Film News

ഇനി ജീവിതം അടുത്ത ഘട്ടത്തിലേക്ക്!!! രണ്ട് വര്‍ഷത്തിലേറെ സംരക്ഷണം ഒരുക്കിയതിന് നന്ദിരാജ് കുന്ദ്ര

ബോളിവുഡിന്റെ പ്രിയ താരങ്ങളാണ് നടി ശില്‍പ ഷെട്ടി, വിവാദങ്ങളുമായി നിറഞ്ഞുനില്‍ക്കുന്നയാളാണ് ഭര്‍ത്താവ് രാജ് കുന്ദ്ര. നീലച്ചിത്ര കേസില്‍ അറസ്റ്റിലായതിന് പിന്നാലെ മുഖം മറച്ചാണ് രാജ് കുന്ദ്രയെ കാണാറുള്ളത്. രണ്ട് വര്‍ഷത്തില്‍ അധികമായി അദ്ദേഹത്തിന്റെ മുഖം ശരിയ്ക്കും പുറത്തുകണ്ടിട്ട്.

എന്നാല്‍ ഇപ്പോഴിതാ മുഖം മൂടിയോട് വിടപറഞ്ഞ് എത്തിയിരിക്കുകയാണ് രാജ് കുന്ദ്ര. തന്റെ ജീവിതം തന്നെ സിനിമയാക്കുകയാണ് അദ്ദേഹം. പുതിയ ചിത്രം യുടി 69 എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിലാണ് രാജ് കുന്ദ്ര മാസ്‌ക് അഴിച്ച് എത്തിയത്. ഇപ്പോള്‍ ശ്രദ്ധേയമാകുന്നത് രാജ് കുന്ദ്ര പങ്കുവച്ച പുതിയ പോസ്റ്റാണ്.

ഞങ്ങള്‍ വേര്‍പിരിയുകയാണെന്ന് പറഞ്ഞാണ് രാജ് കുന്ദ്ര പോസ്റ്റ് പങ്കുവച്ചത്. പോസ്റ്റ് വൈറലായതോടെ
നിരവധി പേരാണ് ശില്‍പ ഷെട്ടിയുമായി വിവാഹബന്ധം പിരിയുകയാണോ എന്ന് ചോദിച്ചെത്തിയത്.
ഇപ്പോഴിതാ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരവുമായി എത്തിയിരിക്കുകയാണ് താരം. രണ്ട് വര്‍ഷമായി തനിക്ക് സംരക്ഷണം നല്‍കിയ മാസ്‌കിനോടാണ് രാജ് കുന്ദ്ര വിടപറഞ്ഞത്.

മുഖം മൂടിയോട് വിട… ഇപ്പോള്‍ വേര്‍പിരിയേണ്ട സമയമായിരിക്കുന്നു. രണ്ട് വര്‍ഷത്തിലേറെ എനിക്ക് സംരക്ഷണം ഒരുക്കിയതിന് നന്ദി. ജീവിതത്തിലെ അടുത്ത ഘട്ടത്തിലേക്ക്.- എന്ന് കുറിച്ചത്. പലതരത്തിലുള്ള മാസ്‌ക് അണിഞ്ഞുകൊണ്ടുള്ള വീഡിയോയും അദ്ദേഹം പങ്കുവച്ചു.

എന്നാല്‍ പോസ്റ്റിന് താഴെ നിരവധി വിമര്‍ശനങ്ങളും നിറഞ്ഞു. തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ എന്തിനാണ് മാസ്‌കിനുള്ളില്‍ ഒളിക്കുന്നത് എന്നാണ് ഒരു പക്ഷം ആരാധകര്‍ ചോദിക്കുന്നത്. തന്റെ ബയോപിക്കിന്റെ ഭാഗമായുള്ള പ്രസ് മീറ്റിനിടെ താന്‍ മാസ്‌ക് ധരിക്കാനുള്ള കാരണവും രാജ് കുന്ദ്ര വ്യക്തമാക്കിയിരുന്നു. മാധ്യമ വിചാരണയെ തുടര്‍ന്നാണ് താന്‍ മാസ്‌ക് അണിയാന്‍ തുടങ്ങിയത് എന്നാണ് രാജ് കുന്ദ്ര വ്യക്തമാക്കിയത്.

Trending

To Top