“കത്തനാർ’…. മലയാള സിനിമയെ പാൻ ഇന്ത്യൻ ലെവൽ ഉയരങ്ങളിൽ എത്തിക്കട്ടെ….

ജയസൂര്യ കേന്ദ്ര കഥാപാത്രമാകുന്ന ‘കത്തനാര്‍’ എന്ന പുതിയ സിനിമയുടെ പൂജ കഴിഞ്ഞു. കത്തനാര്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ശ്രീ ഗോകുലം മൂവീസാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ്…

ജയസൂര്യ കേന്ദ്ര കഥാപാത്രമാകുന്ന ‘കത്തനാര്‍’ എന്ന പുതിയ സിനിമയുടെ പൂജ കഴിഞ്ഞു. കത്തനാര്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ശ്രീ ഗോകുലം മൂവീസാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ഫാന്റസിയുടെ വിസ്മയ ലോകം തന്നെ തീര്‍ക്കാവുന്ന…. ഒരു ലിമിറ്റേഷനുമില്ലാത്ത സൂപ്പര്‍ പവര്‍ ഹൌസ് ആയ ‘കത്തനാര്‍ ‘ മലയാള സിനിമയെ പാന്‍ ഇന്ത്യന്‍ ലെവല്‍ ഉയരങ്ങളില്‍ എത്തിക്കട്ടെയെന്നാണ് ദാസ് മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

‘കത്തനാര്‍…..’
36 ഏക്കറുകളിലായി 45000 ചതുരസ്ര അടി വലുപ്പമുള്ള …. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സെറ്റില്‍….കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ നടന്നു വരുന്ന ഒരു മലയാള സിനിമ…..ശ്രീഗോകുലം മൂവിസിന്റെ ‘കത്തനാര്‍ ‘……ഇന്ന് ചിത്രീകരണം ആരംഭിച്ചു….
മലയാള സിനിമയിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രത്തിനു ഏകദേശം 200 ദിവസത്തോളം ഷൂട്ട് പ്ലാന്‍ ചെയ്തിരിക്കുന്നു…..
കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി ‘കത്തനാര്‍’ എന്ന കഥാപാത്രത്തിനായി ജയസൂര്യ…. ശരീരം കൊണ്ടും മനസും കൊണ്ടും നടത്തിയ തയ്യാറെടുപ്പുകള്‍….
വിര്‍ച്വല്‍ പ്രൊഡക്ഷന്‍സിന്റെ സാധ്യതകളെ മുന്‍ നിര്‍ത്തി ഒരുക്കുന്ന ചിത്രത്തില്‍…..3ഉ വിസ്മയം കൂടെ ചേരുന്നത്തോടെ ആസ്വാധനത്തിന്റെ അനന്തസാധ്യതകള്‍ തന്നെ പ്രതീക്ഷിക്കാം…..
ആര്‍ രാമാനന്ദിന്റെ തിരക്കഥയില്‍ റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം…..
ഫാന്റസിയുടെ വിസ്മയ ലോകം തന്നെ തീര്‍ക്കാവുന്ന…. ഒരു ലിമിറ്റേഷനുമില്ലാത്ത സൂപ്പര്‍ പവര്‍ ഹൌസ് ആയ ‘കത്തനാര്‍ ‘
മലയാള സിനിമയെ പാന്‍ ഇന്ത്യന്‍ ലെവല്‍ ഉയരങ്ങളില്‍ എത്തിക്കട്ടെ…..

വിദേശ സിനിമകളില്‍ ഉപയോഗിച്ച സാങ്കേതിക വിദ്യയായ വിര്‍ച്വല്‍ പ്രൊഡക്ഷന്‍ ഉപയോഗിച്ചാണ് കത്തനാര്‍ ചിത്രീകരിക്കുന്നത്. ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ആദ്യമായി ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് ചിത്രീകരിക്കുന്ന സിനിമ കൂടിയാണ് കത്തനാര്‍.കൊറിയന്‍ വംശജനും കാനഡയില്‍ താമസ്സക്കാരനുമായ ജെ.ജെ. പാര്‍ക്ക് ആണ് സിനിമയുടെ ആക്ഷന്‍ രംഗങ്ങള്‍ കമ്പോസ് ചെയ്യുന്നത്.
അമാനുഷിക ശക്തികളുണ്ടെന്ന് വിശ്വസിച്ചിരുന്ന കടമറ്റത്ത് കത്തനാര്‍ എന്ന പുരോഹിതന്റെ കഥകളെ അടിസ്ഥാനമാക്കിയാണ് സിനിമ ഒരുക്കുന്നത്. റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം ഏഴ് ഭാഷകളിലായാണ് റിലീസ് ചെയ്യുക. ആര്‍. രാമാനന്ദാണ് ചിത്രത്തിന്റെ രചന.രാഹുല്‍ സുബ്രമണ്യനാണ് സംഗീത സംവിധായകന്‍. ഛായാഗ്രഹണം നീല്‍ ഡി കുഞ്ഞ, എഡിറ്റിംഗ് റോജിന്‍ തോമസ്.