മമ്മൂട്ടിയും മോഹന്‍ലാലും ദിലീപും ഒന്നിക്കുന്ന സിനിമ!! ഒടുവില്‍ ആ വിവരം പുറത്ത് വിട്ട് ദിലീപ്

മമ്മൂട്ടിയും മോഹന്‍ലാലും ദിലീപും ഒന്നിക്കുന്ന ഒരു സിനിമ അടുത്ത് തന്നെ ഉണ്ടാകുമോ എന്നതാണ് ഇപ്പോള്‍ സിനിമാ പ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയൊരുക്കിയ പുതിയ വിഷയം. ദിലീപ് വീണ്ടും സിനിമാ രംഗത്ത് സജീവമാകുന്നതോട് കൂടി ഇങ്ങനെയൊരു സിനിമ വരുമോ…

മമ്മൂട്ടിയും മോഹന്‍ലാലും ദിലീപും ഒന്നിക്കുന്ന ഒരു സിനിമ അടുത്ത് തന്നെ ഉണ്ടാകുമോ എന്നതാണ് ഇപ്പോള്‍ സിനിമാ പ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയൊരുക്കിയ പുതിയ വിഷയം. ദിലീപ് വീണ്ടും സിനിമാ രംഗത്ത് സജീവമാകുന്നതോട് കൂടി ഇങ്ങനെയൊരു സിനിമ വരുമോ എന്നാണ് മലയാള സിനിമാലോകം ഉറ്റുനോക്കുന്നത്. ഇപ്പോഴിതാ നടന്‍ ദിലീപ് തന്നെ ഈ ചോദ്യത്തിനുള്ള മറുപടി നല്‍കിയിരിക്കുകയാണ്.. അങ്ങനെയൊരു സിനിമ ആഗ്രഹിക്കുന്നുണ്ട് എന്നാല്‍..

അതിനെ കുറിച്ച് ഇനി ചിന്തിക്കണം എന്നാണ് ജനപ്രിയ നടന്‍ ദിലീപ് ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. ദിലീപിന്റെ വാക്കുകളിലേക്ക്… ഇതുവരെ ലാലേട്ടനും മമ്മൂക്കയും ഒത്തൊരു സിനിമയെ കുറിച്ച് ചിന്തിച്ചിട്ടില്ല.. അവരും അതിനെ കുറിച്ച് സംസാരിച്ചിട്ടില്ല.. സംസാരിക്കാത്ത കാര്യത്തെ കുറിച്ച് ഇപ്പോള്‍ ഇവിടെ പറയാന്‍ പറ്റില്ല.. പുതിയ ആള്‍ക്കാരായാലും പഴയ ആള്‍ക്കാരായാലും എല്ലാവരും ചേര്‍ന്ന് ഗംഭീര സിനിമകള്‍ ചെയ്യണം എന്ന് എനിക്ക് ആഗ്രഹമുണ്ട്. അത് എന്റെ ആഗ്രഹമാണ്.. അതിന് കഥയും കാര്യവും എല്ലാം വരണം..

അല്ലാതെ അവരോട് പോയി വെറുതേ സംസാരിക്കാന്‍ സാധിക്കില്ല.. 20-20 എന്ന മള്‍ട്ടിസ്റ്റാര്‍ സിനിമ തന്നെ കമ്മിറ്റ് ചെയ്ത് അവിടുന്ന് വീണ്ടും രണ്ട് വര്‍ഷം കഴിഞ്ഞ ശേഷമാണ് ആ സിനിമ ഉണ്ടായത് തന്നെ.. അതിന്റെ പുറകെ ഒരുപാട് നടന്നു. അതുകൊണ്ട് വളരെ ആലോചിച്ച് തീരുമാനിച്ചിട്ടേ ഇതില്‍ ഒരു തീരുമാനം എടുക്കാന്‍ സാധിക്കൂ എന്നും ദിലീപ് പറയുന്നു. ദിലീപിന്റെ സഹോദരന്‍ അനൂപ് സംവിധായകനാകുന്ന തട്ടാശ്ശേരികൂട്ടം എന്ന സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു താരം,

ദിലീപ് ആണ് ഈ സിനിമ നിര്‍മ്മിക്കുന്നത്. അതേസമയം, നിര്‍മ്മാണവും അഭിനയവും എല്ലാമായി സിനിമാ ലോകത്ത് സജീവമാവുകയാണ് ദിലീപ്. വോയിസ് ഓഫ് സത്യനാഥന്‍ ആണ് താരത്തിന്റേതായി റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം.