‘വെയിലെല്ലാം….’ ധ്യാന്‍- പ്രയാഗ ചിത്രം ബുള്ളറ്റ് ഡയറീസിലെ വീഡിയോ ഗാനം

ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി സന്തോഷ് മണ്ടൂര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘ബുള്ളറ്റ് ഡയറീസ്’ എന്ന ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. ‘വെയിലെല്ലാം….’ എന്ന വീഡിയോ ഗാനമാണ് പുറത്തിറങ്ങിയത്. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വരികള്‍ക്ക്…

ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി സന്തോഷ് മണ്ടൂര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘ബുള്ളറ്റ് ഡയറീസ്’ എന്ന ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. ‘വെയിലെല്ലാം….’ എന്ന വീഡിയോ ഗാനമാണ് പുറത്തിറങ്ങിയത്. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ഷാന്‍ റഹ്‌മാനാണ്. സൂരജ് സന്തോഷും മേഘ ജോസുകുട്ടിയുമാണ് ഗാനം ആലപിച്ചത്.

പ്രയാഗ മാര്‍ട്ടിന്‍ നായികയാവുന്ന ചിത്രത്തില്‍ രണ്‍ജി പണിക്കര്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ബീ ത്രി എം ക്രിയേഷന്‍സിന്റെ ബാനറില്‍ പുറത്തുവരുന്ന ചിത്രം ഒരു ബുള്ളറ്റ് പ്രേമിയുടെ കഥ പറയുന്നതാണ്. സുധീര്‍ കരമന, ജോണി ആന്റണി, അല്‍ത്താഫ് സലിം, ശാലു റഹിം കോട്ടയം പ്രദീപ്, സന്തോഷ് കീഴാറ്റൂര്‍, ശ്രീകാന്ത് മുരളി, ശ്രീലഷ്മി, നിഷാ സാരംഗ് എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ ഛായാഗ്രഹണം ഫൈസല്‍ അലിയാണ് നിര്‍വ്വഹിക്കുന്നത്. കൈതപ്രം, റഫീഖ് അഹമ്മദ് എന്നിവരുടെ വരികള്‍ക്ക് ഷാന്‍ റഹ്‌മാന്‍ സംഗീതം പകരുന്നു. എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം. പ്രൊഡക്ഷന്‍ ഡിസൈനര്‍ അനില്‍ അങ്കമാലി, കലാസംവിധാനം അജയന്‍ മങ്ങാട്, മേക്കപ്പ് രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം സമീറ സനീഷ്, സ്റ്റില്‍സ് രാംദാസ് മാത്തൂര്‍, പരസ്യകല യെല്ലോ ടൂത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഷിബിന്‍ കൃഷ്ണ, ഉബൈനി യൂസഫ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് നസീര്‍ കാരന്തൂര്‍. പി ആര്‍ ഒ- എ എസ് ദിനേശ്.