Film News

ക്യാൻസറിനെതിരെ പോരാടുന്ന സുഹൃത്തിന് സർപ്രൈസ് ഒരുക്കി സഹപാഠികൾ; ഹൃദയസ്പർശിയായ വീഡിയോ

Published by
Gargi

സുഹൃത്തുക്കളുടെ സന്തോഷത്തിന് വേണ്ടി എന്തും ചെയ്യുന്ന ചിലരെ നമ്മള്‍ കാണാറുണ്ട്. സന്തോഷത്തിലും സങ്കടത്തിലും ഒരുമിച്ചു നില്‍ക്കുന്ന ചങ്കുകള്‍. ക്യാന്‍സര്‍ ബാധിതനായ സുഹൃത്തിനെ സന്തോഷിപ്പിക്കാന്‍ സ്‌കൂളിലെ സുഹൃത്തുക്കള്‍ ചെയ്തത് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. സ്‌കൂളിലെ സുഹൃത്തുക്കള്‍ ഒരു സര്‍പ്രൈസ് ഒരുക്കിയിരുന്നു.

ചികിത്സയുടെ ഭാഗമായി രോഗം ബാധിച്ച കുട്ടിയുടെ മുടി കൊഴിഞ്ഞു. ക്ലാസിലെ എല്ലാവരും അവനുവേണ്ടി തല മൊട്ടയടിച്ച് അവന്റെ മുന്നിലെത്തി. ചികിത്സ കഴിഞ്ഞ് സ്‌കൂളില്‍ തിരിച്ചെത്തിയപ്പോള്‍ സുഹൃത്തുക്കള്‍ അവനുവേണ്ടി ഒരു സര്‍പ്രൈസ് ഒരുക്കിയിരുന്നു. കുട്ടിക്ക് ക്യാന്‍സറിന്റെ തുടക്കമാണ്. സഹപാഠികള്‍ സന്തോഷത്തോടെ അവനുവേണ്ടി ഇത് ചെയ്യുകയായിരുന്നു.

goodnews_movement എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് വീഡിയോ പുറത്ത് വന്നത്. ക്യാന്‍സര്‍ ചികിത്സ ആരംഭിച്ച സുഹൃത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ തല മൊട്ടയടിക്കുന്നു. മനോഹരവും ആവേശകരവുമായ സര്‍പ്രൈസ് എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ക്യാന്‍സറിനെതിരെ പോരാടുന്ന നിരവധി പേര്‍ക്ക് പ്രചോദനം കൂടിയാണ് ഈ കുട്ടികളുടെ പ്രവര്‍ത്തനം.

പലപ്പോഴും രോഗം സ്ഥിരീകരിച്ച് നിരാശയിലേക്ക് വീഴുന്നവരും കുറവല്ല. മറ്റുള്ളവരുടെ കരുതലും സ്‌നേഹവും കൊണ്ട് മാത്രമേ അവര്‍ക്ക് ഈ രോഗത്തിനെതിരെ പോരാടാന്‍ കഴിയൂ. എല്ലാ പ്രായത്തിലുമുള്ള ആളുകള്‍ക്കും ഇപ്പോള്‍ കാന്‍സര്‍ ബാധിക്കുന്നുണ്ട്. മാറുന്ന ജീവിതശൈലി പോലും ഇതിന് കാരണമാണ്.