മദ്യപിച്ച് ‘പാമ്പായി’ റോഡരികില്‍!! മധ്യവയസ്‌കന്റെ കഴുത്തില്‍ ചുറ്റി പെരുമ്പാമ്പ്, വീഡിയോ

പാമ്പു പിടിത്തക്കാര്‍ പലപ്പോഴും പിടികൂടിയ പാമ്പിനെ പ്രദര്‍ശിപ്പിക്കാറുണ്ട്. കൂടെ അഭ്യാസപ്രകടനങ്ങളും നടത്താറുണ്ട്. അടുത്ത കാലത്ത് നിയമങ്ങള്‍ കര്‍ശനമാക്കിയതോടെ പ്രദര്‍ശനം നടത്തുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം, മധ്യവയസ്‌കന്റെ കഴുത്തില്‍ ചുറ്റിയ പെരുമ്പാമ്പിന്റെ വീഡിയോയാണ് വൈറലായിരിക്കുന്നത്. കണ്ണൂര്‍…

പാമ്പു പിടിത്തക്കാര്‍ പലപ്പോഴും പിടികൂടിയ പാമ്പിനെ പ്രദര്‍ശിപ്പിക്കാറുണ്ട്. കൂടെ അഭ്യാസപ്രകടനങ്ങളും നടത്താറുണ്ട്. അടുത്ത കാലത്ത് നിയമങ്ങള്‍ കര്‍ശനമാക്കിയതോടെ പ്രദര്‍ശനം നടത്തുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം, മധ്യവയസ്‌കന്റെ കഴുത്തില്‍ ചുറ്റിയ പെരുമ്പാമ്പിന്റെ വീഡിയോയാണ് വൈറലായിരിക്കുന്നത്. കണ്ണൂര്‍ വളപട്ടണത്താണ് സംഭവം. മദ്യപിച്ച് റോഡരികില്‍ കിടന്നിരുന്ന മധ്യവയസ്‌കന്റെ കഴുത്തില്‍ ചുറ്റിയിരിക്കുകയാണ് പെരുമ്പാമ്പ്.

സമീപത്തെ പെട്രോള്‍ പമ്പ് ജീവനക്കാരന്റെ സംയോജിത ഇടപെടലാണ് മധ്യവയസ്‌കന് രക്ഷയായത്. അയാളെ അത്ഭുതകരമായി രക്ഷപ്പെടുത്തിയ ദൃശ്യമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. രണ്ടു ദിവസം മുമ്പാണ് സംഭവം. കണ്ണൂര്‍ -കാസര്‍കോട് ദേശീയപാതയിലെ വളപട്ടണം ടോള്‍ ബൂത്തിന് സമീപം മദ്യപിച്ച് ബോധരഹിതനായി കിടന്നിരുന്ന വളപട്ടണം കളരിവാതുക്കല്‍ സ്വദേശിയായ മധ്യവയസ്‌കനെയാണ് പെരുമ്പാമ്പ് പിടികൂടിയത്.