‘മേൽ മേൽ മേൽ വിണ്ണിലെ…’; പുണ്യക്കൊപ്പം സ്വിറ്റ്സർലൻഡിൽ ആഘോഷിച്ച് ​ഗോപി സുന്ദ‌ർ, വൈറൽ ചിത്രങ്ങൾ

സ്റ്റേജ് ഷോയും പാട്ടും മേളവുമായി സ്വിറ്റ്സർലൻഡിൽ ആഘോഷിച്ച് സംഗീതസംവിധായകൻ ഗോപി സുന്ദർ. ചിത്രങ്ങളും വീഡിയോകളും ഗോപി സുന്ദർ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. സഹഗായിക പുണ്യ പ്രദീപിനൊപ്പമുള്ള ചിത്രങ്ങളാണ് ​ഗോപി ഏറ്റവുമൊടുവിൽ പങ്കുവെച്ചത്. മലയാളത്തിൽ ശ്രദ്ധേയമായ…

സ്റ്റേജ് ഷോയും പാട്ടും മേളവുമായി സ്വിറ്റ്സർലൻഡിൽ ആഘോഷിച്ച് സംഗീതസംവിധായകൻ ഗോപി സുന്ദർ. ചിത്രങ്ങളും വീഡിയോകളും ഗോപി സുന്ദർ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. സഹഗായിക പുണ്യ പ്രദീപിനൊപ്പമുള്ള ചിത്രങ്ങളാണ് ​ഗോപി ഏറ്റവുമൊടുവിൽ പങ്കുവെച്ചത്. മലയാളത്തിൽ ശ്രദ്ധേയമായ റിയാലിറ്റി ഷോയിലൂടെ സം​ഗീത ലോകത്ത് എത്തിയ ഗായികയാണ് പുണ്യ. ഗോപി സുന്ദറിനൊപ്പം നേരത്തെയും പുണ്യ സ്റ്റേജ് ഷോകളിൽ പങ്കെടുത്തിട്ടുണ്ട്.

ഇരുവരും ഒരുമിച്ച് വേദിയിൽ ‘മേൽ മേൽ മേൽ വിണ്ണിലെ’ എന്ന ഗാനം ആലപിക്കുന്നതിന്റെ വീഡിയോ വൈറലായിരുന്നു. ഗോപി സുന്ദർ ഈണിമിട്ട ​ഗാനമാണിത്. ‘ലവ് യു സ്വിറ്റ്സർലൻഡ്’ എന്ന അടിക്കുറിപ്പോടെയാണ് ​ഗോപി സുന്ദർ ചിത്രങ്ങൾ പങ്കുവെച്ചത്. നിരവധി പേർ കമന്റുകളുമായി എത്തുകയും ചെയ്തു. സ്വിറ്റ്സർലൻഡ് യാത്രയുടെ നിരവധി ചിത്രങ്ങളും വീഡിയോകളും ഗോപി സുന്ദർ നേരത്തേയും പങ്കുവച്ചിരുന്നു. സഹപ്രവർത്തകർക്കൊപ്പമുള്ള രസകരമായ വീഡിയോയും വൈറലായി മാറിയിരുന്നു.