മാധ്യമ പ്രവര്‍ത്തകയുടെ ഫോട്ടോ ഷൂട്ട് വൈറലാവുന്നു- വീഡിയോ

മറ്റുള്ളവരുടെ ഫോട്ടോഷൂട്ടുകളെ വാര്‍ത്തയാക്കുന്നവരാണ് മാധ്യമ പ്രവര്‍ത്തകര്‍. എന്നാലിതാ ഇവിടെ അതിലൊരു വ്യത്യാസം വന്നിരിക്കുകയാണ്. 24 ലെ അസിസ്റ്റന്റ് ന്യൂസ് എഡിററ്റും വാര്‍ത്ത അവതാരകയുമായ ക്രിസ്റ്റീന ചെറിയാന്റെ ഫോട്ടോഷൂട്ട് വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ക്രിസ്റ്റീനയുടെ മനോഹരമായ…

christeena-cherian-photoshoot-viral

മറ്റുള്ളവരുടെ ഫോട്ടോഷൂട്ടുകളെ വാര്‍ത്തയാക്കുന്നവരാണ് മാധ്യമ പ്രവര്‍ത്തകര്‍. എന്നാലിതാ ഇവിടെ അതിലൊരു വ്യത്യാസം വന്നിരിക്കുകയാണ്. 24 ലെ അസിസ്റ്റന്റ് ന്യൂസ് എഡിററ്റും വാര്‍ത്ത അവതാരകയുമായ ക്രിസ്റ്റീന ചെറിയാന്റെ ഫോട്ടോഷൂട്ട് വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.

ക്രിസ്റ്റീനയുടെ മനോഹരമായ സാരി വേഷത്തിലുള്ള ദൃശ്യങ്ങള്‍ പകര്‍ത്തിയത് പവി മാരാരിയാണ്. സില്‍ക്ക് പാലസുകളാണ് അവതാരകയുടെ കോസ്റ്റിയൂം ഒരുക്കിയിരിക്കുന്നത്. മേക്കപ്പ്: ശ്രീഗേഷ് വാസന്‍, ജ്വല്ലറി: പറക്കാട്ട്.

സാമ്പത്തിക ശാസ്ത്രം അധ്യാപികയായാണ് ക്രിസ്റ്റീനയുടെ തുടക്കം. പിന്നീട് മാധ്യമപ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞ ഇവര്‍ ശ്രീകണ്ഠന്‍ നായരുടെ 24 ന്യൂസ് ചാനലിലാണ് ജോലി ചെയ്യുന്നത്.

ഫിനാന്‍ഷ്യല്‍ ജേര്‍ണലിസത്തിലാണ് ക്രിസ്റ്റീന സ്‌പെഷ്യലൈസ് ചെയ്തിരിക്കുന്നത്. പിജി ഡിപ്ലോമ ഇന്‍ ജേര്‍ണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷനില്‍ ഗോള്‍ഡ് മെഡലോടെ ഓള്‍ ഇന്ത്യ ഫസ്റ്റ് റാങ്ക് നേടി.

ഇപ്പോള്‍ അമൃത വിശ്വ വിദ്യാലയത്തില്‍ സാമ്പത്തിക ശാസ്ത്രത്തില്‍ പിഎച്ച്ഡി ചെയ്യുന്നു. സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട് ലേഖനങ്ങളും എഴുതിയിട്ടുണ്ട് ക്രിസ്റ്റീന.