Connect with us

Hi, what are you looking for?

Film News

ആള്‍ ദൈവങ്ങളുടെ വിസിബിലിറ്റി കൂട്ടുന്നത് സമൂഹത്തോട് ചെയ്യുന്ന ദ്രോഹമാണെന്ന് മോഹന്‍ലാല്‍ മനസ്സിലാക്കണം!!

മാതാ അമൃതാനന്ദമയിയുടെ സപ്തതി ആഘോഷത്തിലാണ് അമൃതപുരി. അമൃതാനന്ദമയിയുടെ എഴുപതാം ജന്മദിനത്തോടനുബന്ധിച്ച് വിപുലമായ ആഘോഷങ്ങളാണ് നടക്കുന്നത്. സപ്തതി ആഘോഷത്തില്‍ പങ്കെടുത്തിരിക്കുകയാണ് മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍. അമ്മ ഭക്തനാണ് മോഹന്‍ലാല്‍. അനുഗ്രഹം വാങ്ങുന്ന മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്.

അമൃതാനന്ദമയിയുടെ ജന്മദിനാഘോഷത്തിനെത്തിയ മോഹന്‍ലാലിനെ വിമര്‍ശിക്കുന്നൊരു കുറിപ്പ് ശ്രദ്ധേയമായിരിക്കുകയാണ് സോഷ്യലിടത്ത്. ആള്‍ദൈവങ്ങളെ താരങ്ങള്‍ പ്രമോട്ട് ചെയ്യുന്നതിനെതിരെ കുറിപ്പ് പങ്കിട്ടിരിക്കുകയാണ് രോഹിത് കെപി.

മാതാ അമൃതാനന്ദമയി എന്ന ആത്മീയ വ്യാപാരിക്കെതിരെ ഏതെങ്കിലും മിണ്ടി തുടങ്ങുമ്പോള്‍ ‘ ..മോഹന്‍ലാല്‍ വരെ അവരുടെ ശിഷ്യനാണ്. പിന്നെയാണ് നീ… ” എന്ന് അവരുടെ ഭക്തന്മാരെക്കൊണ്ട് തിരിച്ചു പറയിപ്പിക്കാവുന്ന ഒരു പണിയാണ് മോഹന്‍ലാല്‍ എന്ന വ്യക്തി കാണിച്ചുകൊണ്ടിരിക്കുന്നത്.

ഇത് അദ്ദേഹത്തിന്റെ തീര്‍ത്തും വ്യക്തിപരമായ കാര്യമാണെന്ന് എത്ര പറഞ്ഞു ന്യായീകരിച്ചാലും കേരളത്തിന്റെ പൊതു സമൂഹത്തോട്, ഇവിടുത്തെ സാംസ്‌കാരിക ബിംബങ്ങളില്‍ ഒരാളായ അതും ജനങ്ങള്‍ അംഗീകരിച്ച സൂപ്പര്‍ സ്റ്റാറായ മോഹന്‍ലാലിന് ഒരു വലിയ ഉത്തരവാദിത്വമുണ്ട്.

സമൂഹത്തില്‍ സ്വാധീനമുള്ള ഒരാള്‍ മതവിശ്വാസം പരസ്യമായി കൊണ്ടുനടക്കുന്ന പോലെയല്ല ആള്‍ ദൈവ ഭക്തി പരസ്യമായി പ്രകടിപ്പിക്കുന്നത് . മതത്തിന് ഒരു സൂപ്പര്‍ സ്റ്റാര്‍ കൊടുക്കുന്ന വിസിബിലിറ്റി ആവശ്യമില്ല . അത് മാത്രവുമല്ല മതം ഒരു ടൂള്‍ ആയി ആളുകള്‍ പല ഉദ്ദേശങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുമ്പോഴാണ് അത് വലിയ അപകടം ഉണ്ടാക്കുന്നത്. എന്നാല്‍ മതത്തെയും ആത്മീയതയേയും ഒരു ഉപകരണമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന വ്യക്തിയെ പരസ്യമായി പിന്തുണയ്ക്കുന്നത് നാളെ ആ വ്യക്തിയുടെ കീഴിലായി അന്ധവിശ്വാസികളുടെ ഒരു വലിയ ‘കള്‍ട്ട്’ രൂപപ്പെടുത്തും. അങ്ങനെ ഉണ്ടായ ഒരു കൂട്ടം സമൂഹത്തിന് ഗുണങ്ങളുണ്ടാക്കുമെന്ന് ബോധമുള്ളവരാരും വിശ്വസിക്കില്ല.

ആള്‍ ദൈവങ്ങളുടെ വിസിബിലിറ്റി കൂട്ടുന്നത് ഒരു പുരോഗമന സമൂഹത്തോട് ചെയ്യുന്ന ദ്രോഹമാണെന്ന കാര്യം ശ്രീ മോഹന്‍ലാല്‍ എപ്പോഴെങ്കിലും മനസ്സിലാക്കേണ്ടതാണ്.
NB : പിറന്നാള്‍ ആശംസ അറിയിക്കുന്നതും ശിഷ്യപ്പെടുന്നതും രണ്ട് കാര്യങ്ങളാണ്. ന്യായീകരിക്കുന്നവര്‍ അത് മനസ്സിലാക്കുക. എന്ന്് പറഞ്ഞാണ് രോഹിത് കുറിപ്പ് അവസാനിപ്പിക്കുന്നത്.

You May Also Like