വലിയ നടനൊന്നും ആകേണ്ട, ലിസ്റ്റിന്‍ സ്റ്റീഫന്‍ ആയാല്‍ മതി!!! ആഗ്രഹം വെളിപ്പെടുത്തി ധ്യാന്‍ ശ്രീനിവാസന്‍

തനിക്ക് വളര്‍ന്ന് വലുതായി നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ ആയാല്‍ മതി എന്ന് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. ‘വീകം’ സിനിമയുടെ ട്രെയ്ലര്‍ ലോഞ്ചിനിടെയാണ് ധ്യാനിന്റെ രസകരമായ പരാമര്‍ശം. ധ്യാനിന് തൊട്ടുമുമ്പ് സ്റ്റേജില്‍ സംസാരിച്ച ലിസ്റ്റിന്‍, ധ്യാന്‍…

തനിക്ക് വളര്‍ന്ന് വലുതായി നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ ആയാല്‍ മതി എന്ന് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. ‘വീകം’ സിനിമയുടെ ട്രെയ്ലര്‍ ലോഞ്ചിനിടെയാണ് ധ്യാനിന്റെ രസകരമായ പരാമര്‍ശം. ധ്യാനിന് തൊട്ടുമുമ്പ് സ്റ്റേജില്‍ സംസാരിച്ച ലിസ്റ്റിന്‍, ധ്യാന്‍ ഒരു മിനിമം ഗാരന്റി ഉള്ള നടന്‍ ആണെന്ന് പറഞ്ഞിരുന്നു. അതിന് മറുപടിയായി ധ്യാന്‍ പറഞ്ഞതിങ്ങനെയാണ്, താന്‍ ഒരു മിനിമം ഗാരന്റി ഉള്ള നടനായിട്ടും ലിസ്റ്റിന്‍ ഇതേവരെ തനിക്കൊപ്പം ഒരു സിനിമ ചെയ്തിട്ടില്ലെന്നും ധ്യാന്‍ പറഞ്ഞു.

മിനിമം ഗാരന്റി ഉള്ള ബാനറിനൊപ്പം പടം ചെയ്താല്‍ ടെന്‍ഷന്‍ കുറവാണ്. തൊട്ട് മുന്‍പേ ഞാന്‍ മിനിമം ഗാരന്റി ഉള്ള നടനാണെന്ന് പറയുന്നത് കേട്ടു. പക്ഷെ മിനിമം ഗാരന്റി ഉള്ള എനിക്കൊപ്പം ലിസ്റ്റിന്‍ മുന്‍പ് പടം ചെയ്ത് കണ്ടില്ല. മിനിമം ഗാരന്റി ഉള്ള എനിക്കൊപ്പം എന്തുകൊണ്ട് ലിസ്റ്റിന്‍ സ്റ്റീഫന്‍ പടം ചെയ്തില്ലെന്നും ധ്യാന്‍ ചോദിക്കുന്നു. അപ്പോഴും അബാം മൂവീസ് വേണ്ടി വന്നെന്നും ധ്യാന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം അച്ഛന്‍ തന്നോട് ചോദിച്ചു, വലുതാകുമ്പോള്‍ നിനക്കാരാകണം എന്ന്.. ഞാന്‍ പറഞ്ഞു എനിക്ക് വലിയ നടന്‍ ഒന്നും ആകണ്ട. ലിസ്റ്റിന്‍ സ്റ്റീഫന്‍ ആയാല്‍ മതി എന്നാണ് പറഞ്ഞതെന്നും ധ്യാന്‍ പറയുന്നു.

ഞാന്‍ സിനിമയില്‍ ‘അളിയാ’ എന്ന് വിളിക്കുന്ന ചുരുക്കം ചില ആളുകളില്‍ ഒരാളാണ് ലിസ്റ്റിന്‍. പക്ഷെ ഞാന്‍ ലിസ്റ്റിനെ ഫോണില്‍ വിളിക്കാറില്ല, വല്ലപ്പോഴുമേ ഉള്ളൂ എന്നു ധ്യാന്‍ പറയുന്നു. അദ്ദേഹത്തിന് എപ്പോഴും തിരക്കാണ് പണം എണ്ണി തീര്‍ക്കേണ്ടതുണ്ട്. എനിക്ക് എന്നെങ്കിലും ആരെങ്കിലും ആയി തീരണമെങ്കില്‍ അത് ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് എന്നുമാണ് ധ്യാനിന്റെ മറുപടി.

ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി സാഗര്‍ ഹരി ഒരുക്കുന്ന ചിത്രമാണ് ‘വീകം’. ഫാമിലി ത്രില്ലര്‍ കഥ പറയുന്ന ചിത്രം ഡിസംബര്‍ 9 നാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. ധ്യാനിന് പുറമെ ഷീലു എബ്രഹാം, അജു വര്‍ഗീസ്, ദിനേശ് പ്രഭാകര്‍, ജഗദീഷ്, ഡെയിന്‍ ഡേവിസ്, ഡയാന ഹമീദ്, മുത്തുമണി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളാവുന്നത്.