Film News

സിനിഫയൽ ഗ്രൂപ്പിന്റെ പേരിൽ തട്ടിപ്പ്; താരങ്ങളും സിനിമ പ്രവർത്തകരും ഗ്രൂപ്പ് വിടുന്നു!!

സിനിഫയൽ ഗ്രൂപ്പിലെ അഡ്മിൻ ബിജിത്തിനെ എതിരെ ശക്തമായ ആരോപണം. പൈസ വാങ്ങി വൻ തട്ടിപ്പാണ് നടത്തിപോരുന്നത്. കൂടാതെ ഫേക്ക് ഐഡികൾ ഉപയോഗിച്ച് പല സിനിമകളെയും അപകീർത്തിപ്പെടുത്തൽ, താരങ്ങളെയും അണിയറ പ്രവർത്തകരെ വ്യക്തിഹത്യ ചെയ്യൽ തുടങ്ങിയ പ്രവർത്തിയും. മുൻപും ബിജിത്തിനെതിരെ സ്ത്രീ വിഷയം പണത്തട്ടിപ്പ് തുടങ്ങിയ കേസുകൾ നിലനിൽക്കുന്നുണ്ട്.

ഈ വിഷയം പലരും പലരും ലൈവ് വന്ന് ഇത് പറഞ്ഞിട്ടുണ്ട്. മലയാള സിനിമയെയും സിനിമ പ്രവർത്തകരെയും നശിപ്പിക്കുന്ന ഇത്തരം പ്രവണതകൾ അറിഞ്ഞ് സിനിമ പ്രവർത്തകർ ഗ്രൂപ്പ് വിടുന്നു എന്നതാണ് മറ്റൊരു വസ്തുത.ഇയാൾ മലയാളം സിനിമ മേഖലകളിലെ പല പ്രമുഖ വ്യക്തികളുമായും ഈ പേരിൽ ബന്ധം സ്ഥാപിക്കുകയും കോൺടാക്ട് നമ്പർ എടുക്കുകയും ചെയുന്നുകൂടാതെ സിനിമകളുടെ പ്രൊമോഷൻ കൺസൾട്ടന്റ് ആയും വർക്ക് ചെയുന്നു. ഇതേ പോലെ പിആർ ചെയുന്ന പലരുമായും സൗഹൃദം സ്ഥാപിച്ച് ഇയാൾ ഗ്രൂപ്പിൽ ആളുകളെ കൂട്ടുകയും റീച് കൂട്ടുകയും ചെയ്തിട്ട് സിനിമ പ്രവർത്തകരുടെ നമ്പറുകൾ മിസ്സ് യൂസ് ചെയുകയും തുടർന്ന് പൈസ ആവിശ്യപെടുകയും ചെയ്യുന്നു.


സ്ത്രീകൾ അടങ്ങുന്ന മെംബേർസ് പറ്റിക്കപെടുന്നു. നടിമാർ ഉൾപ്പെടെ പലരും മോശം അനുഭവം ഉണ്ടായാലും നിസ്സഹായതകൊണ്ട് സൈലന്റ് ആകുന്നു. ബിജിത് ചെയ്ത പല കാര്യങ്ങളും നേരിട്ടു അറിവുള്ളതുകൊണ്ടും അനുഭവം ഉള്ളതുകൊണ്ടും എല്ലാ തെളിവുകളും സൂക്ഷിച്ചിട്ടുണ്ടെന്നുമാണ് സിനിഫയൽ ഗ്രൂപ്പിലെ മറ്റ് അംഗങ്ങൾ പറയുന്നത്.അതേ സമയം സിനിഫൈൽ ഗ്രൂപ്പിനെതിരെ കണ്ണൂർ തലശ്ശേരി സ്വദേശിയായ നയന നായരാണ് രംഗത്തെത്തിയിരിക്കുന്നത്. തന്റെ പേരും ചിത്രങ്ങളും ഉപയോഗിച്ച് വ്യാജ അക്കൗണ്ട് ഉണ്ടാക്കി ചാറ്റുകൾ നടത്തിയെന്നാണ് യുവതി പറയുന്നത് തന്റെ ഫേക്ക് അക്കൗണ്ട് ഉണ്ടാക്കി വലിയ തട്ടിപ്പുകളാണ് നടന്നതെന്നും യുവതി വ്യക്തമാക്കുന്നുണ്ട്.

Trending

To Top