അതിനു വേണ്ടിയായായിരുന്നു ഞാൻ കാത്തിരുന്നത്, ഒടുവിൽ മനസ്സ് തുറന്നു മേതിൽ ദേവിക

കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട വിഷയമാണ് മുകേഷിന്റെയും മേതിൽ ദേവികയുടെയും വിവാഹമോചനം , എട്ടുവർഷത്തെ ദാമ്പത്യമാണ് ഇരുവരും അവസാനിപ്പിക്കുന്നത്. വിവാഹ മോചന വാർത്ത പുറത്ത് വന്നതിനു പിന്നാലെ മേതിൽ ദേവിക വാർത്തകളോട്…

കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട വിഷയമാണ് മുകേഷിന്റെയും മേതിൽ ദേവികയുടെയും വിവാഹമോചനം , എട്ടുവർഷത്തെ ദാമ്പത്യമാണ് ഇരുവരും അവസാനിപ്പിക്കുന്നത്. വിവാഹ മോചന വാർത്ത പുറത്ത് വന്നതിനു പിന്നാലെ മേതിൽ ദേവിക വാർത്തകളോട് പ്രതികരിച്ച് എത്തിയിരുന്നു, എന്നാൽ മുകേഷ് ഇതുവരെയും പ്രതികരിച്ചിട്ടില്ല, മുകേഷും ദേവികയും ഏറെ നാളുകളായി പിരിഞ്ഞാണ് താമസിക്കുന്നത്, എന്നാൽ ഈ വിവരം ഇരുവരും പുറത്ത് പറഞ്ഞിരുന്നില്ല, എന്നാൽ കഴിഞ്ഞ ദിവസം വാർത്ത സമ്മേളനത്തിൽ ദേവിക ഇലക്ഷൻ കഴിയുവാൻ വേണ്ടിയാണ് ഞാൻ ഇതുവരെ കാത്തിരുന്നത് എന്നാണ് പറഞ്ഞത്, അദ്ദേഹത്തിന്റെ മേലിൽ ചളി വാരി തേക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല, അദ്ദേഹം നല്ലൊരു മനുഷ്യൻ ആണെന്നും ദേവിക വ്യക്തമാക്കി. ഇലക്ഷൻ കഴിഞ്ഞ ഉടൻ തന്നെ ഡിവോർഴ്‌സിന് ഉള്ള ഒരുക്കങ്ങൾ ഞാൻ തുടങ്ങി എന്നും താരം വ്യക്തമാക്കി.

അദ്ദേഹം നല്ലൊരു മനുഷ്യൻ ആണ് എന്നാൽ നല്ലൊരു ഭർത്താവ് അല്ല എന്നാണ് ദേവിക പറയുന്നത്, ഞങ്ങൾ ഒന്നിച്ച് എട്ടു വര്ഷം താമസിച്ചു, എന്നിട്ടും എനിക്ക് അദ്ദേഹത്തെ മനസ്സിലാക്കാൻ സാധിച്ചില്ല എന്നാണ് ദേവിക പറയുന്നത്, ഇനി അതിനു സാധിക്കുമെന്ന് തോന്നുന്നില്ല. അതിനാലാണ് വേര്‍പിരിയുന്നത്. ആശയപരമായി വിയോജിപ്പുകള്‍ ഏറെയുണ്ട്. എന്നും താരം വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് ഇരുവരും വിവാഹ മോചിതരാകാൻ പോകുന്നു എന്ന വാർത്ത വന്നത്,എന്നാൽ, വാർത്തകളിൽ പ്രചരിച്ചത് അല്ല കാര്യങ്ങൾ എന്നും വേദിക പറഞ്ഞിരുന്നു, ഞാനും മുകേഷും തമ്മിൽ യാതൊരു പ്രശ്നവും ഇല്ല, ഞങ്ങളുടെ വിവാഹ മോചന വാർത്ത പുറത്തായതിന് പിന്നാലെ വന്ന വാർത്തകൾ ഒന്നും സത്യം അല്ല എന്നും ദേവിക വ്യക്തമാക്കി, സ്‌നേഹിക്കാനൊക്കെ അറിയാവുന്ന മനുഷ്യനാണ് അദ്ദേഹം.

മുകേഷിനോടോ അദ്ദേഹത്തിന്റെ കുടുംബത്തിനോടോ ഒരു പ്രശ്‌നവുമില്ല. പ്രചരിക്കുന്ന ഗോസിപ്പുകളൊന്നും ശരിയല്ല. എന്നും വേദിക പറഞ്ഞു, ഇന്നലെയും മുകേഷ് എന്നെ വിളിച്ചിരുന്നു എന്നും വേദിക വ്യക്തമാക്കി, വിവാഹ മോചനം നേടിയാലും ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആയിരിക്കും എന്നും വേദിക പറഞ്ഞു, നല്ലൊരു നടൻ മാത്രമല്ല രാഷ്ട്രീയ പ്രതിനിധി കൂടിയാണ് അദ്ദേഹം, ചാനല്‍ പരിപാടികളിലുമെല്ലാമായി സജീവമായി വരുന്ന സമയത്താണ് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്, നല്ലൊരു രാഷ്ട്രീയ പ്രവർത്തകനായി മാറുവാൻ അദ്ദേഹത്തിന് കഴിഞ്ഞു,

എന്നാൽ നല്ലൊരു കുടുംബസ്ഥനാകുവാൻ കഴിഞ്ഞില്ല. രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്ന സമയത്ത് അതിന്റെ വരുംവരായ്കകള്‍ ഒദ്ദേഹം തന്നെ അനുഭവിക്കണമെന്ന് പറഞ്ഞിരുന്നു. വിവാദങ്ങളെല്ലാം വരുത്തിവെച്ചതാണ്. അത് തിരുത്താനൊന്നും അദ്ദേഹം തയ്യാറല്ല. അടുത്തിടെ അദ്ദേഹത്തിനെ വിളിച്ച ഒരു വിദ്യാർത്ഥിയോട് കടുത്ത് സംസാരിച്ചത് വലിയ പ്രശ്നങ്ങൾ ആണ് ഉണ്ടാക്കിയത് എന്നാണ് വേദിക പറയുന്നത്. ഒരു റിയാലിറ്റി ഷോയിൽ ജഡ്ജായി എത്തിയതോടെ മേതിൽ ദേവികയെ ആളുകൾ അറിയാൻ തുടങ്ങി.