വേണ്ടി വന്നാല്‍ വിദേശത്ത് ചെന്ന് വിലങ്ങ് വെയ്ക്കും..! വിജയ് ബാബുവിന് കുരുക്ക് മുറുകുന്നു..!

വീണ്ടും സിനിമാ രംഗത്ത് നിന്ന് ഉയര്‍ന്നു വന്ന ബലാത്സംഗ പരാതിയില്‍ ഞെട്ടിയിരിക്കുകയാണ് സിനിമാ ലോകം. നടനും നിര്‍മ്മാതാവുമായ വിജയ് ബാബു കുറ്റാരോപിതനായ ഈ കേസില്‍ പ്രതിയെ ഇതുവരെ പിടികൂടാത്തതില്‍ പ്രേതിഷേധം നാല് പാട് നിന്നും…

വീണ്ടും സിനിമാ രംഗത്ത് നിന്ന് ഉയര്‍ന്നു വന്ന ബലാത്സംഗ പരാതിയില്‍ ഞെട്ടിയിരിക്കുകയാണ് സിനിമാ ലോകം. നടനും നിര്‍മ്മാതാവുമായ വിജയ് ബാബു കുറ്റാരോപിതനായ ഈ കേസില്‍ പ്രതിയെ ഇതുവരെ പിടികൂടാത്തതില്‍ പ്രേതിഷേധം നാല് പാട് നിന്നും ഉയര്‍ന്നു വരികയാണ്. താന്‍ ബലാത്സംഗത്തിനരയാക്കി എന്ന് പറയുന്ന യുവ നടിയുടെ പേര് വെളിപ്പെടുത്തിയ ശേഷമാണ് വിജയ് ബാബും വിദേശത്തേക്ക് കടന്നു കളഞ്ഞത്. പീഡന പരാതിയ്ക്ക് പുറമെ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനും നടന് എതിരെ കേസ് എടുത്തിട്ടുണ്ട്.

ഇപ്പോഴിതാ കുറ്റാരോപിതന്‍ ഇതുവരെ കീഴടങ്ങാത്ത സ്ഥിതിയ്ക്ക് വിജയ് ബാബുവിടെ തേടി വിദേശത്ത് പോകേണ്ടി വന്നാല്‍ പോകുമെന്നാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു പറഞ്ഞിരിക്കുന്നത്. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അറസ്റ്റിന് തടസമല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. 22നാണ് യുവനടി വിജയ് ബാബുവിന് എതിരെ പരാതിയുമായി രംഗത്ത് വരുന്നത്. കേസില്‍ അന്വേഷണത്തിന് കാല താമസം ഉണ്ടായിട്ടില്ലെന്ന് തന്നെയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചിരിക്കുന്നത്.

പരാതി ലഭിച്ച അന്ന് തന്നെ കേസ് എടുത്തിട്ടുണ്ട് എന്നും വിജയ് ബാബു ഇരയെയും സാക്ഷികളെയും സ്വാധീനിക്കാതിരിക്കാന്‍ നടപടിയെടുത്തുവെന്നും സ്വാധീനിച്ചാല്‍ വേറെ കേസെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. അതിനിടെ വുമണ്‍ എഗന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്മെന്റ് പേജിലൂടെ മറ്റൊരു യുവതിയും വിജയ് ബാബുവിന് എതിരെ മീടൂ ആരോപണം നടത്തിയിട്ടുണ്ട്. ഇതില്‍ പരാതി ലഭിച്ചിട്ടില്ല എങ്കിലും വിജയ് ബാബുവിന് എതിരായ പുതിയ മീ ടൂ ആരോപണത്തില്‍ കൊച്ചി സിറ്റി പൊലീസ് പരിശോധന തുടങ്ങിട്ടുണ്ട് എന്നാണ് വിവരം.

കഴിഞ്ഞ ദിവസമായിരുന്നു യുവ നടിയുടെ പരാതിക്ക് പുറമെ വുമണ്‍ എഗന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്മെന്റ് പേജിലൂടെ അജ്ഞാതയായ യുവതി വിജയ്ബാബുവിന് എതിരെ രംഗത്ത് വന്നത്. പ്രതിയുടെ കെണിയില്‍ താന്‍ മാത്രമല്ല പെട്ടത് എന്ന് യുവ നടിയും വെളിപ്പെടുത്തിയിരുന്നു.