‘മ്മളെ തിരുവന്തൊരത്ത് ഒരു പബ്ബ് വന്നപ്പിയേളെ’..! ആഘോഷതിമിര്‍പ്പില്‍ ദിയ സന

സോഷ്യല്‍ ആക്ടിവിസ്റ്റും മോഡലുമായ ദിയ സനയുടെ സോഷ്യല്‍ മീഡിയ പോസ്റ്റാണ് വൈറലായി മാറുന്നത്. പബ്ബില്‍ വെച്ചുള്ള വീഡിയോ പങ്കുവെച്ചാണ് ദിയ സന എത്തിയിരിക്കുന്നത്… ഒപ്പം ഒരു കിടുക്കാച്ചി ക്യാപ്ഷനും ദിയ സന കുറിച്ചിരിക്കുന്നു. മ്മളെ…

സോഷ്യല്‍ ആക്ടിവിസ്റ്റും മോഡലുമായ ദിയ സനയുടെ സോഷ്യല്‍ മീഡിയ പോസ്റ്റാണ് വൈറലായി മാറുന്നത്. പബ്ബില്‍ വെച്ചുള്ള വീഡിയോ പങ്കുവെച്ചാണ് ദിയ സന എത്തിയിരിക്കുന്നത്… ഒപ്പം ഒരു കിടുക്കാച്ചി ക്യാപ്ഷനും ദിയ സന കുറിച്ചിരിക്കുന്നു. മ്മളെ തിരുവന്തൊരത്ത് ഒരു പബ്ബ് വന്നപ്പിയേളെ.. എന്ന് കുറിച്ചാണ് ദിയ എത്തിയിരിക്കുന്നത്. പബ്ബില്‍ എത്തി ആഘോഷ തിമിര്‍പ്പില്‍ നൃത്തച്ചുവടുകള്‍ വെച്ചാണ് ദിയ സന വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. ഉടനെ എവിടെയാണ് ലൊക്കേഷന്‍ എന്ന് ചോദിച്ചാണ് ചിലര്‍ എത്തുന്നത്.

മോഡലും അവതാരകയും സോഷ്യല്‍ ആക്ടിവിസ്റ്റുമായ ദിയ സനയെ പ്രേക്ഷകര്‍ അടുത്ത് അറിയുന്നത് ബിഗ് ബോസ് ഷോയിലൂടെയായിരുന്നു. ബിഗ് ബോസ് സീസണ്‍ ഒന്നിലെ മത്സരാര്‍ത്ഥിയായിരുന്നു ദിയ സന. 41 ദിവസത്തെ ബിഗ് ബോസ് ജീവിതത്തിനു ശേഷമാണ് താരം പുറത്തിറങ്ങിയത്. ബിഗ് ബോസ് വീട്ടിലും തന്റെ നിലപാടുകള്‍ തുറന്ന് പറയാന്‍ ദിയ സന മടിച്ചിരുന്നില്ല.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം, ഫോട്ടോകളും വിശേഷങ്ങളുമായി എത്താറുണ്ട്.. മാത്രമല്ല.. തന്റെ നിലപാടുകളും കാഴ്ച്ചപ്പാടുകളും വളരെ ശക്തമായ ഉച്ചത്തില്‍ വിളിപ്പ് പറയുകയും പ്രതികരിക്കുകയും ചെയ്യുന്ന വ്യക്തി കൂടിയാണ് ദിയ സന. ട്രാന്‍സ് ജെന്‍ഡര്‍ കമ്മ്യൂണിറ്റിയ്ക്ക് വേണ്ടി എപ്പോഴും താങ്ങായി നില്‍ക്കുന്ന വ്യക്തിയാണ് ദിയ.. സോഷ്യല്‍ മീഡിയ ഇടങ്ങള്‍ക്ക് അപ്പുറം വാര്‍ത്താ മാധ്യമങ്ങളിലും ശ്രദ്ധ നേടിയ വ്യക്തിയാണ് ഇവര്‍, ഇപ്പോള്‍ താരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഈ വീഡിയോയും വൈറലാവുകയാണ്.

 

View this post on Instagram

 

A post shared by Diya Sana (@diyasana_official)