Film News

കാവ്യയ്ക്കും ദിലീപിനും മൂന്നാം വിവാഹത്തിന് യോഗം!!! താരവിവാഹം നടന്നത് കണ്ടകശനിയിലും ഏഴര ശനിയിലും- ഞെട്ടിക്കുന്ന പ്രവചനം

പല അച്ചട്ട് പ്രവചനങ്ങളിലൂടെ സൈബര്‍ ലോകത്ത് വൈറലായയാളാണ് കലിയുഗ ജ്യോതിഷനായ ഡോ. സന്തോഷ് നായര്‍. കോവിഡ് വൈറസ് വ്യാപനം, 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പ്, ശബരിമല തുടങ്ങിയ സാമൂഹിക വിഷയങ്ങളിലെല്ലാം പ്രവചനങ്ങള്‍ നടത്തിയത് ഏറെ ശ്രദ്ധേയമായിരുന്നു. കലിയുഗ ജ്യോത്സ്യന്‍ എന്ന പേര് അദ്ദേഹം സ്വയം നല്‍കിയ പേരാണ്. ഇപ്പോഴിതാ അദ്ദേഹം താര ദമ്പതികളായ ദിലീപിനെ കുറിച്ചും കാവ്യമാധവന കുറിച്ചും നടത്തിയ പ്രവചനമാണ് വീണ്ടും സോഷ്യലിടത്ത് ശ്രദ്ധ നേടുന്നത്.

ദിലീപ്-കാവ്യയെ വിവാഹം നടന്നത് മോശം സമയത്താണ്. താരവിവാഹം നടക്കുമ്പോള്‍ ഒരാള്‍ക്ക് കണ്ടകശനിയും ഒരാള്‍ക്ക് ഏഴര ശനിയും ആയിരുന്നു. കണ്ടകശനിയിലും ഏഴര ശനിയിലും വിവാഹം കഴിക്കുക എന്ന് പറഞ്ഞാല്‍ അത് വളരെ പ്രശ്‌നമാണ്. അവരുടെ വിവാഹ സമയത്ത് ഇവര്‍ക്ക് വേണ്ടപ്പെട്ട ഒരാള്‍ തന്നോട് ഇക്കാര്യം ചോദിച്ചിരുന്നു. 2017 മുതല്‍ 2019 വരെ ഇവര്‍ തമ്മില്‍ വിവാഹം കഴിക്കാന്‍ പാടില്ലാത്തതായിരുന്നു.

ഇരുവര്‍ക്കും മൂന്നാം വിവാഹത്തിനും ദിലീപിന് കാരാഗൃഹ വാസത്തിനും യോഗം കാണുന്നുണ്ടെന്നും ഡോ. സന്തോഷ് നായരുടെ പ്രവചിച്ചിരുന്നു. അത് മറികടന്ന് വിവാഹം കഴിച്ചാല്‍ ഒരുപാട് നാശ നഷ്ടങ്ങളുമുണ്ടാകുമെന്നും ദിലീപിന് കാരാഗൃഹവാസം വരെ അനുഭവിക്കേണ്ടി വരുമെന്നും പറഞ്ഞിരുന്നു. ദിലീപിനും കാവ്യയ്ക്കും വിശ്വാസമൊക്കെയുണ്ട്. എന്നാല്‍ വിവാഹത്തിന് ജോതിഷം നോക്കുന്നില്ല എന്നായിരുന്നു അവര്‍ പറഞ്ഞിരുന്നത്.

ജോതിഷം നൂറ് ശതമാനം സത്യം തന്നെയാണ്. ഭാവി കാര്യങ്ങള്‍ അറിയാവുന്നവരാണ് ജ്യോത്സ്യന്‍മാര്‍. സത്യം പറഞ്ഞാല്‍ നക്ഷത്ര പ്രകാരം ദിലീപ് അവരെ മോശം സമയത്താണ് വിവാഹം കഴിച്ചത്. കാവ്യയുടെ ഗ്രഹനിലയുടെ ഏഴാം ഭാവത്തിലും പ്രശ്നങ്ങളാണ്. വിവാഹ ജീവിതം പരാജയമാണ്. ജീവിതത്തില്‍ താളപ്പിഴകള്‍ സംഭവിക്കാം. ഏഴാം ഭാവത്തില്‍ തന്നെ പ്രശ്നങ്ങള്‍ നിലനില്‍ക്കുകയാണ്. അതിന്റെ ഫലങ്ങളാണ് അവര്‍ ഇപ്പോള്‍ അനുഭവിക്കുന്നതെന്നും അദ്ദേഹം പറയുന്നുണ്ട്.

കാവ്യയുടെ കാര്യമെടുത്താല്‍, അവര്‍ക്ക് മൂന്ന് വിവാഹത്തിന് യോഗമുണ്ട്. ദിലീപിനും മൂന്ന് വിവാഹത്തിന് യോഗമുണ്ട്. ഏഴാംഭാവം വെച്ച് നോക്കുമ്പോള്‍ വിവാഹജീവിതത്തില്‍ കാവ്യയ്ക്ക് ഒരു സമാധാനവും ഉണ്ടാകില്ല.

നമ്മള്‍ ചേര്‍ക്കേണ്ടതേ ചേര്‍ക്കാവൂ. ഇപ്പോള്‍ സ്വര്‍ണത്തിന്റെ കൂടെ ചെമ്പ് ചേര്‍ക്കാം. എന്നാല്‍ ഇരുമ്പ് ചേര്‍ക്കാന്‍ പറ്റില്ല. അതുകൊണ്ട് ഇക്കാര്യമെല്ലാം
നോക്കണമെന്നാണ് കലിയുഗ ജ്യോതിഷന്‍ എന്ന നിലയില്‍ താന്‍ അഭിപ്രായപ്പെടുന്നത്.

നടി ആക്രമിക്കപ്പെട്ട കേസില്‍ കോടതി നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് കലിയുഗ ജ്യോതിഷന്‍ പ്രവചന എത്തിയിരിക്കുന്നത്. കേസിലെ പ്രതികളെ കുറിച്ചാണ് ജ്യോതിഷന്‍ യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തിയത്. മഞ്ജു വാര്യര്‍
ആദ്യമൊഴിയില്‍ തന്നെ ഉറച്ചുനില്‍ക്കുമോ എന്നതാണ് സിനിമാ ലോകവും ആരാധകരും കാത്തിരിക്കുന്നത്.

Trending

To Top