Connect with us

Hi, what are you looking for?

Film News

അർജുൻഅശോകൻ ചിത്രം ‘ത്രിശങ്കു’ തിയേറ്ററുകളിലേക്ക്!!

യുവ താരങ്ങളായ അർജുൻ അശോകനും അന്ന ബെന്നും ആദ്യമായി ഒന്നിക്കുന്ന സിനിമയാണ് ‘ത്രിശങ്കു’. ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. ക്ലീൻ യു സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് ഈ ചിത്രത്തിന് നൽകിയിരിക്കുന്നത്. മെയ് 26നാണ് ത്രിശങ്കുവിന്റെ റിലീസ്. ത്രിശങ്കു സംവിധാനം ചെയ്യുന്നത് നവാഗതനായ അച്യുത് വിനായകാണ്.

സുരേഷ് കൃഷ്ണ, സെറിൻ ഷിഹാബ്, നന്ദു, കൃഷ്ണ കുമാർ എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മനു മഞ്ജിത്തിന്റെ വരികൾക്ക് സംഗീതം നൽകിയത് ജയ് ഉണ്ണിത്താൻ ആണ്.ജയേഷ് മോഹൻ, അജ്മൽ സാബു എന്നിവർ ഛായാഗ്രഹണവും എഡിറ്റിംഗ് രാകേഷ് ചെറുമഠവും നിർവ്വഹിക്കുന്നു.തിങ്ക് മ്യൂസിക് ഗാനങ്ങൾ പുറത്തിറക്കുന്നത്.

മാച്ച്‌ബോക്‌സ് ഷോട്ട്‌സിന്റെ ബാനറിൽ സഞ്ജയ് റൗത്രേ, സരിത പാട്ടീൽ എന്നിവരാണ് നിർമിച്ചിരിക്കുന്നത്. വിഷ്ണു ശ്യാമപ്രസാദ്, ലക്കൂണ പിക്‌ചേഴ്‌സ്, ഗായത്രി എം, ക്ലോക്ക്ടവർ പിക്‌ചേഴ്‌സ് & കമ്പനി എന്നിവരാണ് മറ്റു നിർമ്മാതാക്കൾ. മാച്ച്ബോക്‌സ് ഷോട്‌സ് മലയാളത്തിൽ ആദ്യമായി നിർമിക്കുന്ന ചിത്രമാണ് ‘ത്രിശങ്കു’. സൗണ്ട് ഡിസൈൻ ധനുഷ് നയനാർ. എ.പി ഇന്റർനാഷണൽ ഇ4 എന്റർടെയ്ൻമെന്റ്‌സാണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുക.

 

You May Also Like