Film News

പേരും, പണവും, പ്രശസ്തിയും ഒന്നുമല്ല എന്റെ ജീവിതത്തിലെ ആ സന്തോഷം, സിദ്ധിഖ് 

നായകനായും, വില്ലനായും മലയാള സിനിമയിൽ തിളങ്ങി നിന്ന നടൻ ആണ് സിദ്ധിഖ്, താൻ സിനിമയിൽ എത്തിയിട്ട് 38  വര്ഷം ആയെന്നും തന്റെ ജീവിതത്തിൽ സന്തോഷം നൽകിയത് സിനിമ ആണെന്നും തുറന്നു പറയുകയാണ് നടൻ സിദ്ധിഖ്. ഞാൻ എന്നൊരു വ്യക്തി ഒരുപാടു സന്തോഷിച്ചത് സിനിമ അഭിനയം ആണ് , അത് പണത്തിനോ, പ്രശസ്തിക്കോ. പേരിനോ അല്ല എന്നാണ് സിദ്ധിഖ് പറയുന്നത്.’

ഞാൻ എന്റെ ജീവിതത്തിൽ സന്തോഷിച്ചത് സിനിമയിൽ നിന്നിട്ടുള്ള കാലഘട്ടത്തിൽ ആയിരുന്നു, അതിനെ പേര്, പണമോ, പ്രശസ്തിയോ ഒന്നുമല്ല പകരം ഞാൻ അഭിനയിക്കുമ്പോൾ കിട്ടുന്ന ആത്മസംതൃപ്തി ആയിരുന്നു. ഇപ്പോൾ താൻ 38  വര്ഷം ആയി സിനിമയിൽ എത്തിയിട്ട്,എന്നാൽ ഒരുപാടു ആഗ്രഹിച്ചാണ് സിനിമയിൽ എത്തിയതും നടൻ പറയുന്നു.

ഇന്നും ആ മോഹത്തിന് ഒട്ടും കുറവില്ല, ഇനിയും അഭിനയിക്കണം അതാണ് ആഗ്രഹവും, ഇപ്പോൾ തനിക്ക് പുതിയ സിനിമകൾ എത്താറുണ്ട്. അതുകൊണ്ടു തന്നെ പുതിയ കഥപാത്രങ്ങളെ കുറിച്ചുഅറിയുവാനും, ക്യമറക്ക് മുന്നിൽ നിൽക്കാനും വളരെ സന്തോഷമാണ്. അതുപോലെ പുതിയ സിനിമകളിൽ അഭിനയിക്കുക, പുതിയ കഥപാത്രങ്ങൾ അഭിനയിക്കുക, പുതിയ ഷൂട്ടിംഗ് സൈറ്റുകളിലേക്ക് പോകുക അതൊക്കെ എന്റെ ജീവിതത്തിലെ വളരെ സന്തോഷ നിമിഷങ്ങൾ ആണ്, അതാണ് എന്റെ ജീവിതത്തിലെ സന്തോഷം നൽകുന്നത് അത് സിനിമയിൽ നിന്നും മാത്രം. ഞാൻ ആലോചിക്കാറുണ്ട് ഞാൻ സിനിമയിൽ എത്തിയില്ലെങ്കിൽ എനിക്ക് ഈ സന്തോഷം ലഭിക്കില്ലായിരുന്നു  നടൻ പറയുന്നു.

 

Trending

To Top