നാനിയുടെ ദസറ ഒടിടിയിലെത്തി!

നാനിയും കീർത്തി സുരേഷും പ്രധാന കഥാപാത്രങ്ങളായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ‘ദസറ’. ശീകാന്ത് ഒഡേലയാണ് ദസറ തിരക്കഥ എഴുതി സംവിധാനം ചെയ്തത്. ചിത്ര ബോക്സ് ഓഫീസിൽ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. ഇപ്പോഴിതാ സിനിമ…

നാനിയും കീർത്തി സുരേഷും പ്രധാന കഥാപാത്രങ്ങളായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ‘ദസറ’. ശീകാന്ത് ഒഡേലയാണ് ദസറ തിരക്കഥ എഴുതി സംവിധാനം ചെയ്തത്. ചിത്ര ബോക്സ് ഓഫീസിൽ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. ഇപ്പോഴിതാ സിനിമ ഒടിടിയിൽ റിലീസ് ചെയ്തിരിക്കുകയാണ്. നെറ്റ്ഫ്‌ലിക്‌സിൽ ആണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.

മാർച്ച് 30ന് അഞ്ച് ഭാഷകളിലായി ദസറ തിയേറ്ററുകളിലെത്തിയ സിനിമനൂറ് കോടിക്ലബിലെത്തിരുന്നു. പുതിയ കളക്ഷൻ റിപ്പോർട്ട് പ്രകാരം ലോകമെമ്പാടുമുള്ള ബോക്‌സോഫീസിൽ ദസറ 150 കോടിയിലേക്ക് എത്തി. സിങ്കരേണി കൽക്കരി ഖനികളുടെ പശ്ചാത്തലത്തിൽ ഒരുങ്ങിയ സിനിമയാണ് ദസറ. ചിത്രത്തിൽ ധരണിയായി നാനിയും വെണ്ണലയായി കീർത്തി സുരേഷും മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്.

ഷൈൻ ടോം ചാക്കോ,സമുദ്രക്കനി, സായ് കുമാർ, ഷംന കാസിം, സറീന വഹാബ് എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന അഭിനേതാക്കൾ. 65 കോടി ബജറ്റിലെത്തിയ ദസറ ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുരിയാണ് നിർമ്മിച്ചത്. സിനിമയുടെ സംഗീതസംവിധായകൻ സന്തോഷ് നാരായണനാണ്. നവീൻ നൂലി എഡിറ്റിംഗ് നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ സത്യൻ സൂര്യനാണ്.