ആ പെൺകുട്ടിയുടെ പേര് തനൂജ, ‘തനു’ എന്ന് വിളിക്കും; ഒടുവിൽ കാമുകിയെ പരിചയപ്പെടുത്തി ഷൈൻ, വീഡിയോ

ഒരു പെൺകുട്ടിക്ക് ഒപ്പമുള്ള നടൻ ഷൈൻ ടോം ചാക്കോയുടെ ചിത്രം സമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. ക്യാപ്ഷൻ ഒന്നും ഇല്ലാതെയാണ് ഈ ചിത്രം താരം പങ്കുവെച്ചത്. ഇതോടെ ആരാണ് ആ പെൺകുട്ടി എന്ന് ആരാധകർ ചോദിച്ച്…

ഒരു പെൺകുട്ടിക്ക് ഒപ്പമുള്ള നടൻ ഷൈൻ ടോം ചാക്കോയുടെ ചിത്രം സമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. ക്യാപ്ഷൻ ഒന്നും ഇല്ലാതെയാണ് ഈ ചിത്രം താരം പങ്കുവെച്ചത്. ഇതോടെ ആരാണ് ആ പെൺകുട്ടി എന്ന് ആരാധകർ ചോദിച്ച് തുടങ്ങി. ഷൈൻ പ്രണയത്തിലാണെന്നും ഉടൻ വിവാഹം ഉണ്ടായേക്കുമെന്നുമൊക്കെ പലരും കമന്റുകൾ കുറിച്ചു. ഇങ്ങനെ വാർത്തകൾ പോകുന്നതിനിടെ ഇതേ സുഹൃത്തുമായാണ് ഷൈൻ ടോം തന്റെ പുതിയ സിനിമയായ ഡാൻസ് പാർട്ടിയുടെ ഓഡിയോ ലോഞ്ചിനെത്തിയത്.

ഇതോടെ കാമുകിക്കൊപ്പം ഷൈൻ ടോം ഓഡിയോ ലോഞ്ചിനെത്തി എന്നതായി പ്രചരണങ്ങൾ. തനൂജ എന്നാണ് ഷൈൻ ടോമിന്റെ പ്രിയപ്പെട്ട സുഹൃത്തിന്റെ പേര്. വേദിയിൽ വച്ചും ആരാണ് തനൂജ എന്ന് ഷൈൻ പറഞ്ഞില്ല. എന്നാൽ ഇരുവരും പ്രണയത്തിലാണെന്ന സൂചനകളാണ് പല സുഹൃത്തുക്കളും പങ്കുവയ്ക്കുന്നത്. സുഹൃത്തിനെ പരിചയപ്പെടുത്താമോ എന്ന ചോദ്യത്തിന് ‘തനു’ എന്നാണ് കുട്ടിയുടെ പേരെന്നു മാത്രം ഷൈൻ പറഞ്ഞൊഴിഞ്ഞു.

ഇപ്പോൾ ഇൻസ്റ്റഗ്രാം പേജിലൂടെ തനൂജക്കൊപ്പമുള്ള വീഡിയോ ഷൈൻ ടോം പങ്കുവച്ചിട്ടുണ്ട്. ഷൈൻ ടോമിന്റെ സ്റ്റൈലിസ്റ്റ് ആയ സബി ക്രിസ്റ്റിയും ഇരുവരും ഒന്നിച്ചുള്ള ഫോട്ടോകൾ ഷൈൻ ടോമിനെ ടാഗ് ചെയ്ത് പോസ്റ്റ് ചെയ്തിട്ടുണ്ട്. ലവ് സ്മൈലിയാണ് ചിത്രത്തിന് ക്യാപ്ഷനായി നൽകിയിരിക്കുന്നത്. ഇതോടെ താരങ്ങളും ആരാധകരുടമക്കം നിരവധിപ്പേരാണ് ആശംസാ കമന്റുകളുമായി എത്തിയിരിക്കുന്നത്.