Connect with us

Hi, what are you looking for?

Film News

തിയേറ്ററില്‍ മികച്ച സ്വീകാര്യത; ഒടിടിയിലും ഹിറ്റടിക്കാനൊരുങ്ങി റോഷാക്ക്- ട്രെയ്‌ലര്‍

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രം ‘റോഷാക്ക്’ മികച്ച തിയേറ്റര്‍ വിജയമാണ് നേടിയത്. മമ്മൂട്ടിയുടെ പ്രകടനത്തിനൊപ്പം ബിന്ദു പണിക്കര്‍, ഗ്രേസ് ആന്റണി, ഷറഫുദ്ദീന്‍ എന്നിവരുടെയും അഭിനയത്തിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. നിമിഷ് രവിയുടെ ഛായാഗ്രഹണവും മിഥുന്‍ മുകുന്ദന്റെ മ്യൂസിക് ആണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റുകളെന്നും അഭിപ്രായങ്ങളുണ്ട്. കിരണ്‍ ദാസിന്റെ എഡിറ്റിങ്ങ് പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ‘പുതുമുള്ള അവതരണം’, ‘പുതിയ മമ്മൂട്ടി’, ‘പിടിച്ചിരുത്തുന്ന കഥ’ എന്നിങ്ങനെയായിരുന്നു പ്രേക്ഷക പ്രതികരണങ്ങള്‍.

‘കെട്ട്യോളാണെന്റെ മാലാഖ’യ്ക്ക് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രമാണ് റോഷാക്ക്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് സമീര്‍ അബ്ദുള്‍ ആണ്. ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തിന്റെ നിര്‍മ്മാണം മമ്മൂട്ടി കമ്പനിയാണ് നിര്‍വഹിക്കുന്നത്. ഷറഫുദ്ദീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍, ബാബു അന്നൂര്‍ , മണി ഷൊര്‍ണ്ണൂര്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ഇപ്പോഴിതാ ഒക്ടോബര്‍ 7 ന് തിയറ്ററുകളില്‍ എത്തിയ ചിത്രം ഇപ്പോള്‍ ഒടിടി റിലീസിന് ഒരുങ്ങുകയാണ്. പ്രമുഖ പ്ലാറ്റ്‌ഫോം ആയ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം എത്തുക. റിലീസ് തീയതി പ്ലാറ്റ്‌ഫോം പ്രഖ്യാപിച്ചിട്ടുണ്ട്. നവംബര്‍ 11 ന് ആണ് ഒടിടി സ്ട്രീമിംഗ് ആരംഭിക്കുക. ഒടിടി റിലീസിനു മുന്‍പായി ചിത്രത്തിന്റെ പുതിയൊരു ട്രെയ്‌ലറും ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ പുറത്തുവിട്ടിട്ടുണ്ട്.

You May Also Like