പ്രതിഫലത്തിന്റെ പേരിൽ ആണ് ദിലീപ് ചിത്രത്തിന് നിന്ന് പിന്മാറിയത്

സിനിമ കാണുന്നത് പോലെ തന്നെ താൽപ്പര്യമാണ് പ്രേക്ഷകർക്ക് സിനിമയുടെ പിന്നാമ്പുറത്ത് നടക്കുന്ന കഥകൾ അറിയാൻ. ഇത്തരത്തിൽ ഒരു സിനിമ പിറന്നത് എങ്ങനെ എന്നും അതിലേക്ക് ഓരോ നടി നടന്മാരെ കാസ്റ്റ് ചെയ്തത് എങ്ങനെയും എന്നൊക്കെ…

സിനിമ കാണുന്നത് പോലെ തന്നെ താൽപ്പര്യമാണ് പ്രേക്ഷകർക്ക് സിനിമയുടെ പിന്നാമ്പുറത്ത് നടക്കുന്ന കഥകൾ അറിയാൻ. ഇത്തരത്തിൽ ഒരു സിനിമ പിറന്നത് എങ്ങനെ എന്നും അതിലേക്ക് ഓരോ നടി നടന്മാരെ കാസ്റ്റ് ചെയ്തത് എങ്ങനെയും എന്നൊക്കെ ഉള്ള കഥകൾ പലപ്പോഴും സംവിധായകരും നിർമ്മാതാക്കളും മറ്റും പറയാറുണ്ട്. ഇത്തരത്തിൽ ഇപ്പോൾ ബെന്നി പി നായരമ്പലം പറഞ്ഞ ഒരു കഥയാണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പുതിയ തീരങ്ങൾ എന്ന സത്യൻ അന്തിക്കാട് ചിത്രത്തിൽ നായകനായി ആദ്യം പരിഗണിച്ചിരുന്നത് ദിലീപിനെ ആയിരുന്നു. മുൻപ് ദിലീപിനെ നായകനാക്കി സത്യൻ അന്തിക്കാട് ഒരു സിനിമ ചെയ്തിരുന്നു. ഇത് പറഞ്ഞപ്പോൾ സിനിമ ചെയ്യാൻ ദിലീപ് സമ്മതിക്കുകയും ചെയ്തിരുന്നു.

പലിശക്കാരനായ അച്ഛനെയും മകനെയും കഥാപാത്രങ്ങൾ ആക്കിയായിരുന്നു സിനിമയുടെ കഥ. അതും തീരദേശ മേഖലയെ ചുറ്റി പറ്റി. ഇതിലെ നായിക കടലിൽ പോകുന്ന സ്ത്രീയാണ്. ഇവർ തമ്മിൽ പ്രണയത്തിൽ ആകുന്നതും പിന്നെയുള്ള കാര്യങ്ങൾ ഉൾപ്പെടുത്തിയും ആണ് കഥ ഒരുക്കിയത്. എന്നാൽ ഈ സമയത്ത് ചില കാര്യങ്ങൾ പറഞ്ഞു ദിലീപുമായി ചില സംസാരങ്ങൾ ഉണ്ടാകുകയായിരുന്നു. പ്രതിഫലത്തിന്റെ പേരിൽ ആണ് ദിലീപുമായി ചില സംസാരങ്ങൾ നടന്നത്. ദിലീപ് പറഞ്ഞ പ്രതിഫലം നല്കാൻ നിർമ്മാതാവ് ആയ ആന്റോ ജോസഫിന് കഴിഞ്ഞില്ല. അങ്ങനെ ഇവർ തമ്മിൽ ചില സംസാരങ്ങൾ ഉണ്ടാകുകയും ദിലീപ് ചിത്രത്തിൽ നിന്ന് പിന്മാറുകയും ചെയ്തു.

അതോടെ സത്യൻ അന്തിക്കാട് എന്ത് കൊണ്ട് നായികയ്ക്ക് പ്രാധാന്യമുള്ള ചിത്രമായി ഇത് ചെയ്തുകൂടാ എന്ന് ചിന്തിച്ചു. അങ്ങനെ നായികയ്ക്ക് പ്രാധാന്യമുള്ള രീതിയിൽ തിരക്കഥ എഴുതി. മഞ്ജു വാര്യർ ഒക്കെ പണ്ട് ചെയ്തത് പോലുള്ള കഥാപാത്രം എന്നായിരുന്നു സത്യൻ അന്തിക്കാട് പറഞ്ഞത്. നായികയെ തേടി കുറെ നടന്നെങ്കിലും നമ്മുടെ മനസ്സിന് യോജിച്ച ആളെ കിട്ടിയില്ല. അങ്ങനെയാണ് പുതുമുഖത്തെ വെയ്ക്കാം എന്ന് തീരുമാനിക്കുന്നത്. അവിചാരിതമായാണ് നമിത പ്രമോദിന്റെ പേര് ഞങ്ങൾ കേൾക്കുന്നത്. നമിതയെ കണ്ടപ്പോൾ തന്നെ എല്ലാവര്ക്കും ഇഷ്ടപ്പെടുകയും ആയിരുന്നു. അങ്ങനെയാണ് ചിത്രം പുതിയ തീരങ്ങൾ എന്ന പേരിൽ വരുന്നത് എന്നനുമാണ് ബെന്നി പറയുന്നത്.