Film News

വിവാഹ മോചനത്തിന് പിന്നാലെ മുന്‍ ഭാര്യയെ സുഹൃത്തെന്ന് വിളിച്ച് ധനുഷ്: മറുപടിയുമായി ഐശ്വര്യ

നടന്‍ ധനുഷും ഐശ്വര്യ രജനീകാന്തും വിവാഹബന്ധം ഉപേക്ഷിക്കുന്നു എന്ന വാര്‍ത്ത ആരാധകര്‍ക്ക് വലിയ ഞെട്ടലാണ് സമ്മാനിച്ചത്. ഇക്കാര്യം വ്യക്തമാക്കി സോഷ്യല്‍ മീഡിയയിലൂടെ ഇരുവരും സംയുക്ത പ്രസ്താവനയും ഇറക്കിയിരുന്നു. വിവാഹശേഷം സുഹൃത്തുക്കളായി തുടരുമെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നുവെങ്കിലും ഇരുവരം തമ്മില്‍ ഇനി എങ്ങിനെ? എന്ന ചോദ്യം പ്രേക്ഷകര്‍ക്ക് മുന്നില്‍ ഉയര്‍ന്നിരുന്നു.

ഇതിനിടെയാണ് ഐശ്വര്യയെ സുഹൃത്ത് എന്ന് അഭിസംബോധനചെയ്ത് ധനുഷ് സോഷ്യല്‍ മീഡിയയില്‍ ഐശ്വര്യയുടെ മ്യൂസിക് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

‘പുതിയ വീഡിയോയ്ക്ക് അഭിനന്ദനങ്ങള്‍ പ്രിയ സുഹൃത്തേ. ദൈവം അനുഗ്രഹിക്കും’, ധനുഷ് ട്വീറ്റ് ചെയ്തു. ഇതിന് മറുപടിയുമായി ഐശ്വര്യയും എത്തി. ‘നന്ദി ധനുഷ്’ എന്നായിരുന്നു ധനുഷിന്റെ ട്വീറ്റ് റിട്വീറ്റ് ചെയ്ത് ഐശ്വര്യ കുറിച്ചത്. പിന്നാലെ കമന്റുമായി ആരാധകരും രംഗത്തെത്തി. പിണക്കം മറന്ന് ധനുഷും ഐശ്വര്യയും പരസ്പരം ഒന്നിക്കണമെന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.

Trending

To Top