‘ജയയും എവിടെയൊക്കെയൊ ശരികേടുള്ള കഥാപാത്രം തന്നെയാണ്’

ബേസില്‍ ജോസഫ്, ദര്‍ശന രാജേന്ദ്രന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിന്‍ ദാസ് സംവിധാനം ചെയ്ത ജയ ജയ ജയ ജയ ഹേ മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് നേടിയത്. ദമ്പതികളായി ബേസിലും ദര്‍ശനയും എത്തുന്നു. കോമഡിക്ക്…

ബേസില്‍ ജോസഫ്, ദര്‍ശന രാജേന്ദ്രന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിന്‍ ദാസ് സംവിധാനം ചെയ്ത ജയ ജയ ജയ ജയ ഹേ മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് നേടിയത്. ദമ്പതികളായി ബേസിലും ദര്‍ശനയും എത്തുന്നു. കോമഡിക്ക് ഏറെ പ്രാധാന്യമുള്ള സിനിമയില്‍ അജു വര്‍ഗീസ്, അസീസ് നെടുമങ്ങാട്, സുധീര്‍ പറവൂര്‍, ഹരീഷ് പേങ്ങന്‍, നോബി മാര്‍ക്കോസ്, ശരത് സഭ, ആനന്ദ് മന്മഥന്‍, മഞ്ജു പിള്ള തുടങ്ങിയവരും അഭിനയിക്കുന്നു. ഒടിടിയില്‍ സ്ട്രീമിങ് തുടരുന്ന ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘രാജേഷിനോട് കാണിച്ച ശൗര്യം സ്വന്തം വീട്ടില്‍ കാട്ടിയിരുന്നെങ്കില്‍ കഥ മാറിയേനെ. പഠിക്കാന്‍ കിട്ടിയ ചാന്‍സില്‍ പഠിക്കാതെ ടോക്‌സിക് ബന്ധത്തില്‍ വീണ് സ്വന്തം പഠിപ്പു കളഞ്ഞതും ജയ തന്നെയാണെന്ന് ദീപ നരേന്ദ്രന്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

ജയ ഹോ രണ്ടാമത് കണ്ടപ്പോള്‍ തോന്നിയ ചില കാര്യങ്ങള്‍ പറയട്ടെ .
ഈ സിനിമയിലെ ജയയെ ആദ്യം തൊട്ടെ അസംതൃപ്ത ഭാവത്തോടെ ആണ് കാണിക്കുന്നത്.വീട്ടില്‍ അനുഭവിച്ച പക്ഷഭേതത്തിന്റെ ഫ്രസ്റ്റേഷന്‍ ,കാമുകനില്‍ നിന്നുമുള്ള മോശം അനുഭവം എന്നിവ കാരണമാവാം ഒരു പ്‌ളസന്റ് വ്യക്തിത്തമല്ല.
സ്‌നേഹത്തോടെ ഉള്ള ഒരു അപ്രോച്ച് രാജേഷ് മാത്രമല്ല ജയ രാജേഷിനോടും തുടക്കം മുതലെ പെരുമാറുന്നില്ല…
സംസാരിക്കുന്നില്ല .രാജേഷിനെ സ്‌നേഹത്തോടെ തിരുത്താന്‍ ശ്രമിക്കുന്നില്ല.
രാജേഷിനോട് കാണിച്ച ശൗര്യം സ്വന്തം വീട്ടില്‍ കാട്ടിയിരുന്നെങ്കില്‍ കഥ മാറിയേനെ .പഠിക്കാന്‍ കിട്ടിയ ചാന്‍സില്‍ പഠിക്കാതെ ടോക്‌സിക് ബന്ധത്തില്‍ വീണ് സ്വന്തം പഠിപ്പു കളഞ്ഞതും ജയ തന്നെയാണ്. ഇനി രാജേഷിലേക്ക് വന്നാല്‍ സ്വന്തം ബിസ്‌നസ് ചെയ്ത് വളര്‍ന്നതിന്റെ അഹങ്കാരം ,ദേഷ്യം ആണിന് പറഞ്ഞതാണ് ,ഭാര്യയെ അടിക്കാനുള്ള അവകാശമുണ്ടെന്ന മിഥ്യാധാരണ എന്ന സമൂഹത്തിന്റെ ആണഹങ്കാര സാഭാവങ്ങള്‍ അതേപടിയുള്ള കഥാപാത്രം.
കുടുംബം നോക്കും, മദ്യപാനമില്ല, പരസ്ത്രീ ബന്ധമില്ല…
ജയ ഒന്നു മനസ് വെച്ചിരുന്നെങ്കില്‍ 60 അടി വാങ്ങി വെച്ച നേരത്ത് പറഞ്ഞ് തിരുത്തി ,സ്‌നേഹം കൊണ്ട് സ്വാധീനിച്ച നല്ലൊരു വ്യക്തിയാക്കാമായിരുന്നു എന്നു തോന്നുന്നു. നല്ലൊരു കുടുംബം ആകുമായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്. രാജേഷ്മാരുടെ ഭാര്യയെ അടിക്കുന്ന സ്വഭാവത്തിന് നാലു തിരിച്ചു കിട്ടിയാല്‍ മാറും എന്ന ബോധ്യം സമൂഹത്തിന് കിട്ടി എന്നതാണ് പോസിറ്റിവ് ആയി തോന്നിയത്. പക്ഷെ ജയയും എവിടെയൊക്കെയൊ ശരികേടുള്ള കഥാപാത്രം തന്നെയാണെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ചിയേഴ്സ് എന്റര്‍ടെയ്മെന്റിന്റെ ബാനറില്‍ ലക്ഷ്മി വാര്യര്‍, ഗണേഷ് മേനോന്‍, സൂപ്പര്‍ ഡ്യൂപ്പര്‍ ഫിലിംസിന്റെ ബാനറില്‍ അമല്‍ പോള്‍സണ്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ബബ്ലു അജു നിര്‍വഹിക്കുന്നു. മുദ്ദുഗൗ, അന്താക്ഷരി എന്നീ ചിത്രങ്ങള്‍ക്കു ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. വിപിന്‍ ദാസ്, നാഷിദ് മുഹമ്മദ് ഫാമി എന്നീവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്നു. സംഗീതം അങ്കിത് മേനോന്‍, എഡിറ്റര്‍-ജോണ്‍കുട്ടി.