Connect with us

Hi, what are you looking for?

Film News

‘ആ വ്യക്തി ഇല്ലായിരുന്നെങ്കില്‍ ഇന്ന് ബാല ഉണ്ടാവില്ല’! പുതു ജീവിതം തന്നയാളെ കുറിച്ച് ബാല

മരണക്കിടക്കയില്‍ നിന്നും ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് നടന്‍ ബാല. ഗുരുതര കരള്‍ രോഗത്തിനെ തുടര്‍ന്ന് കരള്‍മാറ്റ ശസ്ത്രക്രിയ കഴിഞ്ഞാണ് താരം ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം അത്ഭുതകരമായ മാറ്റമാണ് ബാലയിലുണ്ടായത്. വളരെ പെട്ടെന്നാണ് താരം റിക്കവര്‍ ചെയ്യുന്നത്. ഇപ്പോഴിതാ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. സോഷ്യലിടത്തും സജീവമാണ് താരം.

ഇപ്പോഴിതാ തനിക്ക് പുതുജീവിതത്തിലേക്ക് തിരിച്ചെത്തിച്ചയാളെ കുറിച്ച് ബാല പങ്കുവച്ചിരിക്കുകയാണ്. മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടിയെ കുറിച്ചാണ് താരം പറയുന്നത്. താന്‍ ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്ന സൂപ്പര്‍ സ്റ്റാര്‍ കേരളത്തിലാണുള്ളത്. അദ്ദേഹം എന്നെ ഒന്ന് വിളിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ വളരെ ആഗ്രഹിച്ചിരുന്നു. അദ്ദേഹം ഇല്ലെങ്കില്‍ മലയാള സിനിമയിലോ, ഈ വീഡിയോയിലോ ബാല എന്ന വ്യക്തി ഇല്ലെന്നാണ് ബാല പറയുന്നത്.

അതേ.. എല്ലാവര്‍ക്കും അറിയുന്നത് പോലെ മമ്മൂക്കയാണ് അത്. അദ്ദേഹം വിളിച്ചു. ഞങ്ങള്‍ തമ്മില്‍ ഉള്ളത് വളരെ രസകരമായ ഒരു സംഭാഷണം ആയിരുന്നു. അദ്ദേഹം അനുമതി തന്നാല്‍ ആ സംഭാഷണം എല്ലാവരെയും കേള്‍പ്പിക്കണം എന്ന് എനിക്കുണ്ട്. ഞാന്‍ വളരെയധികം സന്തോഷവാനാണ്. അദ്ദേഹം വിളിച്ചിട്ട് എന്റെ തിരിച്ചുവരവിനെ കുറിച്ച് ഒരുപാട് സംസാരിച്ചു. കൂടാതെ തിരിച്ചുവരവിനായി അദ്ദേഹം നല്ല ബൂസ്റ്റ് അപ്പ് നല്‍കുകയും ചെയ്തു എന്നും ബാല വ്യക്തമാക്കി.

You May Also Like