മീനിന് തീറ്റ കൊടുക്കുന്നത് ആരാണെന്ന് കണ്ട് ചിരിയടക്കാനാകാതെ സോഷ്യല്‍ മീഡിയ

മൃഗങ്ങളുടെ വ്യത്യസ്തമായ നിരവധി വീഡിയോകളാണ് ഓരോ ദിവസവും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കുരങ്ങാണ് ഏറ്റവും വികൃതിയായ മൃഗം. അവര്‍ പലപ്പോഴും മനുഷ്യരെപ്പോലെ പെരുമാറാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ കണ്ട പല വീഡിയോകളും ഇവയും ബുദ്ധിയുള്ള മൃഗങ്ങളാണെന്ന്…

മൃഗങ്ങളുടെ വ്യത്യസ്തമായ നിരവധി വീഡിയോകളാണ് ഓരോ ദിവസവും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കുരങ്ങാണ് ഏറ്റവും വികൃതിയായ മൃഗം. അവര്‍ പലപ്പോഴും മനുഷ്യരെപ്പോലെ പെരുമാറാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ കണ്ട പല വീഡിയോകളും ഇവയും ബുദ്ധിയുള്ള മൃഗങ്ങളാണെന്ന് തെളിയിക്കുന്നു.

മനുഷ്യന്‍ ചെയ്യുന്ന കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കാനും അനുകരിക്കാനും കുരങ്ങുകള്‍ക്ക് കഴിവുണ്ട്. പണ്ട് സ്‌കൂളില്‍ പോയ കുരങ്ങിന്റെയും തൊപ്പിക്കാരന്റെയും കഥ കേട്ടിട്ടില്ലേ? അത് പോലെ. മത്സ്യത്തിന് തീറ്റ കൊടുക്കുന്ന ചിമ്പാന്‍സിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായ താരം.

ട്വിറ്ററിലൂടെ പുറത്തുവിട്ട വീഡിയോയില്‍ ഒരു പാര്‍ക്കിലെ തടാകത്തിന്റെ തീരത്ത് ഒരു ചിമ്പാന്‍സി മത്സ്യത്തിന് ഭക്ഷണം നല്‍കുന്നതാണ്. ചിമ്പാന്‍സി ഇരുകൈകളും നിറയെ ഭക്ഷണവുമായി കരയില്‍ ഇരിക്കുന്നു. ഇതിനുശേഷം, മത്സ്യം വെള്ളത്തില്‍ വരുമ്പോള്‍, ചിമ്പാന്‍സി പതുക്കെ വെള്ളത്തിലേക്ക് കൈകള്‍ കയറ്റി മത്സ്യത്തിന് ഭക്ഷണം നല്‍കുന്നു. തന്നെ ആരെങ്കിലും നോക്കുന്നുണ്ടോ എന്നറിയാന്‍ ഇടയ്ക്കിടെ തലയുയര്‍ത്തി നോക്കുന്നതും വീഡിയോയില്‍ കാണാം.

ഈ മൃഗങ്ങള്‍ മത്സ്യത്തെ ഉപദ്രവിക്കുന്നത് സാധാരണമാണ്. എന്നാല്‍ ഇവിടെ നേരെ മറിച്ചാണ് നടക്കുന്നത്, ഇതാണ് നെറ്റിസണ്‍മാരെ ചിരിപ്പിക്കുന്നത്. മനുഷ്യര്‍ ചെയ്യുന്നതു ചെയ്യാനുള്ള രസകരമായ പ്രവണതയും അവര്‍ക്കുണ്ട്. ഒരു ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് വീഡിയോ പുറത്തുവിട്ടത്. ഈ വീഡിയോ ഇതുവരെ 1 ദശലക്ഷത്തിലധികം ആളുകള്‍ കണ്ടു കഴിഞ്ഞു.