ബിക്കിനി ചിത്രങ്ങളുമായി ദീപ്തി കല്യാണി; നാണം തോന്നുന്നില്ലെയെന്ന് സോഷ്യൽ മീഡിയ

സോഷ്യൽ മീഡിയയിൽ തരംഗമാവുന്നത് ട്രാൻസ് ജെൻഡർ മോഡൽ ദീപ്തി കല്യാണിയുടെ ബിക്കിനി ചിത്രങ്ങളാണ്. ട്രാൻസ് ജെൻഡറുകൾ ബിക്കിനി ഫോട്ടോഷൂട്ട് നടത്തിയാൽ ആർക്കാണ് പ്രശ്‌നമെന്നും. താനൊരു മോഡൽ ആണ് അതിനനുസരിച്ചുള്ള വസ്ത്രങ്ങൾ ഉപോയേഗിക്കുമെന്നും താരം നേരത്തെ…

സോഷ്യൽ മീഡിയയിൽ തരംഗമാവുന്നത് ട്രാൻസ് ജെൻഡർ മോഡൽ ദീപ്തി കല്യാണിയുടെ ബിക്കിനി ചിത്രങ്ങളാണ്. ട്രാൻസ് ജെൻഡറുകൾ ബിക്കിനി ഫോട്ടോഷൂട്ട് നടത്തിയാൽ ആർക്കാണ് പ്രശ്‌നമെന്നും. താനൊരു മോഡൽ ആണ് അതിനനുസരിച്ചുള്ള വസ്ത്രങ്ങൾ ഉപോയേഗിക്കുമെന്നും താരം നേരത്തെ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ വിമർശകരുടെ വായടപ്പിച്ചാണ് ദീപ്തി തന്റെ ബിക്കിനി ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

ബിക്കിനി ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ചത് ‘ഞാനൊരു പേടി സ്വപ്നമാണ്, ഒരു ദിവാസ്വപ്നം പോലെ വസ്ത്രം ധരിച്ചിരിയ്ക്കുന്നു’ എന്ന ക്യാപ്ഷനോടെയാണ്. എന്നാൽ ഫോട്ടോഷൂട്ടിനെ പ്രശംസിച്ചുകൊണ്ടുള്ള കമന്റുകൾക്കൊപ്പം തന്നെ താരത്തിന് നിരവധി നെഗറ്റീവ് കമന്റുകളും വന്നിട്ടുണ്ട്. നല്ല ചിത്രം, ബിക്കിനിയിൽ സുന്ദരിയാണ്, ഫോട്ടോ എടുത്തിരിയ്ക്കുന്ന രീതി നന്നായിട്ടുണ്ട് ഇങ്ങനെ പോവുന്നു പ്രശംസകളോടു കൂടിയുള്ള കമന്റുകൾ.

നാണം തോന്നുന്നില്ലെ,എന്ത് വേഷമാണിത്,തുടങ്ങി തെറിവിളികളുമായി നെഗറ്റീവ് കമന്റുകളും ധാരാളമുണ്ട്. അതേ സമയം സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ വൈറലാണ്. മലയാളത്തിലെ വനിത മാഗസിന്റെ ആദ്യത്തെ ട്രാൻസ് കവർ ഗേളാണ് ദീപ്തി കല്യാണി. ഇതിലൂടെയാണ് മലയാളികൾ ദീപ്തിയെ അറിഞ്ഞു തുടങ്ങിയത്. മോഡലിംഗ് രംഗത്ത് സജീവ സാന്നിദ്ധ്യമാണ് ദീപ്തി കല്യാണി.