‘ലാസ്റ്റ് ഇറങ്ങിയ നാലഞ്ച് പടം ഒഴുകിയങ്ങ് പൊട്ടിപ്പോയി’ ധ്യാന്‍ ശ്രീനിവാസന്‍

മലയാളത്തിലെ യുവ താരങ്ങള്‍ക്കിടയില്‍ ശ്രദ്ധേയനാണ് ധ്യാന്‍ ശ്രീനിവാസന്‍. അഭിനയത്തിനു പുറമെ സംവിധാനത്തിലും നിര്‍മ്മാണരംഗത്തുമെല്ലാം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട് ധ്യാന്‍. താരത്തിന്റെ അഭിമുഖങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് പതിവാണ്. ഇപ്പോഴിതാ ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖമാണ്…

മലയാളത്തിലെ യുവ താരങ്ങള്‍ക്കിടയില്‍ ശ്രദ്ധേയനാണ് ധ്യാന്‍ ശ്രീനിവാസന്‍. അഭിനയത്തിനു പുറമെ സംവിധാനത്തിലും നിര്‍മ്മാണരംഗത്തുമെല്ലാം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട് ധ്യാന്‍. താരത്തിന്റെ അഭിമുഖങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് പതിവാണ്. ഇപ്പോഴിതാ ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖമാണ് വൈറലാകുന്നത്.

ധ്യാന്‍ സെലക്ട് ചെയ്യുന്ന പടങ്ങളെല്ലാം വളരെ സിമ്പിളായിട്ടുള്ള ഒഴുകിപോകുന്ന തരത്തിലുള്ള ക്യാരക്ടര്‍ ഉള്ള സിനിമകളായിരിക്കും, അതു നോക്കി തിരഞ്ഞെടുക്കുന്നതാണോയെന്ന അവതാരകയുടെ ചോദ്യത്തിന് ധ്യാന്‍ നല്‍കിയ മറുപടിയാണ് രസകരമായത്.

dhyan1

‘ലാസ്റ്റ് ഇറങ്ങിയ നാലഞ്ച് പടങ്ങള്‍ ഒഴുകിയങ്ങ് പൊട്ടിപ്പോയി എന്നാണ് ധ്യാന്‍ പറഞ്ഞത്. അങ്ങനെയല്ല, ഞാന്‍ മാമന്റെ കൂടെ അസിസ്റ്റന്റ് ഡയറക്ടറായിട്ടായിരുന്നു തുടങ്ങിയത്. അന്ന് മുതലേ ടെക്‌നിക്കല്‍ സൈഡില്‍ വരണം, ഡയറക്ടറാവണം എന്നൊക്കെയായിരുന്നു ആഗ്രഹം. എന്നാല്‍ പരിചയമുള്ള, കൂടെയുള്ള ആളുകളുടെയൊക്കെയാണ് പടം ചെയ്യുന്നത്. ഓടുന്നുവെച്ച് പോയി ചെയ്യുന്ന പടങ്ങള്‍ ആണേല്‍ പൊട്ടിപ്പോയി. സുരാജേട്ടന്‍ വിളിച്ച് പറഞ്ഞതു കൊണ്ട് മാത്രം ചെയ്ത സിനിമയാണ് ഹിഗ്വിറ്റ എന്നും ധ്യാന്‍ പറയുന്നു.

അതേസമയം താന്‍ തന്നെ സംവിധാനം ചെയ്ത ‘ലൗ ആക്ഷന്‍ ഡ്രാമ’ തിയേറ്ററില്‍ പൊട്ടി പൊളിഞ്ഞ് പണ്ടാരമടങ്ങി പോകുമല്ലോ എന്ന് താന്‍ തന്നെ വിചാരിച്ചിട്ടുണ്ട്. ഇന്റര്‍വെല്ലിന് ഇരുന്ന് എന്താ ഈ എടുത്ത് വച്ചിരിക്കുന്നേ എന്ന് ആലോചിച്ചു. കാരണം താന്‍ എഴുതിവെച്ചതും ഷൂട്ട് ചെയ്തതും വേറെയാണ്. ആ പടത്തിന്റെ മൊത്തം പരിപാടി തന്നെ മാറിപ്പോയി. എന്നിട്ടും ആ പടം ഓടി, പൈസ കളക്റ്റ് ചെയ്തു. പ്രധാന കാരണം നയന്‍താര-നിവിന്‍ പോളി കോംബിനേഷന്‍ തന്നെയാണ്. ആ പടം ഇഷ്ടപ്പെട്ട കുറേ പേരുണ്ട്. ഇഷ്ടപ്പെടാത്ത എത്രയോ ആള്‍ക്കാര്‍ എന്നെ തെറിയും പറഞ്ഞിട്ടുണ്ട്. പടം ഇഷ്ടപ്പെടാത്ത ആള്‍ക്കാരില്‍ പ്രധാനപ്പെട്ട ഒരാള്‍ താനായിരിക്കുമെന്നും ധ്യാന്‍ പറയുന്നു.