Film News

ശ്രീരാമന്റെ നക്ഷത്രം, കുഞ്ഞ് രാജകുമാരി എത്തിയതോടെ കുടുംബത്തില്‍ എല്ലാം പോസിറ്റീവായി നടക്കുന്നു!! കൊച്ചു മകളെ കുറിച്ച് ചിരഞ്ജീവി

നീണ്ട വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് നടന്‍ രാംചരണ്‍ തേജയും ഭാര്യ ഉപാസന കാമിനേനിയും മാതാപിതാക്കളായത്. കഴിഞ്ഞദിവസമാണ് കുഞ്ഞ് മാലാഖക്കുഞ്ഞ് എത്തിയത്. ചിരഞ്ജീവിയുടെ കുടുംബത്തിലേക്ക് പുതിയ അതിഥി എത്തിയ സന്തോഷം ആഘോഷമാക്കുകയാണ് സിനിമാ ലോകവും ആരാധകലോകവും.

ഹൈദരാബാദ് ജൂബിലി ഹില്‍സിലെ അപ്പോളോ ആശുപത്രിയിലാണ് ഉപാസന പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. രാംചരണിന്റെ മാലാഖയെ കാണാന്‍ ആശുപത്രിയിലേക്ക് തെലുങ്ക് സിനിമയിലെ താരങ്ങളുടെ ഒഴുക്കാണ്.

ഇപ്പോഴിതാ കുഞ്ഞ് മാലാഖയെ കാണാനെത്തിയ ചിരഞ്ജീവിയുടെ വാക്കുകളാണ് വൈറലായിരിക്കുന്നത്. രാവിലെ ഭാര്യ സുരേഖയ്‌ക്കൊപ്പം എത്തിയാണ് താരം കൊച്ചു മകളെ കണ്ടത്.

‘സ്വാഗതം കുഞ്ഞ് വലിയ രാജകുമാരി…. അനുഗ്രഹീതരായ മാതാപിതാക്കള്‍ക്കും ഞങ്ങള്‍ക്കും സന്തോഷവും അഭിമാനവും’, എന്നാണ് കൊച്ചു മകളുടെ വരവറിയിച്ച് ചിരഞ്ജീവി സോഷ്യലിടത്ത് പങ്കുവച്ചത്.

പുലര്‍ച്ചെ 1.49നാണ് കുഞ്ഞ് ജനിച്ചത്. ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും ഇഷ്ടമുള്ള ദിവസമായ ചൊവ്വാഴ്ച തന്നെ കുഞ്ഞ് ജനിച്ചതില്‍ സന്തോഷമുണ്ട്. അവള്‍ ജനിച്ചത് ശുഭ മുഹൂര്‍ത്തത്തിലാണ്. കുഞ്ഞിന്റേത് സവിശേഷ ജാതകമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അവള്‍ വരവ് അറിയിച്ചപ്പോള്‍ മുതല്‍ പോസിറ്റീവായിട്ടാണ് കുടുംബത്തില്‍ കാര്യങ്ങള്‍ നടക്കുന്നത്. രാം ചരണിന്റെ കരിയര്‍ വളര്‍ച്ച, വരുണ്‍ തേജിന്റെ വിവാഹനിശ്ചയം അങ്ങനെ കുടുംബത്തില്‍ എല്ലാം ശുഭകരമായി നടക്കുന്നു, എന്നാണ് ചിരഞ്ജീവി മാധ്യമങ്ങളോട് പറഞ്ഞത്.

മാത്രമല്ല, പുണര്‍തം നക്ഷത്രത്തിലാണ് കുഞ്ഞ് ജനിച്ചത്. ശ്രീരാമന്‍ ജനിച്ചത് പുണര്‍തം നക്ഷത്രത്തിലാണെന്നാണ് വിശ്വാസം. ചിരഞ്ജീവിയുടെ ഇഷ്ട ദൈവമാണ് ഹനുമാന്‍. ശ്രീരാമഭക്തനാണ് ഹനുമാന്‍. പുണര്‍തം നക്ഷത്രത്തില്‍ കൊച്ചു മകള്‍ പിറന്നതും ചിരഞ്ജീവിക്ക് ഇരട്ടി സന്തോഷം നല്‍കിയിരിക്കുകയാണ്. .

11 പത്ത് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് രാംചരണിനും ഭാര്യയ്ക്കും കുഞ്ഞ് ജനിച്ചത്. ഡിസംബറിലാണ് തങ്ങള്‍ക്ക് കുഞ്ഞ് പിറക്കാന്‍ പോകുന്നുവെന്ന സന്തോഷം താരങ്ങള്‍ അറിയിച്ചത്.

സാമ്പത്തിക ഭദ്രത കൈവരിച്ച് ശേഷമേ കുഞ്ഞിനെ കുറിച്ച് ആലോചിക്കൂ എന്ന് താരങ്ങള്‍ പറഞ്ഞിരുന്നു. 2012 ജൂണ്‍ 14നാണ് രാംചരണും ഉപാസനയും വിവാഹിതരായത്.
വിവാഹം കഴിഞ്ഞയുടന്‍ തന്നെ അണ്ഡം ശീതികരിച്ച് സൂക്ഷിക്കുകയും ചെയ്തിരുന്നു.
കുഞ്ഞ് എത്തിയതോടെ ഭാര്യയേയും കുഞ്ഞിനേയും ശുശ്രൂഷിക്കാന്‍ രാംചരണ്‍
ആഗസ്റ്റ് വരെ ഷൂട്ടിങിന് അവധി നല്‍കിയിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Trending

To Top