‘ഒളിച്ചോട്ടം, ലഹള, അടിപിടി, പോലീസ്, കോടതി ഇതെല്ലാം കഴിഞ്ഞു 18 ആയി എന്നതിന്റെ ആനുകൂല്യത്തില്‍ നിങ്ങളെ അവര്‍ ജീവിക്കാന്‍ വിടും’

നസ്ലിന്‍, മാത്യൂ തോമസ്, നിഖില വിമല്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന 18+ എന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത് തിങ്ക്മ്യൂസിക് ആണ്. 18+ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വൈറലായിരുന്നു.…

നസ്ലിന്‍, മാത്യൂ തോമസ്, നിഖില വിമല്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന 18+ എന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത് തിങ്ക്മ്യൂസിക് ആണ്. 18+ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വൈറലായിരുന്നു. മാത്യുവും നസ്ലിനും വിവാഹിതരായ ചിത്രമാണ് പോസ്റ്ററിലുള്ളത്. സബ് രജിസ്ട്രാര്‍ ഓഫീസിന് മുന്നില്‍ മാലയും ബൊക്കെയുമായാണ് ഇരുവരും നില്‍ക്കുന്നത്. സ്വവര്‍ഗ പ്രണയവും വിവാഹവും എന്ന തോന്നല്‍ പ്രേക്ഷകരില്‍ ഉളവാക്കുന്നതായിരുന്നു പോസ്റ്റര്‍. എന്നാല്‍ ഇതതല്ല എന്ന ക്യാപ്ഷനോടെ് സംവിധായകന്‍ അരുണ്‍ ഡി ജോസ് പോസ്റ്റര്‍ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘ഒളിച്ചോട്ടം, ലഹള, അടിപിടി, പോലീസ്, കോടതി ഇതെല്ലാം കഴിഞ്ഞു 18 ആയി എന്നതിന്റെ ആനുകൂല്യത്തില്‍ നിങ്ങളെ അവര്‍ ജീവിക്കാന്‍ വിടും’ എന്നാണ് അമല്‍ ഗുരുജി പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

18 പ്ലസ്.
റിവ്യൂ | സിനിമ കണ്ടവര്‍ വായിക്കുക.| കാണാത്തവര്‍ കണ്ടിട്ട് വായിക്കുക.
________ _____________ ________
18 പ്ലസ് കണ്ടു.
ചിത്രത്തിലെ പ്ലസ് അഖിലിന്റെ ( നസ്ളീന്‍ )
കൂടെ നടക്കുന്ന രണ്ടു ചങ്ങാതിമാരുടെ പ്രകടനമാണ്. മുഴുനീളെ ബിനു പപ്പന്റെ രാജേഷട്ടനും നന്നായിരുന്നു.
അവരുടെ ഹ്യൂമര്‍ നന്നായിട്ടുണ്ട്.
മറ്റൊരു പ്ലസ് ചിത്രത്തിന്റെ ദൈര്‍ഖ്യമാണ്
രണ്ടു മണിക്കൂര്‍ മാത്രേ ഒള്ളു.??
ഇനി, നെഗറ്റീവ് പറഞ്ഞു തുടങ്ങിയാല്‍ പടം മൊത്തം എന്ന് പറയേണ്ടി വരും.
ഒളിച്ചോട്ടമാണ് പ്രേമേയം.
കണ്ണൂരിന്റെ മണ്ണിലാണ് കഥ നടക്കുന്നത്.
സ്വാഭാവികമായും ഇടതു പ്രസ്ഥാനങ്ങള്‍ കഥയുടെ ഭാഗമായി മാറും.
പക്ഷെ, ഇവിടെ ഇടതു പ്രസ്ഥാനത്തെ വെറുതെ അങ്ങ് ഗ്ലോറിഫൈ ചെയുന്നുണ്ട്.
കൈയടി കിട്ടാന്‍ വേണ്ടി മനഃപൂര്‍വം കൂട്ടി ചേര്‍ത്ത രംഗങ്ങള്‍ പോലെ.
സിനിമ സംസാരിക്കുന്നത് അപക്വമായ പ്രണയ കഥയാണ് താനും.
ഞാന്‍ ഒന്ന് ചോദിക്കട്ടെ,
സ്വന്തം പെങ്ങള്‍, കോളേജില്‍ പോകേണ്ട സമയത്ത് ബീച്ചില്‍ മറ്റൊരുത്തന്റെ കൂടെ (സ്വന്തം പാര്‍ട്ടികാരനാണെങ്കില്‍ കൂടി ) കാണുമ്പോള്‍ മൂത്ത ജേഷ്ഠനു ദേഷ്യം വരില്ലേ? ആയാള്‍ ഉച്ചപ്പാട് ഉണ്ടാക്കില്ലേ?
അല്ലാതെ അവിടെ ആ നിമിഷം അഭിനവ ബുജികള്‍ പറയുന്ന പോലെ
*അയ്യോ എന്റെ പെങ്ങള്‍ കഴിഞ്ഞ മാസം 18 തികഞ്ഞല്ലോ അവള്‍ അവളുടെ സ്വാതന്ത്ര്യത്തില്‍ ജീവിക്കട്ടെയെന്ന് * കരുതി മാറി നടക്കുമോ?
അര്‍ജുന്‍ (നായികയുടെ ചേട്ടന്‍ )
ബഹളം ഉണ്ടാക്കിയതില്‍ ഒരു തെറ്റുമില്ല.
കഥ അവിടുന്നും പോയി ഒളിച്ചോട്ടം വരെയെത്തി. അതും കടന്നു രണ്ടാം പകുതിയില്‍ മലയാള സിനിമയിക്കുമേല്‍ അടുത്തിടെ പതിച്ച ശാപം പോലെ കോര്‍ട്ട് റൂം ഡ്രാമയിലെത്തി നിന്നു.
അവിടെ വെച്ച് 18 തികഞ്ഞു മണിക്കൂറുകളായ നായിക താന്‍ എന്തു കൊണ്ടു അഖിലിനെ പ്രണയിക്കുന്നു. അവന്റെ കൂടെ ജീവിക്കണമെന്നതിനെക്കുറിച്ച് പറയുന്ന കാര്യങ്ങള്‍ അടുത്തിടെ തമിഴ് സിനിമകളില്‍ കണ്ടു വരുന്ന ജാതി രാഷ്ട്രീയത്തിന്റെ കോപ്പി ആയിട്ട് പറയേണ്ടി വരും.
അതായത്, നായകനും വില്ലനും തമ്മില്‍ കോണ്‍ഫ്‌ലിക്ട് വേണം. എന്നാലേ കഥയിക്കു മുന്നോട്ട് പോവാന്‍ കഴിയൂ.
അതിനായി പണ്ടായിരുന്നെങ്കില്‍ കുടുംബപരമായി പണ്ടേ നില നിന്നിരുന്ന എന്തെങ്കിലും ‘ പക ‘ ആയിരുന്നിരിക്കാം വിഷയം. നായകന്റെ അച്ഛന്റെ പൂര്‍വിക സ്വത്തുക്കള്‍ വില്ലന്‍ പണ്ടേ തട്ടി
എടുത്തതോ പകരം ചോദിക്കാന്‍
വരുന്നതോ മറ്റോ ആവാം.
അതുമല്ലെങ്കില്‍ പാവപെട്ട നായകന്‍ പണക്കാരനായ വില്ലന്റെ മോളെ പ്രേമിക്കുന്നതാവാം.
അങ്ങനെ എന്തെങ്കിലും ഒക്കെ കാര്യങ്ങള്‍.
ഇന്ന് അതെ കഥയില്‍ കോണ്‍ഫ്‌ലിക്ട് ആയിട്ട് *ജാതി* എടുത്തു ഉപയോഗിക്കുന്നു.
( വിഷയത്തിന്റെ ഗൗരവം മനസിലാക്കി നിര്‍മ്മിക്കപ്പെടുന്ന സിനിമകളുണ്ട് ഇല്ലന്നല്ല, പക്ഷെ അതു തന്നെ ആവര്‍ത്തിക്കുമ്പോ മടുപ്പ് ഉണ്ടാവില്ലേ? )
ഇവിടെയും ആ രംഗങ്ങള്‍ ബോധപൂര്‍വ്വമായുള്ള ഏച്ചു കെട്ടലായി തോന്നി.
അതു വിട്ടു കളഞ്ഞാലും,
18 തികഞ്ഞു എന്നത് കൊണ്ടു മാത്രം വിവാഹം പോലെയുള്ള വിഷയങ്ങളില്‍ തീരുമാനമെടുക്കാനുള്ള ആര്‍ജവം ഇന്നത്തെ 18 കാരിക്കോ / കാരനോ ഉണ്ടോ?
ഇന്നത്തെ എന്നല്ല. ഒരുകാലത്തും യുക്തിപൂര്‍വ്വമായി തീരുമാനങ്ങള്‍ എടുക്കാനുള്ള പ്രായം 18 അല്ല.
നിയമപ്രകാരം ആണെങ്കിലും, സാമൂഹിക പരമായി അല്ല.
ഇവിടെയും വില്ലനായി പ്രതിഷ്ടിക്കുന്ന കഥാപാത്രത്തില്‍ ( നായികയുടെഅച്ഛന്‍ )
ചില ശെരികള്‍ ഉണ്ട്.
ആയാള്‍ മകളുടെ പ്രണയത്തിനു സമയം കൊടുക്കാനാണ് പറയുന്നത്.
കുറച്ചു കഴിയട്ടെ നമ്മുക്കു തീരുമാനിക്കാം.
എന്നയാള്‍ പറയുന്നുണ്ട്.
അതല്ലേ ശെരിക്കും ശെരി? അതല്ലേ യുക്തി?
ഇനി മറ്റൊരു തമാശയായി തോന്നിയത്
മാത്വ്യൂവിന്റെ കഥാപത്രമാണ്.
മുഖം വീര്‍പ്പിച്ചാണ് ഏത് സമയത്തും നടക്കുന്നത്. ഇനി ലൊക്കേഷനില്‍ വല്ല പ്രശ്‌നവും ഉണ്ടായിരുന്നോ എന്ന് സംശയിച്ചു ഇരിക്കുമ്പോഴാണ്.
അതിനുത്തരം കഥാപാത്രം തന്നെ പറയുന്നുണ്ട്.
*എന്നെ ആദ്യമായി സഖാവേ എന്ന് വിളിച്ചത് അര്‍ജുന്‍ അല്ല. നീയാണ് അഖിലേ..*
ശോ
സഖാവേ എന്ന
ആ ഒരൊറ്റ വിളി കാരണം മുഴുവന്‍ സമയവും എയര്‍ പിടിച്ചു നടക്കേണ്ടി വന്ന ഹതഭാഗ്യനാണ് അദ്ദേഹം. ആറ്റിട്യൂട് ഇട്ടതാണെങ്കില്‍ മോന്ത വീര്‍പ്പികലായിട്ടാണ് തോന്നിയത്.
ബസ് കത്തിച്ചത് ഞാന്‍ ഒറ്റക്കാണ് എന്നു പറഞ്ഞു പോലീസ് ജീപ്പില്‍ കയറി പോവുന്നത് മാസ്സ് സീന്‍ ആയിരുന്നില്ല പകരം, ഇടതു പ്രസ്ഥാനങ്ങള്‍ നടത്തുന്ന സമരത്തില്‍ അക്രമം പതിവാണെന്നും, ഒരു ബസ്സ് ഒക്കെ നിഷ്പ്രയാസം ഒറ്റയ്ക്ക് കത്തിക്കാന്‍ ഒരു സഖാവിനു കഴിയുമെന്നും വെറുതെ ബില്‍ഡ് അപ്പ് നല്‍കി ബോറായി പോയി.
സിനിമ എടുത്തു പറയത്തക്ക ഒന്നുമില്ല. എന്നാലും കണ്ടിരിക്കാം.
ബൈ ദുബായ് _
പടം കണ്ടിരിക്കാം. പക്ഷെ റിയലിസ്റ്റിക് ആയി കാണിക്കുന്ന സിനിമ കഥയാണ് ഇതെന്ന് 18+ നില്‍ക്കുന്നവര്‍ക്ക് ബോധം വേണം.
കാരണം, ഒളിച്ചോട്ടം, ലഹള, അടിപിടി, പോലീസ്, കോടതി ഇതെല്ലാം കഴിഞ്ഞു 18 ആയി എന്നതിന്റെ അനുകൂല്യത്തില്‍ നിങ്ങളെ അവര്‍ ജീവിക്കാന്‍ വിടും.
ആ സമയത്ത്, തങ്ങള്‍ക്കുള്ളില്‍ പ്രണയമോ കോപ്പോ ഒന്നുമല്ല. Infatuation മാത്രമായിരുന്നു വെന്ന് തോന്നി തുടങ്ങുമ്പോള്‍ തിരിച്ചോടാന്‍ പറ്റില്ല.
ഏതാണ്ട്, ഇതെ പ്രായത്തില്‍ എന്നോട് അന്നത്തെ പ്രണയിനി നമ്മുക്കു ഒളിച്ചോടിയാലോ എന്ന് ചോദിച്ചിരുന്നു.
അന്ന് *പട്ടിണി കിടക്കാന്‍ എനിക്ക് പറ്റില്ലന്നു*
പറഞ്ഞു ഞാനത് ഒഴുവാക്കി.
അവള്‍ പിന്നെ എങ്ങോട്ടോ പോയി. ??
അതു നന്നായി. ഇല്ലായിരുന്നെങ്കില്‍ ഞാന്‍ ഈ പോസ്റ്റ് ഇടുന്ന സമയത്ത് പണി എടുത്തു നട്ടെല്ല് ഒടിഞ്ഞേനെ.
അമല്‍ ഗുരുജി. ??