സ്വാന്തനം പരമ്പരയുടെ വിജയത്തിന്റെ പിന്നിലുള്ള രഹസ്യം തുറന്നു പറഞ്ഞ് ചിപ്പി

നിരവധി ആരാധകർ ഉള്ള പരമ്പരയാണ് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തുവരുന്ന സ്വാന്തനം, പരമ്പരയിലെ താരങ്ങളെയും ആരാധകർക്ക് വളരെ ഇഷ്ടമാണ്, ഇവരുടെ വിശേഷങ്ങൾ എല്ലാം തന്നെ അറിയുവാൻ എല്ലാവര്ക്കും വളരെ തിടക്കമാണ്. താരങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.…

നിരവധി ആരാധകർ ഉള്ള പരമ്പരയാണ് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തുവരുന്ന സ്വാന്തനം, പരമ്പരയിലെ താരങ്ങളെയും ആരാധകർക്ക് വളരെ ഇഷ്ടമാണ്, ഇവരുടെ വിശേഷങ്ങൾ എല്ലാം തന്നെ അറിയുവാൻ എല്ലാവര്ക്കും വളരെ തിടക്കമാണ്. താരങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. പോസ്റ്റ് ചെയ്യുന്ന വിശേഷങ്ങളെല്ലാം വൈറലായി മാറാറുണ്ട്. തമിഴ് പരമ്പര പാണ്ഡ്യൻ സ്റ്റാറിന്റെ മലയാളം പതിപ്പാണ് സ്വാന്തനം പരമ്പര. . ചിപ്പിയും രാജീവ് പരമേശ്വറുമാണ് പ്രധാന വേഷത്തിലെത്തുന്നത്.ചിപ്പി അവതരിപ്പിക്കുന്ന ദേവിയുടെ സഹോദരനായ സേതുവായെത്തുന്നത് ബിജേഷ് അവനൂരാണ്.

ഇപ്പോൾ സ്വാന്തനം പരമ്പരയുടെ വിജയത്തിന് പിന്നിലുള്ള കാരണം വ്യക്തമാക്കിയിരിക്കുകയാണ് ചിപ്പി, ഒരു അഭിമുക്തത്തിലാണ് ചിപ്പി കാരണം തുറന്നു പറഞ്ഞിരിക്കുന്നത്, പരമ്പരയിലെ ഓരോ താരങ്ങളോടുമാണ് നന്ദി പറയുവാൻ ഉള്ളത്, ടീമിലെ ഓരോ അംഗവും ഈ വിജയത്തിന്റെ ക്രെഡിറ്റ് അര്‍ഹിക്കുന്നുണ്ടെന്നും ചിപ്പി പറയുന്നു. തങ്ങളുടെ കുടുംബത്തെ സ്‌നേഹിക്കുന്ന ഓരോരുത്തരുടേയും കഥയാണ് സാന്ത്വനം എന്നാണ് ചിപ്പി പറയുന്നത്. കുടുംബത്തെ സ്‌നേഹിക്കുകയും ആ ഓര്‍മ്മകളെ ചേര്‍ത്തു പിടിക്കുകയും ചെയ്യുന്നവരുടെ പരമ്പരയാണ്. ജീവിതത്തില്‍ തിരക്കേറിയാലും തിരികെ വീട്ടിലേക്ക് പോകാന്‍ മനസ് തുടിക്കും. അതാണ് പരമ്പരയിലൂടേയും കൊണ്ടു വരാന്‍ ശ്രമിക്കുന്നത്.

ജെ പള്ളാശ്ശേരി സാറിന്റെ എഴുത്തും സംവിധായകന്‍ ആദിത്യത്തിന്റെ സംവിധാനവും എടുത്ത് പറയേണ്ട ഒന്നാണ്, എല്ലാവര്‍ക്കുമുള്ളൊരു ഫീല്‍ ഗുഡ് പരമ്പരയാണ് സാന്ത്വനം. വിജയത്തിന് പിന്നിലെ രഹസ്യം കഥയും ടീമിന്റെ കഠിനാധ്വാനം ആണെന്നും ചിപ്പി പറയുന്നു, ഞാനും കുടുംബത്തെ ഒരുപാട് ഇഷ്ടപെടുന്ന ഒരാളാണ്, കൂട്ടുകുടുംബം എനിക്ക് വളരെ ഇഷ്ടമാണ്, സീരിയലിലെ കഥാപാത്രവും ഞാനും തമ്മിൽ ഒരുപാട് സാദൃശ്യം ഉണ്ടെന്നും ചിപ്പി പറയുന്നു