വലുത് എന്തോ വരാനിരിക്കുന്നു! റോബിന്റെ വീഡിയോ കണ്ട് ഞെട്ടി ആരാധകര്‍!

ബിഗ് ബോസ് സീസണ്‍ ഫോറിലൂടെ പ്രശസ്തനായ വ്യക്തിയാണ് ഡോക്ടര്‍ റോബിന്‍. ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലടക്കം നിരവധിപ്പേര്‍ ആരാധകരായുള്ള താരത്തിന്റെ ഏറ്റവും പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. രണ്ട് ഇതിഹാസങ്ങള്‍ക്കൊപ്പം എന്ന് പറഞ്ഞ്…

ബിഗ് ബോസ് സീസണ്‍ ഫോറിലൂടെ പ്രശസ്തനായ വ്യക്തിയാണ് ഡോക്ടര്‍ റോബിന്‍. ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലടക്കം നിരവധിപ്പേര്‍ ആരാധകരായുള്ള താരത്തിന്റെ ഏറ്റവും പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. രണ്ട് ഇതിഹാസങ്ങള്‍ക്കൊപ്പം എന്ന് പറഞ്ഞ് റോബിന്‍ പോസ്റ്റ് ചെയ്ത വീഡിയോ ആണ് ആരാധകരും ഏറ്റെടുത്തിരിക്കുന്നത്. മലയാളികളുടെ പ്രിയപ്പെട്ട സംവിധായകന്‍ പ്രിയദര്‍ശന് ഒപ്പവും പ്രശസ്ത നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിളയ്‌ക്കൊപ്പവും നിന്ന് സംസാരിക്കുന്ന വീഡിയോ ആണ് റോബിന്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.

ഇതിഹാസങ്ങള്‍ക്കൊപ്പം എന്ന് പറഞ്ഞാണ് ഈ വീഡിയോ താരം പങ്കുവെച്ചിരിക്കുന്നത്. വീഡിയോ കണ്ട് എന്തോ വലുത് വരാനിരിക്കുന്നു എന്നാണ് ആരാധകര്‍ കുറിയ്ക്കുന്നത്. റോബിന് എല്ലാവിധ പ്രാര്‍ത്ഥനകളും ആശംസകളും നേരുന്നു എന്നും ആരാധകര്‍ കമന്റ് ബോക്‌സില്‍ കുറിയ്ക്കുന്നു. ബിഗ് ബോസില്‍ നിന്ന് പുറത്ത് വന്ന് നാളുകള്‍ക്ക് അകം തന്നെ സന്തോഷ് ടി കുരുവിള നിര്‍മ്മിക്കുന്ന ചിത്രത്തില്‍ റോബിന്‍ നായകനായി എത്തുന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ഇടം നേിടിയിരുന്നു.. യുവ താരത്തെ അവതരിപ്പിക്കുന്നതായി സന്തോഷ് ടി കുരുവിള തന്നെയാണ് ഈ വിവരം എല്ലാവരേയും അറിയിച്ചത്.

റോബിനും തന്റെ ആരാധകരെ ഈ വിവരം അറിയിച്ചിരുന്നു. മാത്രമല്ല നടന്‍ മോഹന്‍ലാലും റോബിന് എല്ലാവിധ ആശംസകളും നേര്‍ന്ന് മലയാള സിനിമാ രംഗത്തേക്ക് സ്വാഗതം പറഞ്ഞ് ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇപ്പോള്‍ റോബിന്‍ പങ്കുവെച്ച ഈ വീഡിയോ ആണ് ആരാധകരില്‍ ആകാംക്ഷ ഉണര്‍ത്തുന്നത്. ഇതിന് മുന്‍പും പ്രിയദര്‍ശനെ കാണാന്‍ റോബിന്‍ എത്തിയിരുന്നു.

എന്നാല്‍ അത് അദ്ദേഹത്തെ കണ്ട് അനുഗ്രഹം വാങ്ങാന്‍ മാത്രമായിരുന്നു എന്നാണ് റോബിന്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഏറ്റവും പുതിയ വീഡിയോ കൂടി പുറത്ത് വിട്ടതോടെ പുതിയ സിനിമ വരുന്നുണ്ടോ എന്നാണ് ആരാധകര്‍ റോബിനോട് കമന്റുകളിലൂടെ തിരക്കുന്നത്.. ഈ വീഡിയോ കണ്ട് ഡോക്ടര്‍ റോബിന്റെ ഫാനായതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു എന്നാണ് ആരാധകര്‍ പറയുന്നത്.