ഇവര്‍ പ്രണയത്തിലാണ്…!! ഉറപ്പിച്ച് ആരാധകര്‍, ഇനിയെങ്കിലും തുറന്ന് പറഞ്ഞൂടെ…? ചിത്രങ്ങള്‍ പുറത്ത്!

ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും. അഭിനയത്തിന്റെ തുടക്ക കാലം മുതലേ വിജയ് ദേവരകൊണ്ട രശ്മിക മന്ദാന എന്നിവരുടെ പ്രണയബന്ധത്തെ കുറിച്ച് ആരാധകര്‍ക്കിടയില്‍ ഒരു സംസാരമുണ്ടായിരുന്നു. ഗീതാ ഗോവിന്ദം, ഡിയര്‍ കോമ്രേഡ്…

ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും. അഭിനയത്തിന്റെ തുടക്ക കാലം മുതലേ വിജയ് ദേവരകൊണ്ട രശ്മിക മന്ദാന എന്നിവരുടെ പ്രണയബന്ധത്തെ കുറിച്ച് ആരാധകര്‍ക്കിടയില്‍ ഒരു സംസാരമുണ്ടായിരുന്നു. ഗീതാ ഗോവിന്ദം, ഡിയര്‍ കോമ്രേഡ് എന്നീ ചിത്രങ്ങളില്‍ ഇവരുടെ പ്രകടനവും അടുത്തടുത്ത സിനിമകളില്‍ ഒന്നിച്ച് എത്തുന്നതുമെല്ലാം ഇരുവരും പ്രണയത്തിലാണെന്ന നിഗമനത്തിലേക്ക് പ്രേക്ഷകരേയും എത്തിച്ചിരുന്നു. പല ഊഹാപോഹങ്ങളും വാര്‍ത്തകളും താര ജോഡിയെ കുറിച്ച് ഇപ്പോള്‍ തന്നെ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞിരിക്കുകയാണ്. എന്നാലിപ്പോഴിതാ ഇരുവരും പ്രണയത്തില്‍ ആണെന്ന് ആരാധകര്‍ ഉറപ്പിച്ച മട്ടാണ്. അതിന് ഒരു വലിയ കാരണവും പ്രേക്ഷകരുടെ ഭാഗത്ത് ഉണ്ട്. എന്താണെന്നല്ലേ..?

രശ്മികയും വിജയ്യും പ്രണയത്തിലാണെന്നും ഇരുവരും ഡേറ്റിംഗ് ചെയ്യുകയാണെന്നും തെളിയിക്കുന്ന തരത്തിലുള്ള ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത് തന്നെ കാരണം. ഇരുവരുടേയും ഫോട്ടോകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിക്കുന്നത്, ഒപ്പം ഇവര്‍ പ്രണയത്തിലാണന്നുള്ള വാര്‍ത്തയും. രശ്മിക നടന്‍ രക്ഷിത് ഷെട്ടിയുമായുള്ള എന്‍ഗേജ്മെന്റ് വേണ്ടെന്ന് വെച്ചതിന് കാരണം വിജയ് ആണെന്ന് മുന്‍പും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ മുംബൈയിലെ ഒരു റസ്റ്റോറന്റില്‍ ഇരുവരും ഒന്നിച്ച് ഡിന്നര്‍ കഴിക്കാനെത്തിയതിന്റെ ഫോട്ടോകളാണ് വൈറലാകുന്നത്. എന്നാല്‍ വിജയ് തന്റെ നല്ലൊരു സുഹൃത്ത് മാത്രമാണെന്നാണ് രശ്മികയുടെ പക്ഷം. ആദ്യമുണ്ടായ ബ്രേക്കപ്പില്‍ നിന്നും തിരികെ എത്തുവാന്‍ ശ്രമിക്കുകയാണെന്നും രശ്മിക പ്രതികരിച്ചിരുന്നു. എന്നാല്‍ വിജയ്‌യുടെയും രശ്മികയുടെയും പുതിയ ചിത്രങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ, ഇനി എങ്കിലും ഈ ബന്ധം ഒഫീഷ്യല്‍ ആയി പ്രഖ്യാപിച്ചുകൂടെ എന്നാണ് ഇരു താരങ്ങളുടെയും ആരാധകര്‍ ചോദിക്കുന്നത്.