മക്കൾ നല്ല നിലയിൽ എത്തണമെന്ന് ഏറ്റവും കൂടുതൽ പ്രാർത്ഥിക്കുന്നത് അമ്മമാർ ആണ്, ദിലീപ്

ദിലീപിന്റെ ഏറ്റവും പുതിയ ചിത്രമായ ബാന്ദ്രയുടെ പ്രമോഷൻ പരിപാടികളുടെ തിരക്കിൽ ആണ് ദിലീപ്പ് ഇപ്പോൾ. ദിലീപ് മാത്രമല്ല, ചിത്രത്തിൽ നായികയായി എത്തുന്ന തമന്നയും സംവിധായകൻ അരുൺ ഗോപിയും എല്ലാം ചിത്രത്തിന്റെ പ്രമോഷൻ പരിപാടികളുടെ തിരക്കിൽ…

ദിലീപിന്റെ ഏറ്റവും പുതിയ ചിത്രമായ ബാന്ദ്രയുടെ പ്രമോഷൻ പരിപാടികളുടെ തിരക്കിൽ ആണ് ദിലീപ്പ് ഇപ്പോൾ. ദിലീപ് മാത്രമല്ല, ചിത്രത്തിൽ നായികയായി എത്തുന്ന തമന്നയും സംവിധായകൻ അരുൺ ഗോപിയും എല്ലാം ചിത്രത്തിന്റെ പ്രമോഷൻ പരിപാടികളുടെ തിരക്കിൽ ആണ് ഇപ്പോൾ. ഇപ്പോഴിതാ അരുൺ ഗോപിയും ദിലീപും ഒന്നിച്ച രാമലീലയുടെ പൂജ ദിവസം നടന്ന ഒരു സംഭവം ഓർത്തെടുക്കുകയാണ് അരുൺ ഗോപി. അരുൺ ഗോപിയുടെ വാക്കുകൾ ഇങ്ങനെ, രാമലീലയുടെ ഷൂട്ടിങ് തുടങ്ങുന്നതിന്റെ പൂജ ദിവസം എനിക്കും എന്റെ അമ്മയ്ക്കും ഒരിക്കലും മറക്കാൻ കഴിയില്ല. കാരണം ഞങ്ങളുടെ രണ്ടു പേരുടെയും ജീവിതത്തിൽ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസമായിരുന്നു അന്ന്. പൂജയുടെ ദിവസം ദിലീപേട്ടൻ കാണാൻ ആരാധകരുടെ വലിയ തിക്കും തിരക്കും ഒക്കെയായിരുന്നു.

അതിനിടയിൽ ആണ് ഞാൻ എന്റെ അമ്മയെ ദിലീപേട്ടന്റെ അടുത്ത് കൊണ്ട് ചെന്ന് പരിചയപ്പെടുത്തുന്നത്. ആളുകളുടെ ഇടയിൽ ആകെ തിരക്കുള്ള സമയം ആയിരുന്നു അത്. അത് കഴിഞ്ഞു പൂജയ്ക് വേണ്ടി വിളക്ക് കൊളുത്താൻ സമയമായപ്പോൾ ആരാണ് ആദ്യം വിലക്ക് കൊളുത്തുന്നത് എന്ന ചോദ്യം വന്നു. സ്വാഭാവികമായും വിളക്ക് ദിലീപേട്ടന്റെ നേർക്ക് നീട്ടി. ആൾകൂട്ടം ആയത് കൊണ്ട് തന്നെ എന്റെ ‘അമ്മ ഒതുങ്ങി ഒരു ഭാഗത്ത് നിൽക്കുകയായിരുന്നു. അപ്പോൾ ദിലീപേട്ടൻ അരുണിന്റെ ‘അമ്മ എന്തെ എന്ന് ചോദിച്ചുകൊണ്ട് അമ്മെ വിളിപ്പിച്ചു. എന്നിട്ട് വിളക്ക് അമ്മയുടെ കയ്യിൽ കൊടുത്തിട്ട് കൊളുത്താൻ പറഞ്ഞു. എന്റെയും എന്റെ അമ്മയുടെയും ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു സംഭവമായിരുന്നു അത് എന്നാണ് അരുൺ പറഞ്ഞത്.

എന്നാൽ ഇതിന്റെ കാരണവും ദിലീപ് തന്നെ വിശദീകരിച്ചീരുന്നു. നമ്മുടെ എല്ലാം അമ്മയല്ലേ, മക്കള്‍ നല്ല നിലയില്‍ എത്തണമെന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്ന വ്യക്തി നമ്മുടെ അമ്മയല്ലേ. അത്രയും നമുക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്ന വേറൊരാളും ഈ ഭൂമിയിൽ വേറെ കാണില്ല. അതുകൊണ്ട് തന്നെ അന്ന് ആ സന്ദര്‍ഭത്തില്‍ അവിടെ വിളക്ക് കൊളുത്താന്‍ ഏറ്റവും അര്‍ഹ ആ അമ്മ തന്നെയായിരുന്നു. അത് കൊണ്ടാണ് ഞാൻ അമ്മയെ കൊണ്ട് വിളക്ക് കൊളിത്തിച്ചത് എന്നുമാണ് ദിലീപ് പറയുന്നത്. എന്നാൽ ഇതിനു നിരവധി കമെന്റുകളാണ് വരുന്നത്. ജൂലൈ 4 ദിലീപിന്റെ അമ്മയുടെ ജന്മദിനമാണ്. ആ തീയതിയിലാണ് അദ്ദേഹം സ്വന്തം സിനിമകള്‍ റിലീസ് ചെയ്യുന്നതെന്ന് പറഞ്ഞ് കേട്ടിട്ടുണ്ടെന്നാണ് ഒരാള്‍ കുറിച്ചത്. അതേസമയം മീനാക്ഷിക്കും ഒരു അമ്മയുണ്ടെന്ന കാര്യം മറക്കരുത് തുടങ്ങി നിരവധി കമെന്റുകളാണ് വീഡിയോയ്ക്ക് വരുന്നത്.