നീയില്ലെങ്കില്‍ ഞാന്‍ എന്ത് ചെയ്‌തേനെ..! ദുല്‍ഖറിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നസ്രിയ!

മലയാളി സിനിമാ പ്രേമികളുടെ പ്രിയതാരം ദുല്‍ഖര്‍ സല്‍മാന് ഇന്ന് പിറന്നാള്‍ദിനം. 36-ാം ജന്മദിനം ആഘോഷിക്കുന്ന ആരാധകരുടെ പ്രിയപ്പെട്ട കുഞ്ഞിക്കയ്ക്ക് സോഷ്യല്‍ മീഡിയയില്‍ ആശംസാ പ്രവാഹമാണ്. ഇപ്പോഴിതാ നടിയും ദുല്‍ഖറുമായി വളരെ ആത്മബന്ധമുള്ള വ്യക്തി കൂടിയായ…

മലയാളി സിനിമാ പ്രേമികളുടെ പ്രിയതാരം ദുല്‍ഖര്‍ സല്‍മാന് ഇന്ന് പിറന്നാള്‍ദിനം. 36-ാം ജന്മദിനം ആഘോഷിക്കുന്ന ആരാധകരുടെ പ്രിയപ്പെട്ട കുഞ്ഞിക്കയ്ക്ക് സോഷ്യല്‍ മീഡിയയില്‍ ആശംസാ പ്രവാഹമാണ്. ഇപ്പോഴിതാ നടിയും ദുല്‍ഖറുമായി വളരെ ആത്മബന്ധമുള്ള വ്യക്തി കൂടിയായ നസ്രിയ ഫഹദ് തന്റെ സോഷ്യല്‍ മീഡിയ പേജില്‍, ദുല്‍ഖറിന്റെ പിറന്നാള്‍ ദിനത്തില്‍ പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.

നസ്രിയ, ഫഹദ്, ദുല്‍ഖര്‍ സല്‍മാന്‍, ദുല്‍ഖറിന്റെ ഭാര്യ അമാല്‍ എന്നിവര്‍ ചേര്‍ന്നുള്ള ഫോട്ടോയ്ക്ക് ഒപ്പമാണ് ഇത്തവണ നസ്രിയ ദുല്‍ഖറിന് ജന്മദിനാശംകള്‍ പങ്കുവെച്ചിരിക്കുന്നത്. പ്രിയപ്പെട്ടവനേ നിനക്ക് ജന്മദിനാശംസകള്‍ എന്നാണ് ഫോട്ടോ പങ്കുവെച്ച് നസ്രിയ കുറിച്ചിരിക്കുന്നത്. നിങ്ങളെ ഒരുപാട് സ്‌നേഹിക്കുന്നു. നിങ്ങളും അമാലും ഇല്ലെങ്കില്‍ ഞാന്‍ എന്ത് ചെയ്‌തേനെ എന്നാണ് നസ്രിയ പറയുന്നത്..

നിരവധി ആരാധകരാണ് ഈ പോസ്റ്റിന് അടിയിലായി വന്ന് ദുല്‍ഖറിന് പിറന്നാള്‍ ദിനാശംസകള്‍ നേരുന്നത്. ദുല്‍ഖറിന്റെ കുടുംബവുമായി വളരെ അടുത്ത് ആത്മബന്ധമാണ് നസ്രിയയക്ക് ഉള്ളത്.

മുന്‍പും നസ്രിയ ദുല്‍ഖറിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് പങ്കുവെച്ച് പോസ്റ്റുകള്‍ ശ്രദ്ധ നേടിയിട്ടുണ്ട്. ദുല്‍ഖറും പല അഭിമുഖങ്ങളിലും നസ്രിയയുമായുള്ള അടുത്ത സൗഹൃത്തെ കുറിച്ച് തുറന്ന് പറഞ്ഞിട്ടുണ്ട്. പിറന്നാള്‍ ദിനത്തില്‍ മറ്റ് സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ദുല്‍ഖറിന് ആശംസകള്‍ നേര്‍ന്ന് എത്തുന്നുണ്ട്.