ദിലീപിന് എവിടെയാണ് പിഴച്ചത്, ആരാണ് താരത്തിനെ ചതിച്ചത്

നിരവധി ആരാധകരുള്ള താരമാണ് ദിലീപ്. വർഷങ്ങൾ കൊണ്ട് മലയാള സിനിമയിലെ മുൻ നിര നായകന്മാരിൽ ഒരാൾ ആയി അറിയപ്പെടുന്ന താരം കൂടിയാണ് ദിലീപ്. നടനായി മാത്രമല്ല, മികച്ച നിർമ്മാതാവും കൂടിയാണ് താൻ എന്ന് ദിലീപ്…

നിരവധി ആരാധകരുള്ള താരമാണ് ദിലീപ്. വർഷങ്ങൾ കൊണ്ട് മലയാള സിനിമയിലെ മുൻ നിര നായകന്മാരിൽ ഒരാൾ ആയി അറിയപ്പെടുന്ന താരം കൂടിയാണ് ദിലീപ്. നടനായി മാത്രമല്ല, മികച്ച നിർമ്മാതാവും കൂടിയാണ് താൻ എന്ന് ദിലീപ് ഇതിനോടകം തെളിയിച്ചിട്ടുണ്ട്. ട്വന്റി ട്വന്റി എന്ന ചിത്രം നിർമ്മിച്ച് ദിലീപ് നിർമ്മാതാവ് എന്ന നിലയിലും പേര് എടുത്തിരുന്നു. അത് മാത്രമല്ല, വിദേശത്തും സ്വദേശത്തും താരത്തിന് സ്വന്തമായി പല തരത്തിലുള്ള ബിസിനെസ്സുകളാണുള്ളത്. നിരവധി ചിത്രങ്ങളുടെ ഭാഗമായ ദിലീപ് കുടുംബ പ്രേഷകരുടെ ഇഷ്ട്ട താരങ്ങളിൽ ഒരാൾ കൂടിയാണ്.

എന്നാൽ ദിലീപിന്റെ യഥാർത്ഥ പേര് ഗോപാലകൃഷ്ണൻ എന്ന് ആയിരുന്നു. സഹ സംവിധായകനായി സിനിമയിലേക്ക് എത്തിയ ഗോപാലകൃഷ്ണൻ സംവിധായകൻ കമലിനൊപ്പമാണ് സഹസംവിധായകനായി ജോലി ചെയ്തിരുന്നത്. അതിനു ശേഷമാണു ചെറിയ വേഷങ്ങളിൽ കൂടി ദിലീപ് ക്യാമറയ്ക് മുന്നിലേക്ക് എത്തുന്നത്. എന്നാൽ ചെറിയ വേഷങ്ങളിൽ നിന്നും നായക വേഷത്തിലേക്ക് എത്താൻ ദിലീപിന് അധികനാൾ വേണ്ടി വന്നില്ല. ശേഷം ഗോപാലകൃഷ്ണൻ എന്ന പേര് മാറ്റി ദിലീപ് എന്ന പേരിൽ താരം അറിയപ്പെടുകയായിരുന്നു. ചുരുങ്ങിയ സമയം കൊണ്ട് ദിലീപ് ജനപ്രീയ നായകനായി മാറുകയായിരുന്നു.

എന്നാൽ അപ്രതീക്ഷിതമായാണ് ദിലീപിന്റെ ജീവിതത്തിൽ തിരിച്ചടി സംഭവിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ പേര് പ്രതിസ്ഥാനത്ത് വരുകയും മൂന്നു മാസത്തോളം ദിലീപ് ജയിലിൽ കിടക്കുകയും ചെയ്തു. തന്റെ മൂന്ന് സിനിമകളിൽ ഒന്നിച്ച് അഭിനയിച്ച നായിക മഞ്ജു വാര്യരെയാണ് ദിലീപ് വിവാഹം കഴിച്ചത്. എന്നാൽ പതിനാല് വർഷങ്ങൾക്ക് ശേഷം ആ ബന്ധം വേര്പിരിയുകയും ദിലീപ് ശേഷം കാവ്യാ മാധവനെ വിവാഹം ചെയ്യുകയുംചെയ്തിരുന്നു . നിരവധി വിമർശനങ്ങളും ഈ കാര്യത്തിൽ ദിലീപിനും കാവ്യയ്ക്കും എതിരെ ഉയർന്നിരുന്നു. ഇന്ന് കാവ്യയ്ക്കും മക്കൾക്കും ഒപ്പം സന്തോഷകരമായ ജീവിതം നയിക്കുകയാണ് ദിലീപ്.