ഇവൾ എന്റെ കയ്യിലെത്താൻ 40 വർഷമെടുത്തുവെന്ന് രേവതി!!!

കഴിഞ്ഞ ദിവസമായിരുന്ന ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ് ദാനചടങ്ങുകൾ നടന്നിത്. തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങിൽ താരങ്ങൾക്ക് മുഖ്യമന്ത്രിയാണ് അവാർഡ് സമ്മാനിച്ചത്.പുരസ്‌കാരം ഏറ്റുവാങ്ങാനെത്തിയ നടി രേവതിയുടെ വാക്കുകളാണ് സൈബറിടങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്. മികച്ച…

കഴിഞ്ഞ ദിവസമായിരുന്ന ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ് ദാനചടങ്ങുകൾ നടന്നിത്. തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങിൽ താരങ്ങൾക്ക് മുഖ്യമന്ത്രിയാണ് അവാർഡ് സമ്മാനിച്ചത്.പുരസ്‌കാരം ഏറ്റുവാങ്ങാനെത്തിയ നടി രേവതിയുടെ വാക്കുകളാണ് സൈബറിടങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്. മികച്ച നടിയ്ക്കുള്ള അവാർഡാണ് രേവതിയ്ക്ക് ലഭിച്ചിരുന്നത്.

അവാർഡ് സ്വീകരിച്ചുകൊണ്ട് രേവതി പറഞ്ഞതിങ്ങനെയാണ് മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുലസ്‌കാരം സ്വയം സമർപ്പിക്കുന്നു. ഈ അവാർഡ് ലഭിക്കാൻ നാൽപത് വർഷമെടുത്തുവെന്നും താരം പറഞ്ഞു.

” അവാർഡ് ചെയറിൽ വെക്കാമെന്ന് പറഞ്ഞു. എനിക്ക് വിടാൻ തോന്നിയില്ല ഇവൾ എന്റെ കയ്യിൽ വരാൻ നാൽപത് വർഷമെടുത്തു.നിങ്ങളുടെ സ്‌നേഹം ഒരുപാട് വർഷങ്ങളായി ഒരുപാട് സിനിമകളിലൂടെ എനിക്ക് കിട്ടിയിട്ടുണ്ട്. പക്ഷെ ഇവളെ കിട്ടാൻ ഇത്രയും വർഷമായി. ഏറ്റവും സന്തോഷിക്കുന്നത് എന്റെ അച്ഛനും അമ്മയുമായിരിക്കും. ഈ അവർഡ് ഞാൻ എനിക്കു തന്നെ സമർപ്പിക്കുന്നു” രേവതി പറഞ്ഞു