Film News

റോബിന് ടാലന്റില്ലെന്ന് ആര് പറഞ്ഞു..? ഭരതനാട്യത്തിന് ഒന്നാം സ്ഥാനം..! ഡോക്ടര്‍ ആള് പുലിയാണ് കേട്ടാ..!

ബിഗ് ബോസ് സീസണ്‍ ഫോര്‍ കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടെങ്കിലും ഡോക്ടര്‍ റോബിന്‍ ഇപ്പോഴും ആരാധകരുടെ മനസ്സില്‍ സ്റ്റാറായി തന്നെ നിലകൊള്ളുകയാണ്. ബിഗ് ബോസ് പലതരം കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള വേദി ആയിരുന്നെങ്കില്‍ കൂടിയും ഒച്ചയെടുക്കാനും അലറാനും അല്ലാതെ റോബിന് മറ്റെന്ത് കഴിവാണ് ഉള്ളത് എന്ന് കുറ്റപ്പെടുത്തിയവര്‍ക്കുള്ള മറുപടിയാണ് ഇപ്പോള്‍ വൈറലായി മാറുന്ന ഡോക്ടര്‍ റോബിന്റെ ഫോട്ടോകള്‍. സ്‌കൂള്‍ കലോത്സവ വേദിയിലെ തന്റെ കുട്ടിക്കാലത്തുള്ള ഫോട്ടോ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ഇപ്പോള്‍ താരം.

ക്ലാസിക്കല്‍ ഡാന്‍സില്‍ തനിക്കുള്ള പവര്‍ എന്താണെന്ന് ഇപ്പോള്‍ ആരാധകര്‍ക്കടക്കം കാണിച്ച് നല്‍കിയിരിക്കുകയാണ് റോബിന്‍. ബിഗ് ബോസ് വീട്ടില്‍ വെച്ച് ഗെയിമുകള്‍ എല്ലാം വൃത്തിയായി ചെയ്ത താരം കലാപരമായ കാര്യങ്ങളില്‍ നിന്ന് തെല്ലൊന്നു മാറി നിന്നിരുന്നു എങ്കിലും അത് വിമര്‍ശകര്‍ ആയുധമാക്കിയിരുന്നു.. ഇത് അത്തരക്കാര്‍ക്കുള്ള വായടപ്പിക്കുന്ന മറുപടി കൂടിയാണ്. 2006 സിബിഎസ്ഇ സൗത്ത് സോണ്‍ സഹോദയ ഫെസ്റ്റിവലില്‍ ഭരതനാട്യത്തിന് ഒന്നാം സ്ഥാനം നേടി നില്‍ക്കുന്ന തന്റെ ചിത്രങ്ങളാണ് റോബിന്‍ പങ്കുവെച്ചത്. അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് പോലും ഇത് വലിയൊരു സര്‍പ്രൈസ് ആയി മാറിയിരിക്കുകയാണ്.

 ഇന്‍സ്റ്റഗ്രാമിലടക്കം വണ്‍ മില്യണിലധികം ഫോളേവേഴ്‌സുള്ള താരം പങ്കുവെച്ചിരിക്കുന്ന ഈ ഓര്‍മ്മ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയ കൈയ്യടക്കുകയാണ്. ഇത്ര കഴിവുള്ള ആളായിരുന്നോ ഡോക്ടര്‍.. എന്തിനാണ് പിന്നെ ഇത്തരം കഴിവുകളൊന്നും ഇല്ലെന്ന് പറഞ്ഞത്, ഡോക്ടര്‍ വീണ്ടും ഞെട്ടിച്ചല്ലോ എന്നെല്ലാമാണ് ആരാധകര്‍ കമന്റുകള്‍ കുറിച്ച് പറയുന്നത്. എഴുപത് ദിവസം മാത്രമാണ് ബിഗ് ബോസ് ഷോയില്‍ നില്‍ക്കാന്‍ സാധിച്ചത് എങ്കിലും മലയാളികളുടെ മനസ്സില്‍ അപ്പോഴേക്കും റോബിന്‍ വിജയിയായി കഴിഞ്ഞിരുന്നു..

ഇപ്പോഴും ഉദ്ഘാടനങ്ങളും മറ്റ് പൊതു പരിപാടികളുമായി ആരാധകര്‍ക്കൊപ്പം ചേര്‍ന്ന് നില്‍ക്കുന്ന വ്യക്തിയാണ് ഡോ. റോബിന്‍ രാധാകൃഷ്ണന്‍. ഇപ്പോള്‍ താരത്തിന്റെ വിവാഹവും ഉറപ്പിച്ചിരിക്കുകയാണ്. ആരതി പൊടിയാണ് റോബിന്റെ ഭാവിവധു. വിവാഹത്തോടൊപ്പം തന്നെ റോബിന്‍ അഭിനയിക്കുന്ന സിനിമകള്‍ക്കായും ആരാധകര്‍ കട്ട വെയ്റ്റിംഗാണ്.

Trending

To Top