ധനുഷ് സംവിധായകൻ ആകുമ്പോൾ നടനൊപ്പം  വമ്പൻ താരങ്ങളും അണിനിരക്കുന്നു 

സിനിമ ലോകത്തെ മുഴുവൻ ആവേശത്തിൽ എത്തിച്ച ഒരു വാർത്ത ആയിരുന്നു ധനുഷ് സംവിധായകൻ ആകുന്നു യെന്നത്, എന്നാൽ ഇപ്പോൾ ധനുഷ് സംവിധയകനൊപ്പം വമ്പൻ താരങ്ങളും ഒന്നിക്കുന്നു എന്നാണ് പുറത്തുവരുന്ന റിപോർട്ടുകൾ. ധനുഷിന്റെ സഹോദരങ്ങൾ ആയി…

സിനിമ ലോകത്തെ മുഴുവൻ ആവേശത്തിൽ എത്തിച്ച ഒരു വാർത്ത ആയിരുന്നു ധനുഷ് സംവിധായകൻ ആകുന്നു യെന്നത്, എന്നാൽ ഇപ്പോൾ ധനുഷ് സംവിധയകനൊപ്പം വമ്പൻ താരങ്ങളും ഒന്നിക്കുന്നു എന്നാണ് പുറത്തുവരുന്ന റിപോർട്ടുകൾ. ധനുഷിന്റെ സഹോദരങ്ങൾ ആയി എസ്‌  ജെ സൂര്യയും ,സുൻദീപ് കിഷനും എത്തുന്നു താരത്തിന്റെ പുതിയ ചിത്രത്തിൽ. കൂടാതെ  വിഷ്ണു വിശാൽ ,കാളിദാസ്, ദുഷറ വിജയ തുടങ്ങിയ താരങ്ങളും ഈ ചിത്രത്തിൽ എത്തുന്നു.

ചിത്രത്തിന്റെ പേര് ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല അതുപ്പോലെ ചിത്രീകരണ സമയവും, നോർത്ത് മദ്രാസ് ആണ് ചിത്രത്തിന്റെ മെയിൻ ലൊക്കേഷൻ. ചിത്രത്തിനെ സംഗീതം നിർവഹിച്ചിരിക്കുന്നത് എ ആർ റഹുമാൻ ആണ്. ചിത്രത്തിനെ കുറിച്ചുള്ള മറ്റുള്ള വാർത്തകൾ പിന്നാലെ എത്തുമെന്നാണ് അണിയറ പ്രവർത്തകർ അറിയിക്കുന്നത്.

ധനുഷിന്റെ അവസാനം ഇറങ്ങിയ ചിത്രം വാത്തി  ആയിരുന്നു. ചിത്രത്തിൽ ബലമുരുഗൻ എന്ന കഥപാത്രത്തെയാണ്  ധനുഷ് അവതരിപ്പിച്ചത്. സംയുക്‌ത മേനോൻ ആയിരുന്നു ചിത്രത്തിലെ നായിക ആയി എത്തിയത്. വെങ്കി അറ്റലൂരിയാണ് ചിത്രം സംവിധാനം ചെയ്യ്തത്.