ഇവന് തലയ്ക്ക് വെളിവില്ല എന്ന് ആക്ഷേപിക്കാം.. പക്ഷേ..! സന്തോഷ് വര്‍ക്കിയെ കുറിച്ച് അഖില്‍ മാരാര്‍

മോഹന്‍ലാലിന്റെ ആറാട്ട് സിനിമ കണ്ട് അഭിപ്രായം പറഞ്ഞതോടെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നിന്ന ഒരു മുഖമാണ് സന്തോഷ് വര്‍ക്കിയുടേത്. ഇന്ന് സന്തോഷ് വര്‍ക്കിയെ അറിയാത്ത മലയാളികള്‍ ഉണ്ടാവില്ല. പിന്നീട് നടി നിത്യാമേനോനെ വിവാഹം കഴിക്കണം…

മോഹന്‍ലാലിന്റെ ആറാട്ട് സിനിമ കണ്ട് അഭിപ്രായം പറഞ്ഞതോടെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നിന്ന ഒരു മുഖമാണ് സന്തോഷ് വര്‍ക്കിയുടേത്. ഇന്ന് സന്തോഷ് വര്‍ക്കിയെ അറിയാത്ത മലയാളികള്‍ ഉണ്ടാവില്ല. പിന്നീട് നടി നിത്യാമേനോനെ വിവാഹം കഴിക്കണം എന്ന ആഗ്രഹം അറിയിച്ചതോടെ താന്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇതിന് വേണ്ടി നടക്കുകയാണെന്നും സന്തോഷ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ നടി നിത്യാ മേനോന്‍ വരെ സന്തോഷ് വര്‍ക്കിക്ക് എതിരെ രംഗത്ത് വന്നിരിക്കുന്ന സാഹചര്യത്തില്‍ സംവിധായകന്‍

അഖില്‍ മാരാര്‍ സന്തോഷ് വര്‍ക്കിയെ കുറിച്ച് തന്റെ സോഷ്യല്‍ മീഡിയ പേജില്‍ കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്.ആഗ്രഹത്തിനൊക്കെ ഒരു പരിധിയില്ലെടെ എന്ന് നമുക്കു ചോദിക്കാം.. ഇവന് തലയ്ക്ക് വെളിവില്ല എന്ന് ആക്ഷേപിക്കാം..ഇവനെ ഒക്കെ എന്തിനാണ് ഇങ്ങനെ പൊക്കി കൊണ്ട് നടക്കുന്നതെന്ന് പറഞ്ഞു പുച്ഛിക്കാം.. പക്ഷേ, ഞാന്‍ ഇയാളെക്കുറിച്ചു നിങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നത്.. എന്ന് പറഞ്ഞാണ് അഖില്‍ മാരാര്‍ ഫേസ്ബുക്കില്‍ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

സന്തോഷ് വര്‍ക്കിയുടെ ഫോട്ടോയും ഉള്‍പ്പെടുത്തിയാണ് ഈ കുറിപ്പ്. ഒരു പുരുഷന്‍ സ്വന്തം നാട്ടിലെ സുന്ദരിയായ ഒരു പെണ്ണിനെ പ്രേമിക്കാന്‍ പോലും ഭയക്കുന്ന കാലത്തു അതി സുന്ദരിയായ തെന്നിന്ത്യ മുഴുവന്‍ അറിയപ്പെടുന്ന ഒരു നടിയെ അയാള്‍ പ്രണയിക്കുന്നു..പ്രണയിച്ചിട്ടു വെറുതെ ഇരുന്നില്ല ..അയാള്‍ അവളെ തേടി എത്തിച്ചേരാന്‍ പ്രയാസമുള്ള ഇടങ്ങളില്‍ പോലും നേരില്‍ ചെല്ലുന്നു..അസഹിഷ്ണുതയോടെ ഒഴിവാക്കിയിട്ടും അയാള്‍ വീണ്ടും തന്റെ പരിശ്രമം

തുടരുന്നു.. അയാളെ തന്നേക്കാള്‍ കൂടുതല്‍ ജനം തിരിച്ച് അറിയും എന്ന് നിത്യാ മേനോന്‍ പോലും പ്രതീക്ഷിച്ച് കാണില്ലെന്നാണ് അഖില്‍ മാരാര്‍ പറയുന്നത്. ആറാട്ട് പോലൊരു ദുരന്തത്തില്‍ മോഹന്‍ലാല്‍ ആറാടി എന്നൊക്കെ പറഞ്ഞത് കേട്ടപ്പോള്‍ കക്ഷി ഒരു മമ്മൂട്ടി ഫാന്‍ ആണെന്നാണ് എനിക്ക് തോന്നിയത്..പിന്നീട് അയാള്‍ക്ക് പിന്നാലെ അഭിപ്രായങ്ങള്‍ തേടി എല്ലാവരും പോകുന്നത് കണ്ടപ്പോള്‍ പുച്ഛം തോന്നി..

എന്നാല്‍ അതെല്ലാം തന്റെ ലക്ഷ്യം മാത്രം ചിന്തിച്ച് മുന്നോട്ട് പോയ ഒരു മനുഷ്യന് വേണ്ടി പ്രകൃതി നടത്തിയ ഒരു ഗൂഢാലോചന പോലെ തോന്നുന്നു…എന്നാണ് അഖില്‍ കുറിയ്ക്കുന്നത്. ലക്ഷ്യം സത്യമാണെങ്കില്‍ ആഗ്രഹങ്ങള്‍ക്ക് വിലങ് തടിയില്ല എന്ന് തെളിയിക്കുക ആണ് സന്തോഷ് വര്‍ക്കി..എന്ന് കൂടി പറഞ്ഞാണ് ഈ കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.