Connect with us

Hi, what are you looking for?

Film News

ഡിവോഴ്സിയെ വിവാഹം കഴിയ്ക്കുന്നത് ഹൃദയവിശാലതയല്ല…നമുക്ക് ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിയ്ക്കുകയാണ്- അനൂപ് മേനോന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടന്‍ അനൂപ് മേനോന്‍. നടനായും സംവിധായകനായും തിരക്കഥാകൃത്തുമായി തിളങ്ങിയ താരമാണ് അനൂപ് മേനോന്‍. ഷേമ അലക്സാണ്ടര്‍ ആണ് അനൂപ് മേനോന്റെ ജീവിതപങ്കാളി. 2014 ഡിസംബര്‍ 27 നായിരുന്നു ഇരുവരും വിവാഹിതരായത്. ഷേമയുടെ രണ്ടാം വിവാഹമായിരുന്നു. വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തില്‍ പങ്കെടുത്തത്. റിസപ്ഷനോ ആഡംബരമായ വിവാഹ സദ്യയോ ഒന്നും ഇല്ലാതെ വിവാഹ ചെലവിനുള്ള പണം അര്‍ബുദ രോഗികളുടെ ചികിത്സയ്ക്കായി സംഭാവന ചെയ്താണ് താരം വിവാഹിതരായത്.

ഇപ്പോഴിതാ തന്റെ വിവാഹത്തെപ്പറ്റി തുറന്നു പറയുകയാണ് താരം. ഷേമയും അനൂപും വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. ബിസിനസുകാരനായിരുന്ന റെനി ആയിരുന്നു ഷേമയുടെ ആദ്യ ഭര്‍ത്താവ്. വളരെ നേരത്തെ തന്നെ ഷേമയുടെ വിവാഹം കഴിഞ്ഞിരുന്നു. എന്നാല്‍, 2006ല്‍ റെനി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. മാനസികമായി ഷേമയെ തകര്‍ത്തിരുന്നു. ആ സമയത്തെല്ലാം നല്ലൊരു സുഹൃത്തായി അനൂപ് മേനോനുമുണ്ടായിരുന്നു. അങ്ങനെയാണ് സൗഹൃദം പിന്നീട് പ്രണയമായി വിവാഹത്തിലെത്തിയത്.

ജീവിതത്തിലെ ഒരോ നിമിഷങ്ങളും പങ്കുവയ്ക്കാന്‍ കഴിയുന്ന നല്ലൊരു സുഹൃത്താണ് ഷേമയെന്ന് അനൂപ് മേനോന്‍ പറയുന്നു. തനിക്ക് ഷേമയോട് വലിയ ബഹുമാനമുണ്ടെന്നും ജീവിതത്തിലെ ദുരിതങ്ങളെയെല്ലാം പോസിറ്റീവ് എന്‍ജിയോട് കൂടിയാണ് ഷേമ നേരിട്ടതെന്നും താരം പറയുന്നു.

ഡിവോഴ്സ് ആയ ഒരാളെ വിവാഹം ചെയ്യുന്നു എന്നതില്‍ ഒരു ഹൃദയവിശാലതയുമില്ല. നമുക്ക് ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിക്കുന്നു എന്നല്ലാതെ ഒരു വിശാലതയുമില്ലെന്ന് താരം പറയുന്നു. നമ്മളുടെ പെര്‍ഫെക്ട് പങ്കാളിയായി ഒരാളെ കാണുമ്പോള്‍ കുറേനാള്‍ ആ സൗഹൃദം മുന്നോട്ട് പോകുമ്പോള്‍ ഒരു പോയന്റിലെത്തുമ്പോള്‍ തീരുമാനിക്കും ഇനി കൂടെ ഉണ്ടാകേണ്ടത് ഇയാള്‍ ആണെന്ന്. അത്രയേയുള്ളൂ എന്നാണ് പ്രണയത്തിനെയും വിവാഹത്തിനെയും കുറിച്ച് താരം പറയുന്നത്.

ഒരു വിവാഹ ചടങ്ങിലാണ് ഷേമയെ ആദ്യമായി കാണുന്നതെന്ന് താരം പറയുന്നു. പിന്നീട് ചെന്നൈയിലെ ഒരു പരിപാടിക്ക് അതിഥിയായി അനൂപ് മേനോനെ ക്ഷണിക്കാന്‍ ഷേമ എത്തിയിരുന്നു. അങ്ങനെയാണ് ഇരുവരും സുഹൃത്തുക്കളായത്. ഷേമയുടെ ആദ്യ ഭര്‍ത്താവ് മരിച്ച് പത്ത് വര്‍ഷം കഴിഞ്ഞാണ് അനൂപിനെ വിവാഹം കഴിക്കുന്നത്. ഷേമയോടൊപ്പമല്ലാതെ തനിക്ക് ഇങ്ങനെ ഇത്രയും നന്നായി ജീവിക്കാന്‍ കഴിയില്ലെന്ന് താരം പറയുന്നു.

You May Also Like