എനിക്ക് ആലോചന വന്ന ശേഷമാണ് അവർ വേർപിരിഞ്ഞത് എന്ന് ഞാൻ അറിയുന്നത്, മേഘ്നയെയും ഡോണിനെയും കുറിച്ച് ഡോണിന്റെ ഭാര്യ

കഴിഞ്ഞ കുറച്ചുനാളുകളായി സോഷ്യല്‍ മീഡിയയില്‍ നടി മേഘ്നയുടെ വിവാഹമോചന വാര്‍ത്തയായിരുന്നു ചര്‍ച്ച. രണ്ടുവര്‍ഷമായി പിരിഞ്ഞു താമസിക്കുന്ന ഡോണും മേഘ്നയും നിയമപരമായി വേര്‍പിരിഞ്ഞു. ‘ഞങ്ങള്‍ വിവാഹ മോചിതരായി എന്ന വാര്‍ത്ത സത്യമാണ്. 2019 ലാണ് നിയമപ്രകാരം…

കഴിഞ്ഞ കുറച്ചുനാളുകളായി സോഷ്യല്‍ മീഡിയയില്‍ നടി മേഘ്നയുടെ വിവാഹമോചന വാര്‍ത്തയായിരുന്നു ചര്‍ച്ച. രണ്ടുവര്‍ഷമായി പിരിഞ്ഞു താമസിക്കുന്ന ഡോണും മേഘ്നയും നിയമപരമായി വേര്‍പിരിഞ്ഞു. ‘ഞങ്ങള്‍ വിവാഹ മോചിതരായി എന്ന വാര്‍ത്ത സത്യമാണ്. 2019 ലാണ് നിയമപ്രകാരം പിരിഞ്ഞത്. ഇപ്പോള്‍ 8 മാസമായി. പരസ്പര സമ്മതത്തോടെ, പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ത്ത്, ഇനി മുതല്‍ രണ്ടു വഴിയില്‍ ആകും ഞങ്ങളുടെ സഞ്ചാരം എന്നും തീരുമാനിക്കുകയായിരുന്നു, എന്നും ഡോൺ വ്യ്കതമാക്കിയിരുന്നു. പിന്നാലെ ഡോൺ വിവാഹിതനായത്. തൃശൂരില്‍ വച്ചുനടന്ന ലളിതമായ വിവാഹ ചടങ്ങില്‍ വച്ചാണ് ഡോണ്‍ വിവാഹിതനായത്. കോട്ടയം സ്വദേശി ഡിവൈന്‍ ക്ലാരയാണ് ഡോണിന്റെ ജീവിതസഖി. ലോക് ഡൌണ്‍ നിയമങ്ങള്‍ പാലിച്ചായിരുന്നു ഇവരുടെ  വിവാഹം. അടുത്തിടെ ആയിരുന്നു ഇരുവർക്കും ഒരു ആൺകുട്ടി ജനിച്ചത്.

ഇപ്പോൾ സ്വന്തമായ യൂട്യൂബ് ചാനലിലൂടെ ആരാധകരുടെ പല ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളുമായി എത്തിയിരിക്കുകയാണ് ഡിവൈനിപ്പോള്‍തനിക്ക് വന്ന 187 ചോദ്യങ്ങളില്‍ 150 എണ്ണവും എന്ത് കൊണ്ടാണ് ഞാന്‍ രണ്ടാമത് വിവാഹം കഴിക്കുന്ന ആളെ തിരഞ്ഞെടുത്തു എന്നതാണ്. ഏറ്റവും കൂടുതല്‍ വന്ന ചോദ്യത്തിന് ഒരുമിച്ച് ഉത്തരം പറയാമെന്നാണ് താന്‍ കരുതുന്നതെന്ന് ഡിവൈന്‍ പറയുന്നു. നെഗറ്റീവ് കമന്റുകള്‍ കാണുമ്പോള്‍ പ്രത്യേകിച്ച് ഫീലൊന്നും തോന്നാറില്ല. ഒരുവിധം എല്ലാവര്‍ക്കും മറുപടി കൊടുക്കും. അവര്‍ക്കും അഭിപ്രായം പറഞ്ഞിട്ട് പോവാന്‍ അവകാശം ഉണ്ടല്ലോ. വിവാഹത്തിന് മുന്‍പ് പ്രണയം ഉണ്ടായിരുന്നോ എന്നതാണ് മറ്റൊരു ചോദ്യം. അങ്ങനെ ഇല്ലാത്തവരായി ആരെങ്കിലും ഉണ്ടാവുമോ? തീര്‍ച്ചയായും എനിക്കും ഉണ്ടായിരുന്നു. പക്ഷേ പൊട്ടി പോയി.

പെട്ടെന്നൊരു ദിവസം വന്ന ആലോചനയില്‍ എടുത്ത തീരുമാനം അല്ല ഇത്. ഒരു മാസത്തോളം എടുത്താണ് ആലോചിച്ചത്. വീട്ടുകാര്‍ക്ക് കാര്യമായ എതിര്‍പ്പ് ഇല്ലായിരുന്നു. എന്റെ ഇഷ്ടം എന്നേ പറഞ്ഞിരുന്നുള്ളു. അമ്മയുടെ വീട്ടില്‍ ഇത് വേണോ എന്ന് ചോദിച്ചിരുന്നു. ഒന്നാം കല്യാണം ആണെങ്കിലും രണ്ടാമത്തേത് ആണെങ്കിലും നമ്മള്‍ അന്വേഷിക്കും. അപ്പോള്‍ അവര്‍ ജെനുവിന്‍ ആണെന്ന് മനസിലായി. അതുകൊണ്ട് ഞാന്‍ ഓക്കെ പറഞ്ഞു.

മേഘ്‌നയെ പിന്നെ കണ്ടിട്ടുണ്ടോന്നാണ് അടുത്ത ചോദ്യം. മുന്‍പും മേഘ്‌നയെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. മേഘ്‌നയോട് എനിക്കെന്തിനാണ് ദേഷ്യം. എനിക്ക് അവരെ പേഴ്‌സണലി അറിയില്ല. അവരോട് ദേഷ്യം തോന്നേണ്ട കാര്യമെന്താണ്. എനിക്ക് ആ കുട്ടിയെ ഇഷ്ടമാണ്. വിവാഹശേഷം ആരും അവരെ കണ്ടിട്ടില്ല. മേഘ്‌നയും ഡോണും തമ്മിലുള്ള പ്രശ്‌നമെന്താണെന്ന് ഒരാള്‍ ചോദിച്ചിരുന്നു. ഞാനെങ്ങനെയാണ് അത് പറയുക. ഞാന്‍ അല്ല അത് പറയേണ്ടത്. അക്കാര്യം പറയുന്നത് പോലും ശരിയല്ല. അത് പറയാന്‍ യാതൊരുവിധ താല്‍പര്യവും എനിക്കില്ല. ആലോചന വരുമ്പോഴാണ് അവര്‍ ഡിവോഴ്‌സ്ഡ് ആയെന്ന് ഞാനും അറിയുന്നത്. എന്നാണ് ഡോണിന്റെ ഭാര്യ പറയുന്നത്