സലാറിനെ കുറിച്ചുള്ള അപ്‌ഡേറ്റ് ഉടന്‍ പുറത്തുവിടണം: ആത്മഹത്യാ ഭീഷണിയുമായി ആരാധകന്‍

പ്രഭാസ് ചിത്രം ‘സലാറി’നെ കുറിച്ചുള്ള ഗ്ലിംസ് അപ്‌ഡേറ്റ് പുറത്തുവിടുമെന്ന് പറഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും അറിവൊന്നും ഇല്ലാത്തതില്‍ പ്രതിഷേധിച്ച് ആത്മഹത്യാ ഭീഷണിയുമായി ആരാധകന്‍. കെ.ജി.എഫ് എന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിന്റെ സംവിധായകന്‍ കൂടിയായ പ്രശാന്ത് നീല്‍ന് ആണ്…

പ്രഭാസ് ചിത്രം ‘സലാറി’നെ കുറിച്ചുള്ള ഗ്ലിംസ് അപ്‌ഡേറ്റ് പുറത്തുവിടുമെന്ന് പറഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും അറിവൊന്നും ഇല്ലാത്തതില്‍ പ്രതിഷേധിച്ച് ആത്മഹത്യാ ഭീഷണിയുമായി ആരാധകന്‍. കെ.ജി.എഫ് എന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിന്റെ സംവിധായകന്‍ കൂടിയായ പ്രശാന്ത് നീല്‍ന് ആണ് ആരാധകന്‍ ഭീഷണി കത്ത് അയച്ചത്.

അപ്‌ഡേറ്റ് ഉടന്‍ ഉണ്ടാകുമെന്ന സംവിധായകന്‍ പ്രശാന്ത് നീല്‍ ന്റെ പ്രഖ്യാപനം ഉണ്ടായിട്ടും ഒരു മാസം പിന്നിട്ടിട്ടും യാതൊന്നും സംഭവിച്ചില്ലെന്ന് ആരാധകന്‍ ചൂണ്ടിക്കാട്ടുന്നു. പ്രഭാസ് ചിത്രം സഹോയ്ക്കും രാധേ ശ്യാമിനും ഇത് തന്നെ സംഭവിച്ചു. സലാറിന്റെ വിഷയത്തില്‍ ഇത് ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും ഈ മാസത്തില്‍ തന്നെ സലാറിന്റെ ഗ്ലിംസ് പുറത്ത് വിടണമെന്നും ഇല്ലെങ്കില്‍ താന്‍ ആത്മഹത്യ ചെയ്യുമെന്നാണ് കത്തിലുള്ളത്.

പ്രഭാസ് സിനിമയുമായി ബന്ധപ്പെട്ട് ആത്മഹത്യാ ഭീഷണികള്‍ ഉയരുന്നതും ആരാധകന്‍ ആത്മഹത്യ ചെയ്യുന്നതും ആദ്യ സംഭവമല്ല. ബാഹുബലി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഏറ്റവും കൂടുതല്‍ മുടക്കു മുതലില്‍ ഒരുങ്ങിയ പ്രഭാസ് ചിത്രമായിരുന്നു രാധേ ശ്യം. വര്‍ഷങ്ങള്‍ നീണ്ട പ്രൊമോഷന് ഒടുവിലാണ് ചിത്രം റിലീസിന് എത്തിയത്.

എന്നാല്‍ കഴിഞ്ഞ കാലത്ത് കണ്ട ഏറ്റവും വലിയ പരാജയ ചിത്രമെന്ന സല്‍പ്പേരാണ് രാധേ ശ്യാം നേടിയത്. ചിത്രത്തിന്റെ റിലീസിന് പിന്നാലെ ചിത്രം പ്രതീക്ഷിച്ച നിലവാരം പുലര്‍ത്താതിരുന്നതില്‍ പ്രതിഷേധിച്ച് ആരാധകന്‍ ആത്മഹത്യ ചെയ്തത് ദേശിയ മാധ്യമങ്ങളില്‍ അടക്കം വാര്‍ത്ത ആയിരുന്നു. അതേസമയം, സലാര്‍ അടുത്ത വര്‍ഷം തിയേറ്ററുകളില്‍ എത്തുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.

നിര്‍മ്മാതാവ് വിജയ് കിരഗന്ദൂറിന്റെ വാക്കുകള്‍ ഇങ്ങനെ ആണ്. ‘പ്രശാന്ത് നീല്‍ ഇപ്പോള്‍ സലാറിന്റെ തിരക്കിലാണ്. ഏകദേശം 30-35 ശതമാനം ഷൂട്ടിംഗ് പൂര്‍ത്തിയായി. അടുത്ത ഷെഡ്യൂള്‍ വരും വാരത്തില്‍ ആരംഭിക്കും. ഒക്ടോബര്‍-നവംബര്‍ മാസത്തോടെ പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ വര്‍ഷം ഒക്ടോബറിനു ശേഷമാണ് കെജിഎഫ് 3 ഷൂട്ടിംഗ് ആരംഭിക്കാന്‍ ഞങ്ങള്‍ പദ്ധതിയിട്ടിരിക്കുന്നത്. 2024ഓടെ ചിത്രം റിലീസ് ചെയ്യുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഒരു മാര്‍വല്‍ യൂണിവേഴ്സ് ശൈലിയിലാണ് ചിത്രം നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നത്. ഡോക്ടര്‍ സ്ട്രേഞ്ച് പോലെയുള്ള ഒന്ന് സൃഷ്ടിക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. സ്പൈഡര്‍ മാന്‍ ഹോം അല്ലെങ്കില്‍ ഡോക്ടര്‍ സ്ട്രേഞ്ചില്‍ സംഭവിച്ചത് പോലെ. അങ്ങനെ നമുക്ക് കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തിച്ചേരാനാകും’.