സൂരജിനും സഹോദരിക്കുമൊപ്പം ദുബായില്‍ അടിച്ച് പൊളിച്ച് ദില്‍ഷ! ചിത്രങ്ങള്‍ വൈറല്‍

ബിഗ് ബോസ് താരം ദില്‍ഷ പ്രസന്നന്റെ ഏറ്റവും പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. ദുബായില്‍ സഹോദരി ഷേഖ പ്രസന്നനും സൂരജിനും ഒപ്പം അടിച്ചുപൊളിക്കുകയാണ് ദില്‍ഷ. തിരുവോണ ദിനത്തില്‍ തന്നെ ദുബായില്‍ എത്തിയ…

ബിഗ് ബോസ് താരം ദില്‍ഷ പ്രസന്നന്റെ ഏറ്റവും പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. ദുബായില്‍ സഹോദരി ഷേഖ പ്രസന്നനും സൂരജിനും ഒപ്പം അടിച്ചുപൊളിക്കുകയാണ് ദില്‍ഷ. തിരുവോണ ദിനത്തില്‍ തന്നെ ദുബായില്‍ എത്തിയ താരം അവിടെ പല പൊതു പരിപാടികളിലും പങ്കെടുത്തിരുന്നു. ഇതിന്റെ ഫോട്ടോകളും ദില്‍ഷ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.

ഇപ്പോഴിതാ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഡ്രെസ്സില്‍ അതീവ സുന്ദരിയായി തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ദില്‍ഷ. സഹോദരി തന്നെയാണ് ദില്‍ഷയ്ക്ക് ഈ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ എടുത്ത് നല്‍കിയിരിക്കുന്നത്. താരം ഫോട്ടോകള്‍ പങ്കുവെച്ച് എത്തിയതോടെ ആരാധകര്‍ കമന്റുകള്‍ പങ്കുവെച്ച് എത്തിയിട്ടുണ്ട്. ദിലൂ.. സൂപ്പര്‍ ആയിട്ടുണ്ട്.. ഞങ്ങള്‍ക്കൊരു റാണിയുണ്ട്.. അവളുടെ പേരാണ് ദില്‍ഷ.. ദുബായിലെ ദിനങ്ങള്‍ അടിച്ച്‌പൊളിക്കൂ… എന്നെല്ലാമാണ് താരത്തിന്റെ ഫോട്ടോയ്ക്ക് അടിയില്‍ വരുന്ന കമന്റുകള്‍,

ബിഗ് ബോസ് ഷോയിലൂടെ നിരവധി ആരാധകരെ നേടിയെടുത്ത താരമാണ് ദില്‍ഷ.. ഷോ കഴിഞ്ഞ നാളുകള്‍ പിന്നിട്ടിട്ടും ആ സ്‌നേഹത്തിന് ഒരു തരിപോലും വ്യത്യാസം വന്നിട്ടില്ല.. തന്റെ കരിയറിന് പ്രാധാന്യം നല്‍കിക്കൊണ്ട് കണ്ട സ്വപ്‌നവും ആഗ്രങ്ങളും എല്ലാം നിറവേറ്റുന്ന തിരക്കിലാണ് ദില്‍ഷ..

ഇതോടൊപ്പം തന്നെ.. സ്‌നേഹിക്കുന്നവരെ ചേര്‍ത്ത് പിടിയ്ക്കാനും ദില്‍ഷ മറക്കാറില്ല…തന്റെ ജീവിതം പെണ്‍കുട്ടികള്‍ക്കുള്ള ഒരു സന്ദേശം ആണ്.. പെണ്‍കുട്ടികള്‍ക്ക് ജീവിതത്തില്‍ ഏറ്റവും വലുത് വിവാഹവും കുട്ടികളുമായുള്ള ജീവിതം അല്ല.. സ്വന്തം കാലില്‍ നില്‍ക്കാനുള്ള ഒരു അവസരം ഉണ്ടാവുക എന്നതാണെന്ന് ദില്‍ഷ പറഞ്ഞിരുന്നു.

 

View this post on Instagram

 

A post shared by Sooraj M Nair (@sooraj_m_nair)