ധനുഷിന്റെ 50ാം ചിത്രത്തിൽ നായികയായി എത്തുന്നത് ആരാണെന്നോ?

ക്യാപ്റ്റൻ മില്ലർ എന്ന സിനിമയ്ക്ക് ശേഷം ധനുഷ് അഭിനയിക്കുന്നത് സൺ പിക്‌ചേർസ് നിർമ്മിക്കുന്ന ചിത്രത്തിലാണ്. ധനുഷിൻറെ കരിയറിലെ 50മത്തെ ചിത്രമാണിത്. ചിത്രത്തിന് ഇതുവരെ പേര് നൽകിയിട്ടില്ല. അതിനാൽ തന്നെ താൽക്കാലികമായി ഡി50 എന്നാണ് ചിത്രത്തിന്…

ക്യാപ്റ്റൻ മില്ലർ എന്ന സിനിമയ്ക്ക് ശേഷം ധനുഷ് അഭിനയിക്കുന്നത് സൺ പിക്‌ചേർസ് നിർമ്മിക്കുന്ന ചിത്രത്തിലാണ്. ധനുഷിൻറെ കരിയറിലെ 50മത്തെ ചിത്രമാണിത്. ചിത്രത്തിന് ഇതുവരെ പേര് നൽകിയിട്ടില്ല. അതിനാൽ തന്നെ താൽക്കാലികമായി ഡി50 എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. ഈ സിനിമ ധനുഷ് തന്നെ ചിത്രം സംവിധാനം ചെയ്യുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.

ധനുഷിന്റെ വൻ ഹിറ്റായ ആദ്യകാല പടം പുതുപേട്ടയുടെ രണ്ടാംഭാഗം ആയിരിക്കും ഡി50 എന്ന് അഭ്യൂഹങ്ങൾ നിലനിൽക്കുന്നുണ്ട്. വടക്കൻ ചെന്നൈയിലെ ഗ്യാംങ് വാർ അടിസ്ഥാനമാക്കി നിർമ്മിക്കപ്പെട്ട പുതുപേട്ട 2006ല് റിലീസായ സിനിമയാണ്. ധനുഷിൻറെ സഹോദരൻ ശെൽവരാഘവനാണ് പുതുപേട്ട സംവിധാനം ചെയ്തത്.

 

കോളിവുഡിൽ നിന്നെത്തുന്ന വിവരങ്ങൾ പ്രകാരം ചിത്രത്തിൽ നായികയായി എത്തുന്നത് മലയാളിയായ അപർണ്ണ ബാലമുരളിയാണ് എന്നതാണ്. അതേസമയം ചിത്രത്തിൽ ബോളിവുഡ് താരം കങ്കണയെ ധനുഷ് ക്ഷണിച്ചെന്നും എന്നാൽ അവർ ധനുഷിൻറെ ചിത്രത്തിൽ അഭിനയിക്കാൻ വിസമ്മതിച്ചുവെന്ന വിവരമാണ് പുറത്തുവരുന്നത്. ധനുഷ് 50 ൽ എസ്.ജെ സൂര്യ, വിഷ്ണു വിശാൽ, കാളിദാസ് ജയറാം അടക്കം വലിയൊരു താരനിര തന്നെയുണ്ടെന്നാണ് പുറത്ത വരുന്ന വിവരം