്യപ്രതി പിടിയില്‍

Published by
Anu B

കേരളത്തെ ഞെട്ടിപ്പിച്ച സംഭവമാണ് ഓയൂരില്‍ നിന്നും ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയത്. സിനിമാക്കഥയെ വെല്ലുന്ന തരത്തിലായിരുന്നു കുട്ടിയെ കണ്ടെത്താനുള്ള ശ്രമം നടന്നതും കുഞ്ഞിനെ സുരക്ഷിതമായി കിട്ടിയതും. ഏറെ ദുരൂഹതകള്‍ക്കൊടുവില്‍ കേസില്‍ വഴിത്തിരിവുണ്ടായിരിക്കുകയാണ്. പ്രതികളെ പിടികൂടിയിരിക്കുകയാണ് പോലീസ്. മാത്രമല്ല ദുരൂഹതകളും ഒഴിഞ്ഞിരിക്കുകയാണ്.

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്നുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണ്. പ്രതികളെ തമിഴ്നാട് തെങ്കാശിയില്‍ നിന്നാണ് പിടിയിലായത്. കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത് കുട്ടിയുടെ അച്ഛനോടുള്ള പ്രതികാരം കൊണ്ടാണെന്ന് മുഖ്യപ്രതി പത്മകുമാര്‍ മൊഴി നല്‍കി. മകളുടെ നഴ്‌സിങ് പ്രവേശനത്തിനു നല്‍കിയ അഞ്ച് ലക്ഷം തിരിച്ചുകിട്ടിയില്ല. പ്രവേശനവും കിട്ടിയില്ല, കുടുംബത്തെ ഭയപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നും പത്മകുമാര്‍ പൊലീസിനോട് പറഞ്ഞു.

എന്നാല്‍ ഈ പണം പിന്നീട് ചോദിച്ചപ്പോള്‍ തിരികെ നല്‍കാന്‍ റെജി തയ്യാറായില്ല. തന്നോട് ധാര്‍ഷ്ട്യത്തോടെയാണ് പെരുമാറിയത്. ഇതിലുള്ള വൈരാഗ്യമാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോകുന്നതിന് പ്രേരിപ്പിച്ചതെന്ന് പത്മകുമാര്‍ പറയുന്നത്. എന്നാല്‍, പത്മകുമാറിന്റെ പത്മകുമാറിന്റെ മൊഴി പൂര്‍ണമായും പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.

പത്മകുമാറിന്റെ മകള്‍ അനുപമ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയാണ്. ഇതാണ് പത്മകുമാറിന്റെ മൊഴി വിശ്വാസത്തിലെടുക്കേണ്ടെന്ന നിഗമനത്തിലേക്ക് പൊലീസിനെ എത്തിച്ചിരിക്കുന്നത്. പത്മകുമാര്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറാണ്. കേബിള്‍ ടി വി ഉള്‍പ്പടെയുള്ള ബിസിനസ് സംരംഭങ്ങള്‍ നടത്തിയിരുന്ന പത്മകുമാര്‍ ഭേദപ്പെട്ട സാമ്പത്തിക സ്ഥിതിയുണ്ടായിരുന്നയാളാണ്. പത്മകുമാറിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്.