കുഞ്ഞിക്ക റെഡി..! നാളത്തേക്ക് നിങ്ങളും റെഡിയല്ലേ..! കറുപ്പില്‍ മിന്നിച്ച് ദുല്‍ഖര്‍ സല്‍മാന്‍..!

ദുല്‍ഖര്‍ സല്‍മാന്റെ ഏറ്റവും പുതിയ തെലുങ്ക് ചിത്രം നാളെ റിലീസാകാനിരിക്കെ താരത്തിന്റെ ഏറ്റവും പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. തന്റെ ഏറ്റവും പുതിയ ഫോട്ടോകളാണ് ദുല്‍ഖര്‍ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. കറുപ്പ് നിറത്തിലുള്ള…

ദുല്‍ഖര്‍ സല്‍മാന്റെ ഏറ്റവും പുതിയ തെലുങ്ക് ചിത്രം നാളെ റിലീസാകാനിരിക്കെ താരത്തിന്റെ ഏറ്റവും പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. തന്റെ ഏറ്റവും പുതിയ ഫോട്ടോകളാണ് ദുല്‍ഖര്‍ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. കറുപ്പ് നിറത്തിലുള്ള വസ്ത്രത്തില്‍ ദുല്‍ഖര്‍ എന്ത് ലുക്കാണ് എന്നാണ് ആരാധകര്‍ കുറിയ്ക്കുന്നത്. നാളത്തേക്ക് നിങ്ങളും റെഡിയല്ലേ എന്നാണ് ഫോട്ടോകള്‍ പങ്കുവെച്ച് ദുല്‍ഖര്‍ കുറിച്ചിരിക്കുന്നത്. തന്റെ ഏറ്റവും പുതിയ സിനിമയുടെ റിലീസ് നാളെയാണെന്ന് ആരാധകരെ ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുകയാണ് താരം.

തെന്നിന്ത്യയൊട്ടാകെ ദുല്‍ഖറിന്റെ സീതാരാമത്തിന് വേണ്ടി കട്ടവെയ്റ്റിംഗാണ്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ഈ ദുല്‍ഖര്‍ ചിത്രത്തെ നോക്കി കാണുന്നത്. നാളെയാണ് സീതാരാമം ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ എത്തുന്നത്. ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ സീത എന്ന കഥാപാത്രമായിട്ടെത്തുന്നത് മൃണാള്‍ ആണ്.

രശ്മിക മന്ദാനയും ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വീണ്ടുമൊരു പ്രണയകഥയുമായി ദുല്‍ഖര്‍ എത്തുമ്പോള്‍ ആരാധകര്‍ നാളത്തെ ദിവസത്തിന് വേണ്ടിയാണ് കാത്തിരിക്കുന്നത്. 1965ല്‍ റാം എന്ന പട്ടാളക്കാരനും സീത എന്ന പെണ്‍കുട്ടിയും തമ്മിലുണ്ടാകുന്ന പ്രണയമാണ് സിനിമ പറയുന്നത്.

വൈജയന്തി മൂവീസ് അവതരിപ്പിക്കുന്ന സീതാരാമം, സംവിധാനം ചെയ്യുന്നത്, ഹനു രാഘവപുടിയാണ്. സിനിമയുടെ റിലീസിന് മുന്നോടിയായി മലയാളികളുടെ പ്രിയപ്പെട്ട കുഞ്ഞിക്ക പങ്കുവെച്ച ഈ സ്റ്റൈലിഷ് ഫോട്ടോകളും വൈറലാവുകയാണ്. നാളേക്ക് വേണ്ടിയാണ് ഞങ്ങളും കാത്തിരിക്കുന്നത് എന്നാണ് ആരാധകര്‍ അദ്ദേഹത്തോടായി പറയുന്നത്.

 

View this post on Instagram

 

A post shared by Dulquer Salmaan (@dqsalmaan)