‘ജോണി ഡെപ്പെ മടങ്ങി വരൂ’; 2360 കോടി വാഗ്ദാനവുമായി ഡിസ്‌നി

പൈരേറ്റ്സ് ഓഫ് ദ കരീബിയന്‍ ഫ്രാഞ്ചൈസിലേക്ക് ജോണി ഡെപ്പിനെ തിരികെ കൊണ്ടുവരാനുള്ള ശ്രമവുമായി ഡിസ്നി. ക്യാപ്റ്റന്‍ ജാക്ക് സ്പാരോ എന്ന കടല്‍ക്കൊള്ളക്കാരന്റെ വേഷത്തില്‍ ഡെപ്പിനെ തിരികെ കൊണ്ടുവരാന്‍ 2360 കോടി രൂപയാണ് ഡിസ്‌നി വാഗ്ദാനം…

പൈരേറ്റ്സ് ഓഫ് ദ കരീബിയന്‍ ഫ്രാഞ്ചൈസിലേക്ക് ജോണി ഡെപ്പിനെ തിരികെ കൊണ്ടുവരാനുള്ള ശ്രമവുമായി ഡിസ്നി. ക്യാപ്റ്റന്‍ ജാക്ക് സ്പാരോ എന്ന കടല്‍ക്കൊള്ളക്കാരന്റെ വേഷത്തില്‍ ഡെപ്പിനെ തിരികെ കൊണ്ടുവരാന്‍ 2360 കോടി രൂപയാണ് ഡിസ്‌നി വാഗ്ദാനം ചെയ്തിരിക്കുന്നത് എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. മുന്‍ഭാര്യ ആംബര്‍ ഹേഡുമായുള്ള മാനനഷ്ടക്കേസിലെ അന്തിമ വിധി ജോണി ഡെപ്പിന് അനുകൂലമായതോടെയാണിത്.ഹേര്‍ഡ് ഡെപ്പിനെതിരേ ഗാര്‍ഹിക പീഡനവും ബലാത്സംഗവും ആരോപിച്ചതോടെ ജോണി ഡെപ്പുമായുള്ള കരാറുകളില്‍ നിന്ന് നിരവധി ചലച്ചിത്ര നിര്‍മാണ കമ്പനികള്‍ പിന്മാറിയിരുന്നു. വിധി അനുകൂലമായ സാഹചര്യത്തിലാണ് ഡിസ്നി ഉള്‍പ്പടെ പല കമ്പനികളും വീണ്ടും കരാറുകള്‍ ഒപ്പിടാന്‍ ജോണി ഡെപ്പിനെ സമീപിച്ചത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

2017 ല്‍ പുറത്തിറങ്ങിയ ഡെഡ് മെന്‍ ടെല്‍ നോ ടെയില്‍സ് എന്ന ചിത്രമായിരുന്നു പൈരേറ്റ്സ് ഓഫ് കരീബിയനിലെ അവസാനത്തെ ചിത്രം. ഡെപ്പിനെ ഒഴിവാക്കിയെങ്കിലും ജാക് സ്പാരോ എന്ന കഥാപാത്രമായി മറ്റൊരു നടനെ കണ്ടെത്തുന്നത് ഡിസ്നിയെ സംബന്ധിച്ച് വലിയ വെല്ലുവിളിയാകും. 2300 കോടിയോളം രൂപയാണ് ഡിസ്നി ജോണി ഡെപ്പേക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തുകക്ക് ഒപ്പം തന്നെ ഡിസ്നി ഔദ്യോഗികമായ ഖേദ പ്രകടനം നടത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വിചാരണ വേളയില്‍ പോലും ഡെപ്പിന് പൈരേറ്റ്‌സ് ഓഫ് ദ കരീബിയനുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നിരുന്നു. ഡിസ്‌നി ആഗ്രഹിച്ചാലും താനിനി മടങ്ങിവരാന്‍ സാധ്യതകളില്ലെന്ന സൂചനയാണ് അന്ന് ഡെപ്പ് നല്‍കിയത്.