അതീവ സുന്ദരി… തനി നാടന്‍ ലുക്കില്‍ നിമിഷ സജയന്‍..!!

സിനിമയ്ക്ക് അകത്തും പുറത്തും മേക്കപ്പിടാത്ത നടി.. അതാണ് നിമിഷ സജയന്‍. താരത്തിന്റെ സൗന്ദര്യം എന്ന് പറയുന്നത് തന്നെ റിയലിസ്റ്റിക്കായി അഭിനയിക്കാനുള്ള കഴിവാണെന്നാണ് ആരാധകര്‍ പറയുന്നത്. സിനിമാ രംഗത്തിനൊപ്പം തന്നെ സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമായ…

സിനിമയ്ക്ക് അകത്തും പുറത്തും മേക്കപ്പിടാത്ത നടി.. അതാണ് നിമിഷ സജയന്‍. താരത്തിന്റെ സൗന്ദര്യം എന്ന് പറയുന്നത് തന്നെ റിയലിസ്റ്റിക്കായി അഭിനയിക്കാനുള്ള കഴിവാണെന്നാണ് ആരാധകര്‍ പറയുന്നത്. സിനിമാ രംഗത്തിനൊപ്പം തന്നെ സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമായ നിമിഷ സജയന്റെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധക ശ്രദ്ധ നേടുന്നത്. ഇത്തവണ തനി നാടന്‍ ലുക്കില്‍ സാരി അണിഞ്ഞാണ് താരം എത്തിയത്..

അതീവ സുന്ദരിയായി എത്തിയ പ്രിയ താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കുകയാണ്.. ഇതോടൊപ്പം ഒരു വീഡിയോയും നടി തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിരുന്നു. സിനിമകളില്‍ കാഴ്ച്ച വെയ്ക്കുന്ന മികച്ച അഭിനയ പ്രകടനത്തിലാണ് നിമിഷയില്‍ ആരാധകരുടെ കണ്ണുടക്കിയത്.. മാത്രമല്ല നിമിഷ കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്ന രീതികളും എപ്പോഴും പ്രശംസിക്കപ്പെടാറുണ്ട്. സിനിമകളില്‍ ചിരിക്കാത്ത നായിക എന്നൊരു പേരും സോഷ്യല്‍ മീഡിയയില്‍ താരത്തിനുണ്ട്. എന്നാല്‍ ഇത്തരം കമന്റുകളോട് എല്ലാം വളരെ പോസിറ്റീവ് ആയിട്ടുള്ള മനോഭാവം ആണ് നിമിഷയ്ക്ക്.

താന്‍ അഭിനയിച്ച കഥാപാത്രങ്ങള്‍ ചിരിക്കുന്നില്ല എങ്കിലും താന്‍ ജീവിതത്തില്‍ വളരെ ചില്‍ ആയിട്ടുള്ള വ്യക്തിയാണ് എന്നാണ് നിമിഷ പറയുന്നത്.. ചിരിക്കാത്ത കഥാപാത്രങ്ങള്‍ എന്ന് പറഞ്ഞ് നല്ല കഥാപാത്രങ്ങളെ വേണ്ടെന്ന് വെക്കാന്‍ സാധിക്കുമോ എന്നും നിമിഷ ചോദിച്ചിരുന്നു. അതേസമയം, അടുത്തിടെ താരം ഒരു വിവാദത്തില്‍ അകപ്പെട്ടിരുന്നു,

നടി നിമിഷ സജയന്‍ ലക്ഷക്കണക്കിന് രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയെന്ന് ജിഎസ്ടി വകുപ്പ് കണ്ടെത്തി എന്നായിരുന്നു വാര്‍ത്തകള്‍. സന്ദീപി വാര്യര്‍ ആണ് ഇത് സംബന്ധിച്ച രേഖകള്‍ പുറത്ത് വിട്ടിരുന്നത്.